എഴുത്തിടം Telegram channel photo

എഴുത്തിടം

@ezhuthidamPublic Channel

എഴുത്തുകൾക്കായി ഒരിടം......

181

Last views

2.6k (2,610 subscribers)
உறுப்பினர்
—
Rating
56
Total Posts
Oct 15, 2026, 8:54 AM
புதுப்பிக்கப்பட்டது
Apr 9, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Nameഎഴുത്തിടം
Username@ezhuthidam
Categoryபிளாக்கிங் (Blogging)
Languageதமிழ்
Countryஇந்தியா
உறுப்பினர்2,610
Channel TypePublic Channel
Created9 ஏப்., 2026
Last Updated15 அக்., 2026 • 7 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#172737+208
மொழி தரவரிசை
#427+2
வகை தரவரிசை
#1271+2

சந்தாதாரர் வளர்ச்சி

மொத்தம்: 2.6K30 Days growth: +30.1%
09/1609/2109/2610/0110/0610/1110/15
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
16:09:20262,607
17:09:20262,607
18:09:20262,607
19:09:20262,607
20:09:20262,607
21:09:20262,607
22:09:20262,607
23:09:20262,607
24:09:20262,607
25:09:20262,607
26:09:20262,607
27:09:20262,607
28:09:20262,607
29:09:20262,607
30:09:20262,607
01:10:20262,607
02:10:20262,607
03:10:20262,607
04:10:20262,607
05:10:20262,607
06:10:20262,607
07:10:20262,607
08:10:20262,607
09:10:20262,607
10:10:20262,607
11:10:20262,607
12:10:20262,607
13:10:20262,607
14:10:20262,607
15:10:20262,610
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 06:04:20262,415
Week of 13:04:20262,415
Week of 20:04:20262,415
Week of 27:04:20262,420
Week of 04:05:20262,420
Week of 11:05:20262,453
Week of 18:05:20262,453
Week of 25:05:20262,453
Week of 01:06:20262,453
Week of 08:06:20262,493
Week of 15:06:20262,493
Week of 22:06:20262,493
Week of 29:06:20262,528
Week of 06:07:20262,528
Week of 13:07:20262,528
Week of 20:07:20262,528
Week of 27:07:20262,528
Week of 03:08:20262,598
Week of 10:08:20262,598
Week of 17:08:20262,610
Week of 24:08:20262,603
Week of 31:08:20262,603
Week of 07:09:20262,607
Week of 14:09:20262,607
Week of 21:09:20262,607
Week of 28:09:20262,607
Week of 05:10:20262,607
Week of 12:10:20262,610
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20262,420
May 20262,453
June 20262,493
July 20262,528
August 20262,603
September 20262,607
October 20262,610
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20262,610

Top 10 posts

Most viewed posts from this channel

By views
  1. #1ഒത്തിരി വൈകിയല്ലേ?..., ഞാൻ കാത്തിരുന്നു...3.7K
  2. #2ഇറങ്ങിപ്പോകുമ്പോൾ ഒന്നും മിണ്ടാതെ പോവുക.3.3K
  3. #3https://telegra.ph/makkamo-03-173.3K
  4. #4പാതിരാവിന്റെ നിശ്ശബ്ദതയിൽ3.2K
  5. #5ഈ ചാനൽ തുടങ്ങിയിട്ട് ഇന്ന് 2 വർഷം ആവുന്നു 🍬3.2K
  6. #6ചെറിയ പെരുന്നാൾ ആശംസകൾ 🌙❤️3.1K
  7. #7ഒരു പ്രായം കഴിഞ്ഞാൽ…3.0K
  8. #8മൗനമൊരു ഭാഷയാണ്.3.0K
  9. #9മിണ്ടിയിരുന്നുവോ....!!❣️❣️2.9K
  10. #10https://telegra.ph/Mazhathulli-03-162.8K

சமீபத்திய இடுகைகள்

എഴുത്തിടം logo
എഴുത്തിടം

18 அக்., 2026, 19:13

മഴ എപ്പോഴാണ് തുടങ്ങിയതെന്ന് എനിക്ക് ഓർമ്മയില്ല.പല രാത്രികളും ഇവിടം അങ്ങനെയായിരുന്നു.

കാടിനോട് ചേർന്നുകിടക്കുന്ന ആ ചെറിയ ജനവാസപ്രദേശം. അതിനരികിൽത്തന്നെയായിരുന്നു ഞങ്ങളുടെ ക്യാമ്പ്. ഒരു വശത്ത് കുന്നുകളും മറുവശത്ത് കാടും. അതിനിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ. എപ്പോഴും ശാന്തമായി ഒഴുകുന്ന ആ പുഴയുടെ ശബ്ദം ക്യാമ്പിന്റെ പതിവ് ജീവിതത്തിന്റെ ഭാഗമായിരുന്നു. രാത്രികളിൽ അതിന്റെ ഇരമ്പൽ കേട്ടുകൊണ്ടാണ് ഞങ്ങളെല്ലാവരും ഉറങ്ങിയിരുന്നത്.

എന്നാൽ അന്ന് രാത്രി പുഴയ്ക്ക് മറ്റെന്തോ ഭാവമായിരുന്നു.

ആദ്യം ആർക്കും ഭയമൊന്നും തോന്നിയില്ല. ഇവിടുത്തെ മഴ ഒരു പുതുമയുള്ള കാഴ്ചയല്ല. മലമടക്കുകൾക്കിടയിൽ ജീവിക്കുന്നവർക്ക് മഴയോടൊപ്പം ജീവിക്കാനും അതിന്റെ ശബ്ദങ്ങൾ കൊപ്പം ലയിച്ചു കഴിയാനും ശീലമായതാണ്.
എത്ര ശക്തമായ മഴ പെയ്താലും പുലർച്ചെയാകുമ്പോൾ എല്ലാം ശാന്തമാകുമെന്നൊരു വിശ്വാസം ഞങൾക്കുണ്ടായിരുന്നു.

പക്ഷേ, അർധരാത്രി കഴിഞ്ഞപ്പോഴേക്കും മഴയുടെ ഭാവം മാറിത്തുടങ്ങി.

ആദ്യം ശ്രദ്ധിച്ചത് പുഴയുടെ ശബ്ദത്തിലുണ്ടായ മാറ്റമായിരുന്നു. സാധാരണ കേൾക്കാറുള്ള ഇരമ്പലിനേക്കാൾ ഉയർന്നൊരു ശബ്ദം. മലകൾക്കിടയിൽനിന്ന് എന്തോ കൂറ്റൻ വസ്തു ഉരുണ്ടുവരുന്നതുപോലെ. ഇടയ്ക്കിടെ ഭൂമി വിറയ്ക്കുന്നതായിപ്പോലും തോന്നി.
പുറത്തിറങ്ങി നോക്കിയവർക്ക് ആദ്യം കണ്ടത് ക്യാമ്പിന്റെ മുറ്റത്തേക്ക് കയറിവരുന്ന വെള്ളമായിരുന്നു.
താഴ്ന്ന പ്രദേശമായിരുന്നതിനാൽ വെള്ളം പതുക്കെയാണ് ക്യാമ്പിലേക്ക് പ്രവേശിച്ചത്. വഴികളിലൂടെ ചെറിയ അരുവികൾ രൂപപ്പെട്ടു. മുറ്റത്ത് വെള്ളം നിറഞ്ഞു. ഉറക്കത്തിലായിരുന്ന ചിലർ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി.
അപ്പോഴും ആരും പ്രതീക്ഷിച്ചിരുന്നില്ല, ഏതാനും നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ ജീവിതം രണ്ടായി പിളരാൻ പോകുകയാണെന്ന്.


ആകാശം ഭൂമിയിലേക്ക് പൊട്ടിവീഴുന്നതുപോലെയായിരുന്നു.
പുഴ കരകവിഞ്ഞു. വെള്ളം മതിലുകളെയും മരങ്ങളെയും മറികടന്ന് ക്യാമ്പിലേക്ക് ഇരച്ചുകയറി. മലമുകളിൽനിന്ന് മണ്ണും പാറകളും മരങ്ങളും ഒരുമിച്ച് താഴേക്ക് പാഞ്ഞുവന്നു. നിമിഷങ്ങൾക്കുള്ളിൽ വഴികൾ മണ്ണിനടിയിലായി. ഞങളുടെ വാഹനങ്ങൾ വെള്ളത്തിനൊപ്പം ഒഴുകി.
ആളുകൾ നിലവിളിച്ചുകൊണ്ട് ഓടി.
ആരെയൊക്കെയോ പേരുചൊല്ലി വിളിക്കുന്ന ശബ്ദങ്ങൾ കേട്ടു. സഹായത്തിനായുള്ള നിലവിളികൾ. ഇരുട്ടിൽ പരസ്പരം കണ്ടെത്താൻ ശ്രമിക്കുന്ന പരിഭ്രാന്തി.
പക്ഷേ ആ രാത്രിയിൽ ഞങളുടെ ശബ്ദങ്ങൾക്ക് യാതൊരു വിലയുമുണ്ടായിരുന്നില്ല.
പ്രകൃതി അതിന്റെ ക്രോധത്തിലായിരുന്നു.
വെള്ളം ആരെയും കാത്തുനിന്നില്ല. ആരുടെയും നിലവിളികൾ കേട്ടില്ല. കൈകളിൽ മുറുകെപ്പിടിച്ചിരുന്ന ബന്ധങ്ങളെപ്പോലും അത് വേർപെടുത്തി. ചിലരെ ഒഴുക്കിക്കൊണ്ടുപോയി. ചിലർ മണ്ണിനടിയിൽപ്പെട്ടു. മറ്റു ചിലർ എവിടെയോ അപ്രത്യക്ഷരായി.
അവർ എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ലായിരുന്നു.

അവരിൽ ഒരാളായിരുന്നു ആ പെൺകുട്ടി.

ഇത്രയും പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു


✍️ : Amal
181009
എഴുത്തിടം logo
എഴുത്തിടം

17 அக்., 2026, 22:13

ചില മനുഷ്യർ മരിച്ചുപോകുന്നില്ല…
അവർ ജീവിച്ചിരുന്നുവെന്നതിന്
ലോകം നൽകുന്ന തെളിവുകൾ മാത്രമാണ്
പതിയെ മാഞ്ഞുപോകുന്നത്.

ഒരിക്കൽ അവർക്കും സ്വപ്നങ്ങളുണ്ടായിരുന്നു.

രാത്രിയുടെ അറ്റംവരെ നീളുന്ന പ്രതീക്ഷകൾ…

പുലരിയിലേക്കു തുറന്നുവെച്ച ജനാലകൾ…

ഒരിക്കലും കൈവിടില്ലെന്ന്
ആരോ നെഞ്ചിൽ കൈവെച്ചു പറഞ്ഞ വാക്കുകൾ…

പക്ഷേ, കാലത്തിന് ചില മനുഷ്യരോട്
വിശദീകരണങ്ങളൊന്നും നൽകാനില്ലായിരുന്നു.

അവരുടെ സ്വപ്നങ്ങളെ ഒന്നൊന്നായി
അത് ഇരുട്ടിലേക്കു വലിച്ചെറിഞ്ഞു.

സ്നേഹിച്ചവരെ ഓർമ്മകളാക്കി.
ഓർമ്മകളെ മുറിവുകളാക്കി.
ഒടുവിൽ, മുറിവുകളെപ്പോലും
അനുഭവിക്കാൻ കഴിയാത്തത്ര
അവരെ ശൂന്യരാക്കി.

പിന്നീട് അവർ കരഞ്ഞില്ല.
കരയാൻ കണ്ണുനീർ വേണം.
കാത്തിരിക്കാൻ പ്രതീക്ഷ വേണം.
തകർന്നുപോയ ഒരാളെ വീണ്ടും ചേർത്തുപിടിക്കാൻ
അയാൾക്കുള്ളിൽ എന്തെങ്കിലും
അവശേഷിച്ചിരിക്കണം.

അവനുള്ളിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

രാത്രികളിൽ അവൻ ചുവരുകളോട് സംസാരിച്ചു.

മറുപടി കിട്ടാത്ത ചോദ്യങ്ങൾക്കുമുന്നിൽ
സ്വയം കുറ്റക്കാരനായി നിന്നു.

പഴയ ശബ്ദങ്ങൾ കേൾക്കാത്ത ഇടങ്ങളിൽപ്പോലും
ആരോ തന്നെ വിളിക്കുന്നതുപോലെ
തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

ലോകം അവനെ ഭ്രാന്തനെന്നു വിളിച്ചു.

അവർക്ക് അവന്റെ ചിരി കാണാമായിരുന്നു.

പക്ഷേ, ആ ചിരി അവസാനിക്കുന്നിടത്ത്
ഓരോ രാത്രിയും തകർന്നുവീഴുന്ന
ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞില്ല.

അവർക്ക് അവന്റെ നിശ്ശബ്ദത കേൾക്കാമായിരുന്നു.

പക്ഷേ, അതിനുള്ളിൽ അടക്കം ചെയ്തിരുന്ന
ആയിരം നിലവിളികളുടെ ശബ്ദം
അവരുടെ ചെവികളിലെത്തിയില്ല.

അവസാനം,
അവൻ കണ്ണാടിക്കുമുന്നിൽ നിന്നു.
അവിടെ കണ്ട മുഖം അവന്റേതായിരുന്നു.

പക്ഷേ, ആ കണ്ണുകളിൽ
അവനെ തിരിച്ചറിയുന്ന ആരുമുണ്ടായിരുന്നില്ല.
അവൻ പതുക്കെ ചിരിച്ചു.

ഒരുപക്ഷേ, മനുഷ്യൻ പൂർണമായി തകരുന്നത്
അവന്റെ ഹൃദയം മുറിയുമ്പോഴല്ല.

താൻ ഒരിക്കൽ എങ്ങനെയായിരുന്നുവെന്ന്
ഓർത്തെടുക്കാൻ പോലും കഴിയാതാകുമ്പോഴാണ്.

ജനാലയ്ക്കപ്പുറം പുലരി പിറന്നു.

നഗരം ഉണർന്നു.

പക്ഷികൾ പാടി.

വഴികളിൽ മനുഷ്യർ തിരക്കുപിടിച്ചു.

ലോകത്തിന് മറ്റൊരു സാധാരണ ദിവസം കൂടി.

പക്ഷേ, അവന്റെ ഉള്ളിൽ
കാലങ്ങളായി രാത്രിയായിരുന്നു.

അവൻ കണ്ണുകൾ അടച്ചു.
ഒരിക്കൽ കൂടി,
അവസാനമായിട്ടെന്നപോലെ,
ആരെയോ ഓർത്തു.

കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒഴുകി.
അവൻ അതിനെ തുടച്ചില്ല.

കാരണം, ഒരുപാട് കാലത്തിനുശേഷം
അവന്റെ ഉള്ളിൽനിന്ന് പുറത്തേക്കു വന്ന
അവസാനത്തെ സത്യമായിരുന്നു അത്.

ആ തുള്ളി നിലത്തുവീണപ്പോൾ
അവൻ മനസ്സിലാക്കി.

ചില നഷ്ടങ്ങൾ മറക്കാനാവില്ല.

ചില വേദനകൾക്ക് മരുന്നില്ല.

ചില മനുഷ്യരെ തിരികെ കൊണ്ടുവരാൻ
ഒരു ജന്മം മുഴുവൻ കരഞ്ഞാലും കഴിയില്ല.
എങ്കിലും ഏറ്റവും ഭയാനകമായ സത്യം
അതൊന്നുമല്ല.

നമ്മളെ ഒരിക്കൽ ജീവനോടെ നിലനിർത്തിയ
അതേ ഓർമ്മകൾക്കുവേണ്ടി
ഒടുവിൽ നമ്മൾ ജീവിച്ചിരിക്കുന്നതുപോലും
മറന്നുപോകുന്നു.

പിന്നെ ബാക്കിയാകുന്നത്
ശ്വാസമെടുക്കുന്ന ഒരു ശരീരം…

തിരിച്ചറിയാനാവാത്ത ഒരു മുഖം…

ആരോടും പറയാനില്ലാത്ത കുറെ കഥകൾ…

പിന്നെ,
ആരും കേൾക്കാത്തത്ര ആഴത്തിൽ
മനുഷ്യന്റെ ഉള്ളിൽ മരിച്ചുപോകുന്ന
ഒരു ലോകം.

✍️ KP
3060010
എഴുത്തിടം logo
എഴുത്തിടം

17 அக்., 2026, 20:09

Photo1/2
The art of Discipline

Discipline isn't about being perfect it's about showing up, especially on the days you don't feel like it. It's waking up early when your body wants five more minutes, studying when distractions scream louder, and choosing growth over comfort. The truth is, motivation fades, but discipline stays. It's the quiet voice that says, "Do it anyway," even when no one's watching. And once you start mastering it, you realize it's not a restriction it's the key to your freedom.

Every great dream dies without discipline. You can have all the talent, intelligence, and potential in the world, but without consistency, it means nothing. Discipline turns your goals into habits and your habits into results. It teaches you to respect time to understand that every second you waste is a moment you could've built your future. It's not about doing everything fast; it's about doing the right things even when it's hard.

When you start embracing discipline, you see life differently. You stop waiting for the "perfect time" and start creating it. You realize that success isn't luck, it's built in quiet mornings, hard choices, and countless small wins. Discipline doesn't just change your schedule; it changes your mindset, your confidence, your whole life. So stop waiting to feel ready start being disciplined, and watch yourself transform from ordinary to unstoppable.

✍️ StudyStudio Hub
302004
എഴുത്തിടം logo
എഴുത്തിടം

09 அக்., 2026, 08:20

ചെയ്‌തുപോയതൊന്നും തിരുത്താൻ കഴിയില്ലല്ലോ. പക്ഷേ, ഇനി അതൊരിക്കലും ആവർത്തിക്കാൻ പാടില്ല.

ഒരിക്കൽക്കൂടി എല്ലാം ആദ്യം മുതൽ തുടങ്ങണം.

ഇപ്പോൾ എനിക്കതിനു കഴിയും.



✍️ ആൻ ഫ്രാങ്ക്
970009
എഴുത്തിടം logo
എഴുത്തിടം

08 அக்., 2026, 09:37

തനിച്ചിരിക്കുമ്പോൾ ചെവിക്കുള്ളിൽ ഒരു മൂളക്കം കേൾക്കും... കാതടപ്പിക്കുന്ന ഒച്ചയാണതിന്.

എന്തന്നില്ലാത്തൊരു ആഘാതദുഃഖം നെഞ്ചിൽ വന്ന് തളംകെട്ടും! ഞാനൊഴികെ എല്ലാതും സന്തോഷത്തിലാണെന്ന് തോന്നും,കേൾക്കാൻ ഒരു കാതിലെങ്കിൽ തളർന്നുപോകുമെന്ന് തോന്നും!

എനിക്ക് പ്രിയപ്പെട്ടതെന്നു തോന്നുന്നവരിലേക്ക് ഓടി ചെല്ലണമെന്ന തോന്നലുണ്ടാവും! അവർക്ക് ഞാൻ അങ്ങനെയല്ലെന്ന തിരിച്ചറിവിൽ ഞാൻ എന്നിലേക്കു തന്നെ ഉൾവലിയും.

നിങ്ങളതിനെ വിഷാദമെന്നോ, ജാടയെന്നോ,ഒഴിവാക്കലെന്നോ വിളിക്കും, സാരമല്ല!

സത്യമായും ഞാനേറെ ആഗ്രഹിക്കുന്നുണ്ട്... എന്റെ തലയ്ക്കകത് ഒരു ദിവസമെങ്കിലും നിങ്ങൾക് താമസിക്കാൻ പറ്റിയിരുന്നേൽ.... ഞാനായ് ഒരു നിമിഷമെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞിരുന്നിലേൽ... ഒരുപക്ഷെ നിങ്ങൾക്ക് പിന്നെ കാണാനാവുക ഈ എന്നേയാവില്ല!!

✍️ Aysha Meethal
1,1100013
എഴുത്തിടം logo
എഴുത്തിടം

29 செப்., 2026, 18:17

പണ്ടാരോ പറഞ്ഞു ഇഷ്ട്ടപ്പെട്ടത് കിട്ടണമെങ്കിൽ കുറച്ചു കാത്തിരിക്കണമെന്ന്.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഇഷ്ടപ്പെട്ടതെല്ലാം അടുത്തെത്തിയപ്പോൾ,
ആ പഴയ ഇഷ്ടം മാത്രം എവിടെയോ പോയി...

✍️ naja fathima |
1,7300023
എഴുത്തിടം logo
എഴുത്തിടം

25 செப்., 2026, 18:26

Photo1/2
Sometimes we put unnecessary deadlines on our own lives , as if everyone is supposed to reach the same destination at the same age . We compare our journey with someone else's and mistake their timing for a standard we must follow . But there is no such thing as being late when the life you are living is your own . You can begin again , change direction , take your time , or arrive somewhere completely unexpected . Your path does not need to make sense to anyone else — it only needs to be yours.....

✍ Unknown
2,060008
എഴുത്തിടം logo
എഴുത്തിടം

23 செப்., 2026, 07:05

കാലവും പ്രായവും ഒന്നുമല്ല പ്രശ്നം, മനുഷ്യർക്കെന്തും നേടാനാകും,
മനസ്സിൽ അത്രക്കും അതിയായ
മോഹം വേണമെന്ന് മാത്രം!

✍️ പൗലോ കൊ‌യ്ലോ
2,0100015
എഴുത്തിടം logo
എഴുത്തിടം

21 செப்., 2026, 08:18

മാറിപ്പോകുന്ന മനസ്സിന് കാരണം ചിലപ്പോൾ സാഹചര്യങ്ങളാവാം മറ്റൊരാളുടെ സാന്നിധ്യമാവാം അവിടെയൊക്കെ ഉറപ്പായും മടുപ്പ് തോന്നും, മറവികളുണ്ടാകും മറച്ചു പിടിക്കലുകളുണ്ടാവും,

ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ച് അവരെ ബുദ്ധിമുട്ടിക്കേണ്ട, ഉള്ള സമാധാനവും കളയേണ്ട, ജീവിതത്തിലെ തെറ്റിപ്പോയ തീരുമാനങ്ങളിൽ ഒന്നു മാത്രമാണെന്ന് കരുതുക ഇനിയും മുന്നോട്ട് ജീവിക്കുക

✍️ Unknown
2,050008
എഴുത്തിടം logo
എഴുത്തിടം

11 செப்., 2026, 21:05

ആരെയെങ്കിലും കാത്തിരുന്നിട്ടുണ്ടോ ?

ഇനിയൊരിക്കലും വരില്ലെന്നറിഞ്ഞിട്ടും, ഇനിയൊരിക്കലും പേരെടുത്തു വിളിക്കില്ലന്നറിഞ്ഞിട്ടും, ഇനിയൊരിക്കലും തലയിൽ തലോടില്ലന്നറിഞ്ഞിട്ടും, കാത്തിരുന്നിട്ടുണ്ടോ ?

മരണത്തിൻ്റെ തണുപ്പേറി പോയ അത്രമേൽ പ്രിയമുള്ളോരാൾക്കായി കാത്തിരുന്നിട്ടുണ്ടോ ...

അപ്പോൾ കാത്തിരുപ്പെന്ന വാക്കിനു ശ്വാസം മുട്ടിക്കുന്ന വേദന തോന്നും കണ്ണുനീർ വരാതെ കണ്ണുകൾ പുകയുന്ന പോലെ തോന്നും, ആരോടും പറയാനാവാതെ നെഞ്ചു വിങ്ങും... എങ്കിലും വീണ്ടും കാത്തിരുന്നിട്ടുണ്ടോ ?

യാത്ര പോലും പറയാതെ പോയ ആ പ്രിയപ്പെട്ട, അത്രമേൽ പ്രിയപ്പെട്ട ആ വിളിക്കായി, ആ തലോടലിനായി കാത്തിരുന്നിട്ടുണ്ടോ....

✍️ Jens
2,5600015
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

ഒന്നും പറഞ്ഞില്ലിതേവരെ നീ..

ഇതാ നമ്മെക്കടന്നുപോകുന്നൂ
മഴകളും മഞ്ഞും വെയിലും
വിഷാദവർഷങ്ങളും..

ഒന്നും പറഞ്ഞില്ലിതേവരെ നീ...

എന്റെ കണ്ണടയാറായ്,
നിലാവസ്തമിക്കയായ്.

✍️ ബാലചന്ദ്രൻ ചുള്ളിക്കാട്
2,090006
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല...

പക്ഷേ, ഒടുവിൽ നെഞ്ചിലവശേഷിക്കുന്ന ശൂന്യതയുടെ കനൽ ഭയന്നാണ്, മനുഷ്യൻ സ്വയം ഏകാന്തതയുടെ തണുപ്പിലേക്ക് ഉൾവലിയുന്നത്...

✍️ ആത്മ
2,180009
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

മൗനമൊരു ഭാഷയാണ്.

ചിലപ്പോഴൊക്കെ അതിനർത്ഥം
ദേഷ്യമെന്നാണ്..

ചിലപ്പോൾ സ്നേഹമെന്നും..

ചില മൗനങ്ങൾ മടുത്തുവെന്ന ഏറ്റുപറച്ചിലുകലാണ്..

ഇടയ്ക്കൊക്കെ മൗനമെന്നാൽ
നീ തന്നെ മിണ്ടിത്തുടങ്ങണമെന്ന
വാശിയാണ്..

മൗനത്തിനങ്ങനെ ആയിരം അർത്ഥങ്ങളാണ്..

മനസറിയുന്നോർക്ക് എളുപ്പം
വായിച്ചെടുക്കാൻ കഴിയുന്ന
ലിപിയില്ലാത്ത ഭാഷയാണ് മൗനം.

✍️ Unknown
2,9500014
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

എവിടെയൊക്കെയോ നിന്നുപോയ മനുഷ്യരോട്, ജീവിതം മടുത്തെന്ന് തോന്നുന്നവരോട്,

നിങ്ങൾക്ക് ഇപ്പോ ഉള്ളതൊന്നും ഒരുകാലത്ത് നിങ്ങൾക്ക് ഉണ്ടായിരുന്നതല്ല, ചിലതൊക്കെ നേടിയെടുത്തതാണ്. ഇനി ഇതെല്ലാം ഒന്നുമല്ലാതായാലും നമ്മളെ വിലയിരുത്തുന്നത് ഈ സമയമല്ലെന്ന് മാത്രം മനസ്സിലാക്കുക. ഇതുവരെയുള്ളത് മാത്രമല്ല നമ്മളെന്നും ഓർക്കുക. ജീവിതം കടന്നു പോയതിന്റേയും വരാനുള്ളതിന്റേയും ഇപ്പോ ജീവിക്കുന്ന ഈ നിമിഷത്തിന്റേയും പേരാണ്..!!

✏നസീഫ് കലയത്ത്

#DailyQuotes
2,6400017
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

നിങ്ങളെ ചതിക്കുന്ന ആരോടും പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കരുത്
അവർ അതിന്റെ കർമ്മഫലം അനുഭവിച്ചേ തീരു നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അത് നിങ്ങളുടെ കണ്മുന്നിൽ വച്ചു തന്നെ നടക്കും

✏unknown

#DailyQuotes
2,4300018
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

മരണമേ ...

ഞാനും നീയും കണ്ടുമുട്ടുന്ന
അന്നായിരിക്കും എനിക്കേറെ
ആരാധകരുള്ളത്...

എന്നെയേറെ
വായിക്കപ്പെടുന്നത് ..

എന്നെയേറെ വിശകലനം
ചെയ്യുന്നത്

എന്റെ വരികളിലെ കുത്തും
കോമയും തിരിച്ചറിയുന്നത്

അക്ഷരത്തെറ്റുകളെ
മറന്നെന്നു ഭാവിക്കുന്നത്

ഇന്നലെവരെകാണാത്ത
വാക്കർത്ഥങ്ങൾ വർത്തമാനത്തിൽ
കടന്നുകൂടുന്നത്

ഞാൻ പറഞ്ഞുവെച്ചതൊക്കെ
വള്ളിപുള്ളി തെറ്റാതെ
മനസ്സിലാക്കപ്പെടുന്നത് ..

അത്രമേൽ സ്നേഹിച്ചതും
ലാളിച്ചതും സ്നേഹിക്കപ്പെട്ടതും
തിരിച്ചറിയപ്പെടുന്നത്

എന്റെ നിരതെറ്റിയ വരികളെയും
വരിതെറ്റിയ ശബ്ദങ്ങളെയും
അടച്ചുവെക്കുന്നത് ..

എന്നെ അനുമോദിക്കുന്നതും
പ്രശംസാപത്രങ്ങളിൽ ഒപ്പുവെക്കുന്നതും

അപ്പോഴും എവിടെയൊക്കെയോ
എന്നെ കീറിമുറിക്കുന്നുണ്ടാവും ,

എന്നിൽനിന്ന് ചിലതൊക്കെ
കൊത്തിവലിച്ചു ഭക്ഷിക്കുന്നുണ്ടാവും

ജീവനുള്ളതിനെക്കാൾ
ചത്തതിനാണ് ആളും ആരവവും ...

മരണമേ നീയെത്തുമ്പോൾ
മാത്രം വിലകൂടുന്നൊരു വസ്തുവാണ്
മനുഷ്യൻ ...

✍️ മുല്ല
2,2200016
എഴുത്തിടം logo
എഴുത്തിടം

07 செப்., 2026, 12:14

ഒത്തിരി വൈകിയല്ലേ?..., ഞാൻ കാത്തിരുന്നു...

വളർത്താൻ കൊടുത്ത വീട്ടിൽ നിന്ന്
തിരികെ കൂട്ടാൻ ചെന്നപ്പോൾ,
ആ കണ്ണുകളിലെ തിളക്കവും ശക്തിയായി ചലിക്കുന്ന നിലക്കാത്ത വാലുകളും പുറകോട്ട് മടങ്ങിയ ചെവികളും ചെറുതാ ക്കിയ കണ്ണുകളും നാക്ക് ഇടക്കിടക്കിടക്ക് പുറത്തേക്ക് കാട്ടി ചെറിയ ഞരക്കവും...

"എന്നെയും കൂടെ കൂട്ടൂ..." എന്ന് പറയാൻ അതിന് ഭാഷകളില്ല, എന്നാലും ആ നോട്ടത്തിൽ എല്ലാ ഭാഷകളുമുണ്ട്

ഞാനില്ലാത്ത ദിവസങ്ങളിൽ എന്റെ ഓർമ്മകൾ എത്രത്തോളം അതിന്റെ ഹൃദയത്തെ തേടിയിരിക്കുമോ, അത്രത്തോളം തന്നെയായിരുന്നു എന്നെ കണ്ട നിമിഷത്തിലെ സന്തോഷവും.

മനുഷ്യർ മറക്കാൻ പഠിക്കും, പക്ഷേ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഹൃദയമാണതിന്...

ആ കണ്ണുകളിൽ പരിഭവവും പരാതിയും കണ്ടില്ല
സ്നേഹത്തിന് കണക്ക് പറഞ്ഞില്ല
കാത്തിരുന്നതിന്റെ കൂലി ചോദിച്ചില്ല.

ഞാൻ അതിനെ ചേർത്ത് പിടിച്ച് പറഞ്ഞു

ഇനിയും നിന്നെ വിട്ടുപോകും ...പിന്നെ എന്നെങ്കിലുമൊക്കെ ഓരോ യാത്രയ്ക്കൊടുവിലും തിരികെ വരും.... കാത്തിരിക്കണം,,
ഇത്തവണ "അല്പം വൈകി...
പക്ഷേ ഒരു നിമിഷം പോലും
നിന്നെ മറന്നിരുന്നില്ല ."

✍️ അമൽ ✍️
3,7300016
എഴുത്തിടം logo
എഴുത്തിടം

06 செப்., 2026, 21:52

ജയന്റെ രണ്ടാം വിവാഹത്തിന്റെ ഒന്നാം രാത്രി യുടെ മൂന്നാം യാമത്തിന് തുടക്കമായി.

വീട്ടിലെ ആഘോഷങ്ങളുടെ ശബ്ദങ്ങൾ പതിയെ അകന്നുപോയി. മുറിയിൽ ഒറ്റയ്ക്കിരുന്ന അയാളുടെ മുന്നിലേക്ക് പുതിയ ഭാര്യക്കൊപ്പം വന്ന വീട്ടു ജോലിക്കാരി  ഒരു കട്ടിയുള്ള ഫയൽ കൊണ്ടുവന്നു.

“ഇത് മാഡത്തിന്റെ "Maintenance File" ആണ്., അവൾ പറഞ്ഞു.

ജയൻ ഫയൽ വാങ്ങിച്ചു സാവധാനം തുറന്നു നോക്കി...

മുടി സംരക്ഷണത്തിനുള്ള പ്രത്യേക ദിവസങ്ങൾ, ചർമ്മപരിപാലനത്തിനുള്ള ഉൽപ്പന്നങ്ങൾ, വിവിധ സൗന്ദര്യവർധക വസ്തുക്കൾ, പഴങ്ങൾ, ജ്യൂസുകൾ, ഡ്രൈ ഫ്രൂട്ടുകൾ, മരുന്നുകളും ടോണിക്കുകളും , പ്രത്യേക ഭക്ഷണക്രമം,ഔട്ടിങ് പോകുന്ന ദിവസങ്ങൾ, സിനിമ, ജോലിക്കാരിയുടെ ശമ്പളം...

പട്ടിക അങ്ങനെ നീണ്ടുപോയി.....

ഓരോ പേജും മറിക്കുമ്പോൾ ജയന്റെ നെറ്റിയിലെ ചുളിവുകൾ കൂടിക്കൊണ്ടിരുന്നു..

ഇടക്കൊന്നു ജനലിന് പുറത്തേക്ക് നോക്കിയപ്പോൾ വൈകുന്നേരത്തെ ഒരു ചെറിയ സംഭവം ഓർമ്മയിൽ തെളിഞ്ഞു...

വീട്ടുമുറ്റത്ത് ഒരു വലിയ മൂർഖൻ പാമ്പ് കയറിയിരുന്നു... രണ്ടാം കല്യാണം കൂടാൻ വിളിക്കാതെ വന്ന അതിഥി ആയിരുന്നു..

പത്തി വിടർത്തി തയാറെടുപ്പുകളോടെ നിന്ന അതിനെ ആദ്യം ഭയമുണ്ടായെങ്കിലും, ഒടുവിൽ അതിനെ സൂക്ഷ്മമായി പിടികൂടി അധികം ദൂരെയുള്ള മാളത്തിനരികെ കൊണ്ടുപോയി വിട്ടിരുന്നു....


വീട്ടിലെ വീര ശൂര പരാക്രമി പൂച്ച സർ ജയനൊപ്പം അതിനെ പിന്തുടർന്നെങ്കിലും, പാമ്പ് ഒരു ചെറിയ തുരങ്കത്തിലേക്ക് കയറി അപ്രത്യക്ഷമായി..

ഓർമ്മ അവസാനിച്ചപ്പോൾ ജയന്റെ കണ്ണുകൾ വീണ്ടും ഫയലിലേക്ക് വീണു.
ഒരു നിമിഷം അയാൾ നിശ്ശബ്ദനായി...
പിന്നെ അധരങ്ങളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു....

"വൈകുന്നേരം ഒരു മൂർഖനെ അതിന്റെ വീട്ടിലേക്ക് തിരിച്ചയച്ചു..." കുറച്ചുനാൾ മുന്നേ ഒരു ധൂമവതിയെയും

ജയന്റെ മനസ്സു വീണ്ടും തുടർന്നു...

"...പക്ഷേ ജീവിതം ഇന്ന് രാത്രി മറ്റൊരു പരീക്ഷണത്തെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്."....


മുറിക്കപ്പുറത്തു നിന്നും പുതിയ ഭാര്യയുടെ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള പൊട്ടിച്ചിരി ശബ്ദം ആ ചിന്തകളെ മുറിച്ചുമാറ്റി,ആ ചിരിയിൽ അപരിചിതത്വവും ഉണ്ടായിരുന്നു,
അടുപ്പത്തിന്റെ വാഗ്ദാനവും.

ജയൻ പതുക്കെ ഫയൽ അടച്ചു.

അത് വിഷ പാമ്പാണോ അമൃതുമായി എത്തിയ മോഹിനി ആണോ എന്ന് തിരിച്ചറിയാനാർക്കും കഴിയും?....

ഒരാളുടെ ശീലങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും മറ്റൊരാളുടെ ജീവിതവുമായി കൂട്ടിയിണക്കുന്ന സങ്കീർണ്ണമായ യാത്രയിൽ ഇങ്ങനെയൊക്കെയും ചിലതു കാണാൻ കഴിഞ്ഞേക്കാം....

ഇപ്പോൾ ജീവിതത്തിലേക്ക് വന്നിരിക്കുന്ന ഈ പുതിയ ഉത്തരവാദിത്തങ്ങളുടെ പട്ടിക നോക്കുമ്പോൾ, ആ പാമ്പ് അത്ര അപകടകാരിയല്ലായിരുന്നോ എന്നൊരു സംശയം അയാളിൽ തോന്നി..

ഒരു ദീർഘനിശ്വാസം വിട്ടു...

മനസ്സിൽ ഒരു തമാശ കലർന്ന ചിന്തകൾ ചോദ്യങ്ങളായി കടന്നുവന്നു.

“വൈകുന്നേരത്തെ ക്ഷണിക്കാതെ വന്ന അതിഥിയും ഇപ്പോൾ ഔദ്യോഗികമായി വീട്ടിലേക്ക് കയറിയ അതിഥിയും ഒരേ സ്വഭാവക്കാർ ആകുമോ അതോ വിപരീത ദിശയിൽ പെടുമോ കണ്ടറിയാം...?

ഏങ്ങനെ ആണേലും
ആദ്യത്തേതിന്റെ വിഷം ഒരു കടിയിലായിരിക്കും തീരുക... രണ്ടാമത്തേതിന്റെ പ്രഭാവം മാസാവസാനത്തെ ബാങ്ക് ബാലൻസിലാണ് അറിയാമായിരിക്കും?!”


ചിന്തകളിൽ ജയൻ അറിയാതെ ചിരിച്ചുപോയി..... ഒപ്പം ഭയവും... പിന്നെ ഉപാധികളില്ലാത്ത ആ സ്നേഹവും..

✍️ അമൽ
2,580009
എഴുത്തിടം logo
എഴുത്തിടം

06 செப்., 2026, 00:09

ചുറ്റുമുള്ള ഒന്നിലും ഒരു പ്രതീക്ഷയുമില്ലാതെ എന്നെമാത്രം വിശ്വസിച്ചുകൊണ്ടുള്ള ഒരു പുതിയ യാത്രയിലാണ് ഞാനിപ്പോൾ.

പുതിയ ജീവിതത്തിൽ സാഹചര്യത്തിൽ എന്നെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും അതിനെയൊക്കെ നേരിടാൻ ഞാനിപ്പോൾ ഒരുക്കമാണ്.

വായിച്ചു തീർത്ത പുസ്‌തകങ്ങൾ പോലെയോ കണ്ടുതീർത്ത സ്വപ്നങ്ങൾ പോലെയോ അത്ര മനോഹരമാവില്ല ജീവിതം എന്നെനിക്ക് നന്നായറിയാം. പക്ഷേ അത് തന്നെയാണ് ജീവിതത്തെ മനോഹരമാക്കുന്നതും.

അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് നമുക്കാർക്കുമറിയില്ല, മുന്നോട്ട് ജീവിക്കാൻ വലിയ സ്വപ്‌നങ്ങളെക്കാളും തീരുമാനങ്ങളെക്കാളുമൊക്കെ നമുക്ക് വേണ്ടത് എന്തു വന്നാലും എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന വിശ്വാസമാണ്. വീണുപോകുമെന്ന് തോന്നുമ്പോൾ രണ്ടു കൈകൊണ്ടും സ്വയം ചേർത്തുപിടിക്കാൻ കഴിയുമെന്ന ഉറപ്പാണ്.

ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സമയം പങ്കിടുന്നത് എന്റെ കൂടെയാകുമ്പോൾ എന്നെ അത്രമേൽ മനസ്സിലാക്കാൻ മറ്റൊരാൾക്ക് എങ്ങനെയാണ് കഴിയുന്നത്?...

അങ്ങനെ മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് വെറും അഭിനയം മാത്രമാണ്.

എന്നെകുറിച്ച് പറയുന്നതിനും അത് മറ്റുള്ളവർ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിനും ഒരു പരിധിയുണ്ട്.

സ്വയം നൽകുന്ന സ്നേഹംകൊണ്ട് ഞാനാദ്യം പൂർണമാകേണ്ടതുണ്ട്. ആ പൂർണതയിൽ മാത്രമേ ചുറ്റുമുള്ള എല്ലാത്തിനെയും അതേസ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിയുകയുള്ളൂ.

ഇപ്പോൾ ലോകത്ത് മറ്റാരേക്കാളും ഞാൻ എന്നെ സ്നേഹിക്കുന്നുണ്ട്,

വിശ്വസിക്കുന്നുണ്ട്.

ഒരുപാട് സ്നേഹത്തോടെ......

എത്രയും പ്രീയപ്പെട്ട എന്നോട്.❤️

✍️ Unknown
2,0600012
എഴുത്തിടം logo
എഴുത്തിടം

26 ஆக., 2026, 11:03

ഓണം ചിലർക്ക്
അവധിയാണ്,

ചിലർക്ക് ആഘോഷമാണ്,

ചിലർക്ക് പൂക്കളവും
പായസവും നിറഞ്ഞ
സന്തോഷത്തിന്റെ
നാളുകളാണ്...

എന്നാൽ ചിലർക്ക്
ഓണം എന്നത്
തിരികെ കിട്ടാത്ത
നല്ല കാലത്തിന്റെ
നനുത്ത ഓർമ്മയാണ്...

മുറ്റത്ത് വിരിഞ്ഞ
പൂക്കളവും,ഒരുമിച്ചിരുന്ന സദ്യയും,
കൈകോർത്തു
ചിരിച്ച മുഖങ്ങളും...

കാലം മായ്ച്ചുകളഞ്ഞാലും
മനസ്സിൽ നിന്ന് മായാത്ത
ഒരു പഴയ ഓണക്കാലം...
ഇന്നു രാത്രി ഉറങ്ങാതെ
കിടക്കും...


അതുകൊണ്ടാണ്
ഓണം വരുമ്പോഴൊക്കെയും
ചിലരുടെ കണ്ണുകളിൽ
ആഘോഷത്തോടൊപ്പം
ഒരു നനവും ഒളിച്ചിരിക്കുന്നത്...

✍️ Unknown
2,4400014
എഴുത്തിടം logo
എഴുത്തിടം

24 ஆக., 2026, 20:59

എൻ്റെ പ്രിയപ്പെട്ടവന്....

നിൻ്റെ കത്ത് ഇന്നലെ ആണ് എനിക്ക് കിട്ടിയത് ഒരുപാട് തവണ ഞാൻ അതു ആവർത്തിച്ചു ആവർത്തിച്ചു വായിച്ചു.

എനിക്കറിയാം എൻ്റെ മറുപടി കിട്ടിയില്ലെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ നിന്നെ വേട്ടയാടുമെന്ന്.അതു കൊണ്ട് തന്നെ നിൻ്റെ ഉറക്കത്തെ വേട്ടയാടാതെ നിൻ്റെ പ്രതീക്ഷയെ കെടുത്താതെ എൻ്റെ വരികളിലൂടെ നിന്നിലേക്ക് എത്തുകയാണ്. ഏതോ വിദൂരതയുടെ കോണിൽ ഇരുന്ന നീ എന്നെ തേടി വന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി മാറിയപ്പോൾ അകലങ്ങളെ ഇല്ലാതാക്കുന്ന നിൻ്റെ ആ വരികൾ ഉണ്ടല്ലോ അകലത്തിൽ അല്ല എന്നോട് ഒപ്പമാണെന്ന് എന്നോട് പറയുന്ന വരികൾ ആ മഷിപടർപ്പുകൾക്ക് എൻ്റെ ജീവനേക്കാൾ വിലയുണ്ട്.

നമുക്ക് ഏറെ പ്രിയമുള്ള പ്രണയത്തിൻ്റെ ചുവപ്പ് വിരിയിപ്പിക്കുന്ന വാകമര ചുവട്ടിൽ ഞാൻ എന്നും നിനക്ക് വേണ്ടി കാത്തിരിക്കാറുണ്ട്.അവിടെ വീശുന്ന ഓരോ കാറ്റും എന്നെ തഴുകി പോകുമ്പോൾ നീ എന്നെ തഴുകുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്...

നമ്മുടെ വീട്ടു മുറ്റത്തെ ഉതിർമുല്ല പൂവിടാൻ തുടങ്ങി.രാത്രിയിൽ അവൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുമ്പോൾ എനിക്ക് നമ്മൾ കണ്ടുമുട്ടിയ ആ നിമിഷമാണ് എൻ്റെ മനസിലേക്ക് ഓടി കേറുന്നത്. എന്നെ കണ്ട് വിറച്ചു നിന്നതും, ഉത്സവത്തിന് കത്ത് തരാൻ ആവാതെ എന്നെ തിരിഞ്ഞു നോക്കി നടന്നതും,നമ്മളെ കൂടുതൽ അടുപ്പിച്ച പാടവരമ്പിലെ കണ്ടുമുറ്റലുകളും, ഒരു സ്വപ്ന ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. നമ്മൾ രണ്ടു പേരും മാത്രമുള്ള സ്വപ്ന ലോകം....
അവിടെ നിൻ്റെ കൈകൾ കോർത്ത് നടക്കാനും തോളുകളിൽ ചാഞ്ഞു കിടക്കാനും ഞാൻ എന്തു മാത്രം കൊതിക്കുന്നുണ്ടെന്നു നീ
അറിയുന്നുണ്ടോ...?
നിന്നെ കാണുവാൻ പാടവരമ്പും തോണിയും കേറി ഒരുപാട് ദൂരം നടന്നു നിൻ്റെ അരികിൽ എത്തുമ്പോൾ എന്തൊരു സന്തോഷമാണെന്നോ അതു അറിയിക്കുവാൻ ഈ വരികൾ അതിനു തികയുകയില്ല....

നമ്മുടെ കലാലയത്തിൻ്റെ ചാരുപടികളിൽ പോലും ഒരുപാട് നല്ല ഓർമകൾ ഉണ്ട്. അവിടെ വെച്ചാണ് നമ്മൾ ആദ്യം കണ്ടുമുട്ടിയത് എൻ്റെ തലയിൽ ഞാൻ ചൂടാറുള്ള ആ പനിനീർപുഷ്പത്തെ കളിയാക്കി തുടങ്ങിയതാണ് നീ... എന്നാൽ അതിനു ശേഷം എത്ര പനിനീർ പുഷ്പങ്ങൾ എനിക്ക് നേരെ നീ നീട്ടി, അവിടെയും നീ എന്നെ തോൽപ്പിച്ചു കൊണ്ടിരുന്നു.പ്രണയം എന്ന താഴ് വരകളിൽ നമ്മുടെ എന്തു നല്ല നിമിഷത്തിലൂടെയാണ് നമ്മൾ നടന്നു നീങ്ങിയത് ഋതുക്കൾ നമ്മെ മാടി വിളിക്കുന്നത് പോലെ ഒരുപാട് വർഷങ്ങൾ പ്രണയമെന്ന തീരത്ത് ഒരുമിച്ച് കൈപിടിക്കുവാൻ കാത്തിരിക്കുന്നു...
എന്ന് നിന്റെ മാത്രം പ്രണയിനി

✍️ നിശ
2,610006
എഴുത്തിടം logo
എഴുത്തിടം

23 ஆக., 2026, 06:20

ഇറങ്ങിപ്പോകുമ്പോൾ ഒന്നും മിണ്ടാതെ പോവുക.

ചിലതരം അസ്സാന്നിധ്യങ്ങളെ വാക്കുകൾ കൊണ്ട് പൂരിപ്പിക്കാൻ കഴിയാതെ വരും...

കഴിയുമെങ്കിൽ കാഴ്ചയുടെ വളവു തിരിയുന്നതിനു മുമ്പ് ഒന്ന് തിരിഞ്ഞു നോക്കുക. കാരണം വാക്കുകളേക്കാൾ ആർദ്രതയുണ്ടാവും കാഴ്ചയുടെ സ്പന്ദനങ്ങൾക്ക്...

അല്ലെങ്കിൽത്തന്നെ മൗനത്തിന്റെ ഭാഷയറിയാത്തവരോടും ഹൃദയത്തിന്റെ ഈണമറിയാത്തവരോടും ആയിരം വാക്കുകൾ കൊണ്ട് മിണ്ടിയിട്ടെന്ത്...?

✍️ Jayan KV ✍️
3,2500014
എഴുത്തിടം logo
എഴുത്തിടം

12 ஆக., 2026, 11:43

മിണ്ടിയിരുന്നുവോ....!!❣️❣️

എത്രയധികം വേദനകൾ നിറഞ്ഞ മനുഷ്യരാണ് നമുക്ക് ചുറ്റിനും... മനുഷ്യരാൽ തന്നെ വേദനിച്ചവർ വേദനിക്കുന്നവർ...
നമ്മുടെ യാത്രയിൽ പങ്കുചേർന്ന് നമ്മളോട് ഒന്നും പറയാതെ പോകുന്ന ചിലരുണ്ട് നമുക്ക് പ്രിയമായിരുന്നവർ... ചില തേഞ്ഞ പാതുകങ്ങൾ പോലെ മറന്നു പോകുന്നവരും*എന്നാൽ എന്തിന് പടിയിറങ്ങി എന്നൊരു ചോദ്യം ഉള്ളിലായി മാറുന്നവരും....*!!

അതെ കാലം എത്രയൊക്കെ കഴിഞ്ഞാലും ചിലരുടെ മൗനമായ വിടവാങ്ങലുകൾ പലരിലും വേദനിപ്പിക്കുന്ന സങ്കടപെടുത്തുന്ന നോവാണ്. ഒരു മധുരമുള്ള നേര്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവരുടെ ആ നല്ല നിമിഷങ്ങൾ ചിലരിൽ ഒട്ടും മങ്ങാതെ അതിനെ കോറി വേദനിപ്പിക്കാതെ ഇന്നും ഓർത്തുകൊണ്ട് മുന്നിലേക്ക് നടക്കുന്നവരിലെ... ആരോട് പറയണമെന്നറിയാതെ മറ്റൊരു ഒഴുക്കിൽ ലയിച്ചു പോകാൻ ശ്രമിക്കുന്നവർ...
എന്തു മാത്രം വീർപ്പുമുട്ടലാണ് അവർ അനുഭവിക്കുന്നത്.
അതൊരു സൗഹൃതമോ പ്രണയമോ ആയിക്കോട്ടെ അത്തരം വിടവാങ്ങൽ ശൂന്യതയുടെ ഏകാന്തതകളിൽ തളച്ചിടുന്നതിന് തുല്യമാണ്🥰 ഒരു മനുഷ്യന് മറ്റൊരു മനുഷ്യൻ കൊടുക്കുന്ന ഏറ്റവും വലിയ വേദന അതുതന്നെയാണ്.
ഏറ്റു പറച്ചിലുകൾ ഇല്ല കാര്യകാരണങ്ങൾ ഇല്ല പ്രിയമുള്ളവർ ആകുമ്പോൾ പിടിച്ചു വെക്കുവാനോ മറുത്ത് പറയുവാനോ കഴിയാതെ നിശബ്ദതയുടെ ആവരണമായി തീരുന്നു... ജീവിതത്തിൽ പലരെയും കണ്ട് മുട്ടാം ചിലരുടെ കടന്നു കയറ്റങ്ങൾ മാത്രം നമ്മളെ എന്തുമാത്രം സ്വാധീനിക്കുന്നു. ഒരു വാക്ക് തർക്കം പോലും ഇല്ലാതെ പോകുമ്പോൾ ദൈവത്തെ പോലും പഴിക്കുന്ന നിമിഷങ്ങളാണവ.... നല്ല കണ്ടുമുട്ടലുകൾ ഒരു വസന്തം പോൽ നിന്നെ തേടി വരും പടിയിറക്കങ്ങൾ അപ്പോഴും ഉണ്ടാകാം പക്ഷെ നീ നീയായിരിക്കുക നിന്നെ വേദനിപ്പിച്ചത് പോലെ അവരെ വേദനിപ്പിക്കാതിരിക്കുക.... കാരണങ്ങൾ കൊണ്ട് പോകുന്നവരെ തിരിച്ചറിയുക... ക്ഷമയായി തീരുക...

വാക്കുകളാൽ നിന്നെ സ്വാധീനിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ പൂക്കൾ എന്ന വസന്തം ഞാൻ മാറ്റിവെക്കുമായിരുന്നു...

✍️ നിശ
2,8700018
എഴുത്തിടം logo
എഴുത്തിടം

06 ஆக., 2026, 16:10

ഒരു പ്രായം കഴിഞ്ഞാൽ…

നിങ്ങൾ നിങ്ങളോട് തന്നെ കഥകൾ പറഞ്ഞുതുടങ്ങും.

കണ്ണാടിയിലേക്ക് നോക്കി സ്വയം സംസാരിക്കും.

ആരും പറയാത്ത ആശ്വാസം സ്വയം തന്നെ നൽകും.

ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുന്നത് ശീലമാകും.

ഒറ്റയ്ക്ക് കുടിക്കുന്ന ഒരു ചായയ്ക്ക് പോലും പറയാനാകാത്തൊരു സ്വാദുണ്ടാകും.

തനിച്ച് യാത്ര പോകാൻ ഇനി ഒരു കാരണവും വേണ്ടിവരില്ല.

ഒടുവിൽ മനസ്സിലാകും…

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ട ഒരാൾ ഉണ്ടെങ്കിൽ,അത് നമ്മൾ തന്നെയാണെന്ന്.

അങ്ങനെയാണ്,നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിച്ചു തുടങ്ങുന്നത്.

✍️ Nas
3,0500029

Showing 30 of 56 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

എഴുത്തിടം டெலிகிராம் சேனல் எதைப் பற்றியது?+

എഴുത്തിടം (@ezhuthidam) என்பது tgdio இல் பிளாக்கிங் (Blogging) வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 2,610 சந்தாதாரர்கள் உள்ளனர்.

நான் എഴുത്തിടം (@ezhuthidam) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @ezhuthidam இல் இலவசமாக சந்தா செய்யுங்கள்.

എഴുത്തിടം நல்ல பிளாக்கிங் (Blogging) சேனலா?+

tgdio இல் சேருவதற்கு முன் എഴുത്തിടം இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 2,610 சந்தாதாரர்கள் உள்ளனர். ஒத்த பிளாக்கிங் (Blogging) சேனல்களுடன் ஒப்பிடுங்கள்.

എഴുത്തിടം புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @ezhuthidam பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.