◼️ ആടിന് പകരം ഒട്ടകം, പോത്ത് എന്നിവ കൊണ്ട് അഖീഖ അറുത്താൽ ശരിയാകുമോ?◼️
ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു:
❔ ചോദ്യം:
ആടിന് പകരം ഒട്ടകം, പോത്ത് എന്നിവ കൊണ്ട് അഖീഖ അറുത്താൽ ശരിയാകുമോ?
✉️ ഉത്തരം:
ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അനസ് رضي الله عنه തന്റെ മകന് വേണ്ടി അഖീഖയായി ഒരു ഒട്ടകത്തെ അറുത്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
കന്നുകാലികളുടെ ഇനത്തിൽപ്പെട്ട എല്ലാത്തരം മൃഗങ്ങളെയും അഖീഖയായി അറുക്കൽ നിയമമാക്കപ്പെട്ടതാകുന്നു എന്നതാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.
എങ്കിലും ആടിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് കൂടുതൽ സൂക്ഷ്മമായത്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••
🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله-
🔗 https://t.me/Bashuaibmal/359
🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്വ :
🔗 https://t.me/Bashuaib/2631
••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••










