📖രചനാവേദി📝™ Telegram channel photo

📖രചനാവേദി📝™

@rachanavediPublic Channel

കഥ, കവിത, ലേഖനം മുതലായ രചനകൾക്കു വേണ്ടി മാത്രം. ഈ ചാനലിൽ രചനകൾ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ രചനകൾ, രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ എന്നിവ @RachanavediBot എന്ന ടെലഗ്രാം ഐഡിയിലേക്ക് അയക്കുക. 📞Admin: @Rachanavedi_admin_bot

50

Last views

1.2k (1,247 subscribers)
உறுப்பினர்
—
Rating
42
Total Posts
Oct 16, 2026, 8:45 AM
புதுப்பிக்கப்பட்டது
Apr 14, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel Name📖രചനാവേദി📝™
Username@rachanavedi
Categoryபிளாக்கிங் (Blogging)
Languageதமிழ்
Countryஇந்தியா
உறுப்பினர்1,247
Channel TypePublic Channel
Created14 ஏப்., 2026
Last Updated16 அக்., 2026 • 6 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#149259+365
மொழி தரவரிசை
#373+1
வகை தரவரிசை
#1079-1

சந்தாதாரர் வளர்ச்சி

மொத்தம்: 1.2K30 Days growth: +70.6%
09/1709/2209/2710/0210/0710/1210/16
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
17:09:20261,240
18:09:20261,240
19:09:20261,242
20:09:20261,242
21:09:20261,242
22:09:20261,242
23:09:20261,242
24:09:20261,242
25:09:20261,242
26:09:20261,242
27:09:20261,242
28:09:20261,242
29:09:20261,242
30:09:20261,242
01:10:20261,242
02:10:20261,242
03:10:20261,242
04:10:20261,242
05:10:20261,242
06:10:20261,242
07:10:20261,242
08:10:20261,242
09:10:20261,242
10:10:20261,242
11:10:20261,242
12:10:20261,242
13:10:20261,242
14:10:20261,242
15:10:20261,242
16:10:20261,247
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 13:04:20261,265
Week of 20:04:20261,265
Week of 27:04:20261,261
Week of 04:05:20261,261
Week of 11:05:20261,261
Week of 18:05:20261,261
Week of 25:05:20261,261
Week of 01:06:20261,261
Week of 08:06:20261,261
Week of 15:06:20261,261
Week of 22:06:20261,261
Week of 29:06:20261,258
Week of 06:07:20261,258
Week of 13:07:20261,258
Week of 20:07:20261,258
Week of 27:07:20261,258
Week of 03:08:20261,258
Week of 10:08:20261,258
Week of 17:08:20261,249
Week of 24:08:20261,249
Week of 31:08:20261,245
Week of 07:09:20261,240
Week of 14:09:20261,242
Week of 21:09:20261,242
Week of 28:09:20261,242
Week of 05:10:20261,242
Week of 12:10:20261,247
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20261,265
May 20261,261
June 20261,261
July 20261,258
August 20261,245
September 20261,242
October 20261,247
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20261,247

Top 10 posts

Most viewed posts from this channel

By views
  1. #1എൻ്റെ "വെളിച്ചം തേടിയുള്ള യാത്ര" എന്ന കവിതാസമാഹാരത്തിലെ ഒരു ദേശസ്‌നേഹ 1.3K
  2. #2അവശേഷിക്കുന്നു ഇന്നും പലതും.1.2K
  3. #3അവസാന സായാഹ്നവും1.1K
  4. #4https://telegra.ph/ഗഡ-സവർഡ-12-131.1K
  5. #5ഉള്ളുരുകിയാലെന്താ..1.1K
  6. #6തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല... പക1.1K
  7. #7കടലിലെ വിചിത്രജീവി1.1K
  8. #8പ്രണയിക്കപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ.... തനിച്ചാക്കുമോ എന്ന ഭയം1.0K
  9. #9ഋതുക്കൾ എത്ര മാറിമറിഞ്ഞിട്ടും, മാഞ്ഞുപോകാത്ത ആ പഴയ വസന്തത്തെ നെഞ്ചിലേറ1.0K
  10. #10✍🏻Thalhath1.0K

சமீபத்திய இடுகைகள்

📖രചനാവേദി📝™ logo
📖രചനാവേദി📝™

17 அக்., 2026, 00:23

നന്ദി വീണ്ടും വരുക

എന്റെ വരികളിലേക്കും
എന്നിലേക്കും
ഇറങ്ങുന്നുണ്ടെങ്കിൽ
ഓർക്കുക അവ എന്റേതല്ല ...

ചിലർ ചവച്ചുതുപ്പിയതും
ചിലർ നെഞ്ചിൽ നിറച്ചതും
പലരാൽ മുറിപ്പെട്ടതും
ചിലർ മരുന്നായതും
ചിലപ്പോഴൊക്കെ സ്വയം
വെറുക്കപ്പെട്ടതും ..
ഇടക്കിഷ്ടപ്പെട്ടു സ്വയം
ഉമ്മവെക്കുന്നതുമാണ് ...

മുറിപ്പാടുകളുടെയും
ചുംബനങ്ങളുടേയും
ഒരുപാടടയാളങ്ങൾ
കണ്ടുമുട്ടിയേക്കാം ..

ഒരുപാടിടവഴികളും
കാടുകളും കടലും
ആകാശവും കണ്ടേക്കാം ..
കാഴ്ചക്കാരായി മാത്രം
വന്നു നിന്നു കണ്ടു
അറിഞ്ഞു പോവുക ..

ഒന്നുമെന്റെ സ്വന്തമല്ല
ഞാനും ....

✍🏻 മുല്ല
120001
📖രചനാവേദി📝™ logo
📖രചനാവേദി📝™

16 அக்., 2026, 10:58

നായിന്റെ മക്കൾ

രണ്ട് വിരലുകൾക്കിടയിലൂടെ മുറുക്കി തുപ്പി ചിറി തുടച്ച്, കയറ്റി കുത്തിയ ലുങ്കി ഒന്നൂടി കയറ്റി തുട ചൊറിയുന്നതിനിടയിലാണ് അയാൾ അത് കണ്ടത്..
ഒരു നായ.. തെരുവുനായ..
അതിൽ നിന്നും കണ്ണെടുക്കാതെ അയാൾ കുനിഞ്ഞ് ഒരു മുഴുത്ത കല്ലെടുത്തു..
നായയെ ലക്ഷ്യമാക്കി എറിഞ്ഞു.. നല്ല ഉന്നമുള്ളതിനാൾ അത് കൊണ്ടില്ല.. എങ്കിലും നായ ഭയന്ന് ഓടി.. പെട്ടെന്നൊരു ഹോൺ മുഴങ്ങി..എന്താണെന്ന് മനസ്സിലാകും മുൻപ് വണ്ടി പാഞ്ഞടുത്തു.. അവന്റെ വയറിലൂടെ കയറിയിറങ്ങി ദൂരേക്ക് പോയി.. അപ്പോഴും അവന്റെ വാൽ ആർക്കോ വേണ്ടി ആട്ടിക്കൊണ്ടിരുന്നു..


തെരുവുപട്ടികളിൽ നിന്നും നാടിനെ രക്ഷിച്ച നായകനെ പോലെ അയാൾ ഉറങ്ങിയിട്ടുണ്ടാകണം.. ഉറക്കത്തിലും അയാൾ ചിറി തുടച്ച്, തുട ചൊറിയുന്നുണ്ടാവണം..

രാവിലെ ഞാൻ കൊടുത്ത ഒരു കഷ്ണം റൊട്ടി അരഞ്ഞു പോയ വയറിനുള്ളിൽ ദഹിക്കാതെ കിടപ്പുണ്ടായിരുന്നിരിക്കണം..

എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.. ഹോണിന്റെ ശബ്ദത്തിലും ഉച്ചത്തിൽ അതിന്റെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേ ഇരിക്കുന്നു..

ഈ നായിന്റെ മക്കളെ നീ കാണുന്നില്ലേ എന്റെ ദൈവമേ..
✍🏻മാപതി
149002
📖രചനാവേദി📝™ logo
📖രചനാവേദി📝™

15 அக்., 2026, 19:19

ദുഃഖത്തിന്റെ മീനുകൾ
അവന്റെ കൺപോളകളിൽ കെട്ടിനിന്നു.
കണ്ണീരിന്റെ ഉപ്പുവെള്ളത്തിലേക്ക്
ഊളിയിടാൻപോലും അവ മടിച്ചു.
വിങ്ങുന്ന ഹൃദയത്തെ തലോടിയുറക്കാൻ
അന്ന് അവളുടെ ശബ്ദം വന്നെത്തിയില്ല;
അസ്വസ്ഥതകളെ ശമിപ്പിച്ചിരുന്ന ആ ശബ്ദവീചികൾക്കായി
അവൻ കാതോർത്തു നിൽക്കുക മാത്രം ചെയ്തു.
പുഞ്ചിരിയുടെ തിരശ്ശീലയ്ക്കു പിന്നിൽ
അവൻ മറച്ചുവെച്ച പൊയ്മുഖം പതിയെ അടർന്നു വീണു.
വ്യസനത്തിന്റെ കടൽ ആർത്തിരമ്പി...
അതിൽ കണ്ണീരും കിനാവും
പൊട്ടിച്ചിരിയും വിതുമ്പലും തിരമാലകളായി
അവനെ ആഞ്ഞു പുൽകി.
അന്ന് ആദ്യമായി അവൻ
രാത്രിയുടെ ശബ്ദങ്ങൾ കേട്ടു തുടങ്ങി.
ദൂരെ എവിടെയോ രാപ്പാടിയുടെ വിരഹഗാനം
മുറിയിലേക്ക് ഒഴുകിയെത്തി.
വെറിപൂണ്ട നായ്ക്കളുടെ മുരൾച്ചകൾ
ഇരുട്ടിന്റെ നിശബ്ദതയിൽ ക്ഷതങ്ങൾ വീഴ്ത്തി.
ഇരുട്ടിൽ എവിടെയോ അവൾ അവന്റെ പേര്
ഉച്ചരിക്കുന്നതായി അവനു തോന്നി...
അവന്റെയുള്ളിൽ സമയം നിശ്ചലമായിരുന്നു.
ചിന്തകളുടെ നീണ്ട യാത്രയ്ക്കൊടുവിൽ
അവന്റെ അലാം ശബ്ദിച്ചു.
അപ്പോഴും ദൂരെ മരത്തിൽ എവിടെയോ
രാപ്പാടി പാടുന്നുണ്ടായിരുന്നു...

✍🏻 ലൈലാർക്കി
130001
📖രചനാവേദി📝™ logo
📖രചനാവേദി📝™

15 அக்., 2026, 05:45

പ്രണയം
വരികള്കൊണ്ടും
വരകൾ കൊണ്ടും വാചാലതകൾ
കൊണ്ടും നിറംകൂട്ടിയ ചിത്രങ്ങൾ
ആടിത്തിമർക്കുന്ന അരങ്

മനസ്സിന്റെ ഒറ്റക്യാൻവാസിൽ
മതിവരാത്ത മഴിവില്ല് പോലെ
പിന്നെയും പിന്നെയും നിറംചാർത്തുന്ന
വേഷപകർച്ചകൾ

പുലരിയും പിന്നെ രാത്രി
മഴയും നിലാവും വയലും
പാറിപറക്കുന്ന ചിത്രശലഭങ്ങളും
മനസ്സിന്റെ മോഹങ്ങളും പിന്നെ
വികാരങ്ങളും മായാലോകം
തീർക്കുന്ന വേദി

രാത്രിമഴകൾക്ക് കുടചൂടി
ഒറ്റമുറിയിൽ കിനാവിന്റെ കളിവഞ്ചി
തീരം തേടുന്ന പ്രയാണം

ചുംബിച്ചകലുന്ന തിരകൾക്കും
വാരിപുണരുന്ന തീരങ്ങൾക്കും
വെള്ളികൊലുസ്സിന്റെ താളം
കൊണ്ട് മറുമൊഴി നൽകുന്ന
പ്രതിഭാസം ..

എഴുത്തീർന്ന മഷിപേനകൾ
മുറ്റത്ത് ഇടംപിടിക്കാൻ
തുടങ്ങുമ്പോൾ ചായം മങ്ങിയ
പ്രണയത്തിന്റെ വേഷപകർച്ച
ഭാവതാള ലയങ്ങളിൽ ആടിതുടങ്ങും

വരതെറ്റിയ വരികൾക്കിടയിൽ
അഗ്നിപർവ്വതങ്ങൾ പൊട്ടിയൊലിക്കാറുണ്ട് ..
ഒഴുകുന്ന ലാവകൾക്ക് കണ്ണീരുപ്പിന്റെ
രുചി തീർക്കുന്ന പ്രതിഭാസം ..

മണവും ഗുണവും നിറവും
മങ്ങിയ ചായക്കൂട്ടുകളുടെ
ഏകാഗ നാടക വേദികൾ
സൃഷ്ടിച്ചെടുക്കും ..

ഇരുട്ടിനെ മാത്രം ഇഷ്ടപ്പെടുന്ന
നിശാഗന്ധികൾ ചുറ്റിലും
പൂത്തു തുടങ്ങും ..

അവിടെ പ്രണയത്തിന്
പരിണാമവാക്യം നല്കിത്തുടങ്ങും ..

✍🏻മുല്ല
124002
📖രചനാവേദി📝™ logo
📖രചനാവേദി📝™

14 அக்., 2026, 00:11

പ്രിയപ്പെട്ടവളെ ....

ഒരു പെരുമഴക്കാലത്തിൽ
നിന്നെ തേടിയിറങ്ങണം ..
അമർന്നു പെയ്യുന്ന മഴയെ
സാക്ഷിയാക്കി നിന്നെ വിളിക്കണം ..

വിളിക്കുത്തരം നൽകിയ നിന്നേയും
കൂട്ടി മഴ തോർന്ന ഇടവഴിയിലൂടെ
കൈവിരൽ കോർത്തിപിടിച്ചു
ഒരു യാത്ര പോവണം ....

ഏറെ മോന്തിയായിട്ടും നടന്നു
തീരാതെ ഒരു യാത്ര ..

പറഞ്ഞുതീരാത്ത വിശേഷങ്ങൾ
പങ്കുവെച്ചു നടക്കുമ്പോൾ വഴിയോരത്ത്
റാന്തൽ വിളക്കിന്റെ മങ്ങിയ
വെളിച്ചത്തിൽ തുറന്നിരിക്കുന്ന
പെട്ടികടയിലേക്ക് കയറി
ഒരു ചൂട് കട്ടൻ കുടിക്കണം ..

ചൂട് കട്ടൻ ഊതികുടിക്കുന്നതിനിടയിലും
ഏറെ വിശേഷങ്ങൾ പറയണം ..

കാലിളകിയ ബെഞ്ചിലിരുന്നു
ഒന്നിച്ചൊരു ഫോട്ടോ പിടിക്കണം ...

നമ്മെ നോക്കി ചിരിക്കുന്നവർക്ക്
മറുചിരി നൽകണം ..
എന്തോ ചോദിക്കാൻ തുടങ്ങുന്ന
അടുത്തിരിക്കുന്നാളോട് അങ്ങോട്ട്
കഥകൾ ചോദിക്കണം...

വീണ്ടും നടന്നു പാതവക്കത്തെ
ആ വലിയമരച്ചുവട്ടിൽ ഇത്തിരിനേരം
ഇരിക്കണം...

അവിടെ നമ്മുടെസ്നേഹം മധുരിക്കണം....

നാം അതിലലിഞ്ഞ് ഇരുട്ടിന്റെ
മറവിലേക്ക് ഒളിക്കണം ..

✍🏻മുല്ല
135003
📖രചനാവേദി📝™ logo
📖രചനാവേദി📝™

13 அக்., 2026, 18:51

ലഹരിയിൽ അടിമപ്പെടാത്തവർ ബുദ്ധിമാന്മാർ..
മുള്ളുകളുള്ള വഴികളിലേക്ക് വീണ്ടും വീണ്ടും വഴിതെറ്റി പോകുന്നവർ വിഡ്ഢികൾ..

സർവനാശത്തോളം പോന്ന അഴലാഴിയിൽ തോളോട് ചേർത്ത് നിർത്താൻ ചിലർക്ക് ചില ദുശ്ശീലങ്ങളെ കൂട്ട് കിട്ടാറുള്ളു..

ചോര ചിന്തിയാലും ചില മുള്ളുകളും അവയിലേക്കുള്ള വഴിയും ചിലർക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും..




ബുദ്ധിശാലിയും മണ്ടനും.. നാം ദൂരെ നിന്ന് കാലേകൂട്ടി നിശ്ചയിച്ചു വെച്ചവരാണ്.
സർവോപരി അവർ വെറും നിസ്സഹായരായ മനുഷ്യർ മാത്രമാണ്..
ചിലപ്പോഴൊക്കെ ഞാനും...

എന്റെ എഴുത്തുകൾ
✍🏻മാപതി
149000
📖രചനാവേദി📝™ logo
📖രചനാവേദി📝™

12 அக்., 2026, 15:57

മരിക്കുമെന്നുള്ള ഭയം എന്റെ മനസ്സിൽ കൂടി വന്നു. കണ്ണിൽ തേച്ച എരിവൊന്നും ഞാൻ അറിയുന്നില്ല.
ഓട്ടോ വന്നു. മരണ വീട്ടിലെ പോലെ ആളുകൾ തിങ്ങി കൂടി. ഈശ്വര എന്റെ മരണത്തിനുള്ള ആളുകളെ കാണാനും പറ്റി.ലെപ്രസി ജംഗ്ഷനിൽ കിടന്ന് ഓടുന്നരാജു ചേട്ടന്റെ ഫ്രണ്ട്എഞ്ചിൻ ഓട്ടോ ആണ്.അമ്മയും ശശിമാമനുമാണ് എന്റെ കൂടെവന്നത്.ഓട്ടോയിൽ സ്ഥലം ഇല്ലാത്തത് കൊണ്ട് ചേച്ചിയമ്മയും  അമ്മുമ്മയും ഒക്കെ പുറകെ വന്നോളാം എന്ന് ഉറപ്പ് നൽകി.

അങ്ങനെ പരമാവധി ശുഷ്‌കാന്തിയോടെ ഓട്ടോ പായുകയാണ്. ഇതിലും വേഗത്തിൽ സൈക്കിൾ എന്തായാലും ഓടില്ല. ഈ ഓട്ടോയിൽ പോയാൽ ആശുപത്രിയിൽ എത്തേണ്ടി വരില്ല.
പകുതി വച്ചു ഓട്ടോ നിന്ന് പോയി. ബഹളം കേട്ട് ആളുകൾ ഓടി വന്നു. എന്താ പ്രശ്നം. പാമ്പ് കടിച്ചതാ. പാമ്പ് കടിച്ച കൊച്ചിനെ ഈ ഓട്ടോയിൽ ആണോ കൊണ്ടു പോകുന്നത്.   ആളുകളുടെ ദയനീയ നോട്ടം കണ്ടു ഞാൻ ആകാശത്തേയ്ക്ക് കണ്ണെറിഞ്ഞു. കാലൻ കയറുമായെങ്ങാനും വരുന്നുണ്ടോ?.. ഓട്ടോയിൽ പോയാലെന്താ തിരിച്ചു  ആംബുലൻസിൽ വരാമല്ലോ.
ഈ കലവൂർ ഗ്രാമം ഇനി എനിക്ക് കാണാൻ കഴിയില്ല. ഇവിടെ തീരുകയാണ് ഈ ജീവിതം.

ഏത് വിധേനയും ഓട്ടോ ഞങ്ങളെയും കൊണ്ടു ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി. നേരെ അത്യാഹിതത്തിലേക്ക് കേറ്റി. എന്ത് പറ്റിയതാ?..പാമ്പ് കടിച്ചതാ. ഒരു ലേഡി ഡോക്ടർ ആയിരുന്നു. കയ്യിലെ കെട്ട് കണ്ട് ഡോക്റ്റർക്കും നാണം വന്നു!. "നിങ്ങൾക്ക് ഇതേ കെട്ടാൻ കിട്ടിയുള്ളോ?"..
ഇത് കേട്ടപ്പോ അമ്മയ്ക്കരിശം വന്നു. "വെപ്രാളത്തിന്  ആരെങ്കിലും  നോക്കുമോ?. കയ്യിൽ കിട്ടിയത് കൊണ്ട് കെട്ടി".ഡോക്ടർ പിന്നെ ഒന്നും മിണ്ടാതെ ബ്രാ അഴിച്ചു മാറ്റി.
"ഏത് പാമ്പാണ് കടിച്ചതെന്നറിയാമോ?."
അതറിയില്ല.
മോള് പാമ്പിനെ കണ്ടായിരുന്നോ?.. ഡോക്ടർ ചോദിച്ചു.  പൊത്തിൽ നിന്ന് തലമാത്രം നീട്ടിയാണ് കടിച്ചത്. എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിന് ശേഷം
എന്തൊക്കെയോ മരുന്ന് കുത്തി വച്ചു. മുറിവ് കഴുകി കെട്ടി. നന്നായി മുറിഞ്ഞിട്ടുണ്ട്. എന്നെ ഒപ്സർവേഷനിൽ കിടത്തി. എന്റെ മരണം നോക്കി അങ്ങനെ ഞാൻ ഇരിക്കുകയാണ്. അപ്പോൾ അപകടത്തിൽ മരിച്ചഒരു യുവാവിന്റെ ശരീരം സ്ട്രച്ചറിൽ കിടക്കുന്നത് കണ്ടു. ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച്ചഞാൻ കാണുന്നത്. അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ചോര പുരണ്ട നോട്ടുകൾ അറ്റൻഡർ  തിരുകി വയ്ക്കുന്നു.എന്റെ ഉള്ളിൽ ഒരു ചിത ആളി സങ്കടത്തിന്റെ,നിരാശയുടെ, ക്ഷണികമായ മനുഷ്യജീവിതങ്ങളുടെ ചിത. ആർക്കറിയാം എന്നെ കൊണ്ട് പോകാൻ വന്ന കാലൻ ആ മനുഷ്യനെ കൊണ്ട് പോയതാണെന്ന്.

എന്തായാലും പാമ്പ് കടിയേറ്റ് രക്ഷപെട്ടെങ്കിലും ആളുകളുടെ പറച്ചില് കേട്ടപ്പോൾ മരിച്ചാൽ മതി എന്നായിപ്പോയി.  മാടത്തക്കിളിയെ പിടിക്കാൻ മാളത്തിൽ കൈയിടേണ്ട വല്ല കാര്യമുണ്ടോ?.. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഞാൻ. കറുപ്പ് ശർദ്ദിച്ചത് കാക്കയായി മാറിയ പഴഞ്ചൊല്ല് പോലെ ഞാറപ്പഴം മാടത്തക്കിളിയായി മാറി. ആരായിരിക്കും ഞാവൽ പഴത്തിനെ മാടത്തക്കിളിയാക്കിയത്?..

✍️രശ്മി രാധാകൃഷ്ണൻ.
172003
📖രചനാവേദി📝™ logo
📖രചനാവേദി📝™

12 அக்., 2026, 15:57

ഒരു ഞാവലോർമ്മ

റോഡരികിലെ കായ്ച്ചുനിൽക്കുന്ന ഞാവൽ പഴങ്ങൾ കണ്ടിട്ട് പണ്ടത്തെ ഓർമ്മയിലേയ്ക്ക് എന്നെയാ പഴങ്ങൾ കൊണ്ട് പോയി.
ഞാവൽപഴത്തോട് ഏറെ പ്രീയമാണെങ്കിലും ഒരു കുസൃതി നിറഞ്ഞ മരണഭയം കൂടി ഈ ഞാവൽപഴങ്ങളുള്ള ഓർമ്മകൾക്കുണ്ട്.

എസ്എസ്എൽസിപരീക്ഷ കഴിഞ്ഞു വെറുതെ വീട്ടിൽ നിൽക്കുന്ന സമയം.വീടിനടുത്തുള്ള വടക്കേ പുരയിടത്തിലെ പടിഞ്ഞാറെ മൂലയിലുള്ള കുളക്കടവിലെ ഞാവൽ മരത്തിൽ നിറയെ കായ്കൾ പഴുത്തു നിൽക്കുന്നു. നല്ല പൊക്കം ഉള്ളത് കൊണ്ടു മുകളിലെ പഴങ്ങൾ  പറിക്കുവാൻ സാധ്യമല്ല. താഴെ വീണ ഞാവൽ പഴം പെറുക്കി കഴിക്കാം എന്നോർത്തു. കുഞ്ഞമ്മയുടെ മോൾ പ്രീജയും അന്ന് എന്റെ കൂടെ ഉണ്ടായിരുന്നു. അന്നവൾക്ക് മൂന്നോനാലോ വയസ്സ് മാത്രം. എസ്എസ്എൽസി ഒക്കെ ആയ കുട്ടികൾ അന്നൊക്കെ വളരെ മുതിർന്ന കുട്ടികൾ ആണെന്നാണ് കരക്കമ്പി. പ്രത്യേകിച്ച് ഞാൻ കുടുംബത്തിലെ മൂത്തകുട്ടികൂടി ആണെങ്കിൽ പറയണ്ടല്ലൊ. കാണുന്നവർക്ക് പ്രായം തികഞ്ഞ പെണ്ണ് ആണെങ്കിലും എന്റെ മനസ്സുനിറയെ ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ഒക്കെ യാണ്.

പ്രായമായ പെണ്ണ് കാട്ടിലും മേട്ടിലുംകയറി കണ്ട കായ്കളും തിന്നു നടന്നാൽ പിന്നെ പറയണ്ട,പോണോരും വന്നോരും വീട്ടുകാരും എല്ലാം ചീത്തപറച്ചിലും കളിയാക്കലും ആകും. ഇതിപ്പോ കൂടെ ഒരു കുട്ടി ഉണ്ടാകുമ്പോൾ ആ കുട്ടിക്ക് പെറുക്കി കൊടുക്കാൻ ആണെങ്കിൽ സ്നേഹം നിറഞ്ഞ ചേച്ചി പരിവേഷം കിട്ടുമല്ലോ.

അങ്ങനെ ഞാൻ കുഞ്ഞമ്മയുടെ മോളുമായി ഞാവൽ പഴം പെറുക്കാൻ പോയി. കുളക്കടവ് നിറയെ കാട് പിടിച്ചു കിടക്കുകയാണ്. ഞാറമരത്തിന്റെ പടിഞ്ഞാറേഭാഗം  തോടാണ്. തോടിന്റെ പടിഞ്ഞാറെവീട് രവിമാമനും കുടുംബവും താമസിക്കുന്നു. മാമന്റെ വടക്കേഭാഗത്തെ വീട്ടിൽ അമ്മയുടെമൂത്ത സഹോദരി ചേച്ചിയമ്മയും കുടുംബവുമാണുള്ളത്. എല്ലാ സ്വന്തബന്ധങ്ങളും അടുത്തടുത്താണ്താമസിക്കുന്നത്. ഞാവൽ മരത്തിന്റെയടുത്തായി തോടിന്റെയും കുളത്തിന്റെയും ഒരു ഭാഗം മാത്രം ചെറിയ ഇടമുണ്ട് അവിടെ കിടന്ന ഞാവൽ പഴം പെറുക്കിഎടുത്തപ്പോൾ ഞാറമരത്തിന്റെ ചോട്ടിൽ വലിയ പഴം കിടക്കുന്നത് കണ്ടു. കുട്ടിയുടെ കയ്യിൽപെറുക്കിയെടുത്ത പഴങ്ങൾ ഏൽപ്പിച്ചിട്ട് ഞാൻ ഞാറച്ചോട്ടിൽ കണ്ട പഴം ആർത്തിയോടെ എടുക്കാൻ കൈ നീട്ടി.അപ്പോൾ മരച്ചോട്ടിൽ ഒരു പൊത്തിൽ  ഇരയെ ലക്ഷ്യം വച്ച പാമ്പ് തലനീട്ടി എന്റെ തള്ള വിരലിൽ ആഞ്ഞു കടിച്ചു. കടിയേറ്റ ഞാൻ വല്ലാതെ ഭയക്കുകയും പാമ്പ് കടിച്ചെന്ന് കുട്ടിയോട് പറഞ്ഞു അവളുമായി അടുത്തുള്ള രവിമാമന്റെ വീട്ടിലേക്ക് ഓടി. സത്യത്തിൽ ഇനി ഞാൻ മരിച്ചു പോകുമെന്ന് എനിക്ക് ഉറപ്പാണ്. അടുത്തുള്ള രണ്ട് മരണങ്ങൾ ഞാൻ കണ്ടതാണ്. എന്റെ പ്രായത്തിലുള്ള വിനീതയും അഞ്ചു വയസ്സുള്ള ധന്യഎന്ന കുട്ടിയും.രണ്ടു മൂന്ന് വർഷം മാത്രം ആയിട്ടുള്ളു ഈ കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചിട്ട്. ഞാൻ അന്ന് അവരെ കാണാൻ പോയ സമയത്ത് അവരുടെ അമ്മമാരുടെ കരച്ചിൽ എന്റെ മനസ്സിൽ ഇന്നും വിങ്ങുന്ന ഒരു ഓർമ്മ ആണ്.
വിനീതയെ രാജവെമ്പാല കടിച്ചെന്നൊക്കെയാണ് ആളുകൾ പറഞ്ഞത്. കടയിൽ പോയപ്പോൾ വഴിയിൽ കിടന്ന പാമ്പിനെ ചവിട്ടിയത്രേ. ഓലമേഞ്ഞ വീട്ടിൽ കിടന്നസമയത്ത് ഓലയുടെ ഇടയിൽ ഇരുന്ന മൂർഖൻ ആണ് അഞ്ചു വയസ്സുകാരിയെ കൊത്തിയത്.
ഈ ഓർമ്മകൾ പെട്ടന്ന് എന്റെ മനസ്സിൽ പത്തി വിരിച്ചാടി.

മാമന്റെ വീട്ടിൽ ചെന്നപ്പോ ആരും ഉണ്ടായിരുന്നില്ല. അപ്പുറത്തെ അമ്മയുടെ ചേച്ചിയുടെ വീട്ടിലേയ്ക്ക് ഓടി. എന്നെ പാമ്പ് കടിച്ചതറിഞ്ഞ ചേച്ചിയമ്മ വലിയ വായിൽ അലറി കരഞ്ഞു കൊണ്ടു എന്നെയും കൊണ്ടു എന്റെ വീട്ടിലേക്ക് ഓടി. പേടിച്ചരണ്ട പ്രീജയും ഉരുണ്ട് ഉരുണ്ട് കൂടെ ഓടുന്നുണ്ടായിരുന്നു. നിലവിളി കേട്ട അമ്മ എന്നെ കണ്ടതും അതിലും ഉച്ചത്തിൽ അലറിക്കരയാൻ തുടങ്ങി. ഇവർ ഇപ്പോൾ ഇങ്ങനെ കരഞ്ഞാൽ ഞാൻ ചത്തു പോകുമ്പോൾ എത്ര കരയും?. എന്തായാലും ചാകുന്നതിനു മുമ്പ് എല്ലാവരുടെയും നിലതെറ്റിയ കരച്ചിൽ കാണാൻ പറ്റി. ഒച്ചയും ബഹളവും നാടുമുഴുവൻ കേട്ടു. നാട്ടുകാർ ഓടിക്കൂടി. ശശി മാമനും ഓടി വന്നു. ശശിമാമനും കുടുംബവും എന്റെ വീടിന്റെ തെക്ക് ഭാഗത്താണ് താമസിക്കുന്നത്.
വിരൽ കെട്ടി വയ്ക്കണം. പെട്ടന്ന് കെട്ടണം വിഷം കേറും. കെട്ടാൻ പെട്ടന്ന് ഒന്നും കിട്ടിയില്ല. അയയിൽ അലക്കിയിട്ട  "ബ്രാ" പെട്ടന്ന് അമ്മയുടെ ശ്രദ്ധയിൽ പെട്ടു. അത് കൊണ്ടു എന്റെ വിരലിന്റെ മുകളിൽ മുറുക്കി കെട്ടി. എന്തായാലും മരിക്കും ഇച്ചിരി ഡീസന്റ് ആയിമരിക്കാൻ അനുവദിക്കാമായിരുന്നു. എനിക്ക് വല്ലാത്ത നണക്കേടായി.
പക്ഷെ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

എന്നെ ആരൊക്കെയോ ചേർന്നു എടുത്തു.നടത്തിയാൽ അപ്പൊ തന്നെ മരിക്കും അത്രേ. അതിനിടയിൽ ആരോ  വിളിച്ചു പറയുന്നു. പെട്ടന്ന് കാന്താരിമുളകും വെളുത്തുള്ളിയും അരച്ച് കണ്ണിൽ തേച്ചാൽ മതി വിഷം ഇറങ്ങും.
കേട്ട പാതി കേൾക്കാത്ത പാതി വണ്ടി വരുന്ന സമയം കൊണ്ടു അതും എന്റെ കണ്ണിൽ തേച്ചു.  എത്രയും പെട്ടന്ന് മരിക്കുന്നതാ നല്ലത് ഇതിപ്പോ ഇഞ്ചിഞ്ചായി ചാകേണ്ടി വരുമല്ലോ!.
157000
📖രചനാവേദി📝™ logo
📖രചനാവേദി📝™

10 அக்., 2026, 21:42

ചില രാത്രികൾ

ചില രാത്രികളിൽ
ഞാനങ്ങിനെയാണ് ..

ഭ്രമം പിടിച്ചയെന്റെ ചിന്തകളെ കെട്ടഴിച്ചുവിടും ,
മുഖത്തേക്ക് ചായകൂട്ടുകൾ വാരിത്തേക്കും ,

നിങ്ങൾക്ക് മുന്നിലണിഞ്ഞ എന്റെ
മേൽകുപ്പായങ്ങളെ
അഴിച്ചു ദൂരെക്കെറിയും ..

നിലാവിനെ മൂടിവെക്കാൻ
ഒരുങ്ങും ...

ഇരുട്ടിലൂടെ പിന്നേയും
കൂരിരുട്ട്തേടി നടക്കും ...

തട്ടിവീഴ്ന്നിടങ്ങളിൽവെച്ചു
പൊട്ടിച്ചിരിക്കും ..

ദൂരെ പാടുന്ന രാപ്പാടിക്ക്
മറുപാട്ടുപാടാൻ
കൊതിക്കും ,

ആഞ്ഞുവീശുന്ന
രാകാറ്റിനൊപ്പം
ആടിയുലഞ്ഞു നടക്കും ..

ഓരിയുടുന്ന നായയുടെ
ശബ്ദം
കേട്ടദിക്കിലേക്ക്
ചെവികൾ കൂർപ്പിക്കും ..

കെട്ടടങ്ങാത്ത ചിതയുടെ
കനലിൽ
നിന്നുയരുന്ന
തീപൊരികളുടെ മിന്നിച്ച
ലക്ഷ്യമാക്കി നടക്കും ...

ചുടലപ്പറമ്പിന്റെ ഓരം
ചേർന്നു പൂത്തുനിൽക്കുന്ന
പാലമരത്തിന്റെ
ചാരത്തിത്തിരിനേരം
ചാരിയിരിക്കും ..

ഉന്മാദത്തിന്റെ ലാസ്യഭാവങ്ങൾ
മുഖത്തണിഞ്ഞു ഏതോ
കാട്ടുപൂവിന്റെ
ഗന്ധവുംചുമന്നു നീ
വന്നെത്തുന്നതും
കാത്ത് ഞാനെന്നെ
ഒരുക്കിവെക്കും ..

അപ്പോഴും ഇരുട്ട്
കീറിമുറിച്ചൊരു
തേങ്ങൽ
ഒഴുകിവരുന്നുണ്ടാവും .
എന്റെ ഭ്രാന്തിന്റെ
കാൽക്കൽ ചങ്ങലക്കൊളുത്തിടാൻ
..

ഇരുട്ടിൽനിന്നാരൊക്കെയോ
വിളിച്ചുകൂവുന്നുണ്ട്
ഭ്രാന്തനെന്നു ...

ഉറക്കം വന്നെത്താത്ത
രാത്രികളിൽ
ഞാനിങ്ങനെയാണ് ..


✍🏻മുല്ല
192004
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

വെറുതെയിരിക്കാൻ ഇപ്പോൾ എനിക്ക് പേടിയാണ്.
കാരണം ആ ഓരോ നിമിഷങ്ങളിലും ഞാൻ തനിച്ചാണ്.
കൂടെ കൂട്ടാത്തതാണോ?
അതോ സ്വയം കൂട്ടംതെറ്റിയതാണോ?
അറിയില്ല.
✍🏻shilpa
345006
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഹൃദയപക്ഷത്തോടു ചേർന്നൊരു ചിറകടിയൊച്ച കേൾക്കാൻ തുടങ്ങിയിട്ടൊരു ദിവസമായിരിക്കുന്നു... അതിന്റെ ശബ്ദമാണ് ഉറക്കത്തിലും ഉണർവ്വിലും... അവൻ വീണ്ടും കണ്ണടച്ചു..

അവളുടെ ശബ്ദത്തിന് മുല്ലയുടെ സൗരഭ്യം ആണെന്നും അതിനാകട്ടെ നെഞ്ചു പറിച്ചെടുത്ത അവളുടെ ശബ്ദ സൗകുമാര്യം ആണെന്നും തോന്നി അവന്..

✍🏻ആത്മ
375005
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

മനോഹരമായ സ്വപ്‌നങ്ങൾ കണ്ടിട്ട് ഉറക്കമുണരുമ്പോൾ തോന്നുന്ന നൊമ്പരം പോൽ.. ചില നിമിഷങ്ങൾ.ഒരു വ്യത്യാസം മാത്രം.. ആ നൊമ്പരങ്ങൾ എന്നുന്നേക്കുമുള്ളതായിരുന്നു.
✍🏻Shamon
426002
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഇരുട്ടിന്റെ ഓരോ യാമങ്ങളിലും അവൾ കരഞ്ഞിരുന്നു. പതുക്കെ ഒന്ന് നിവർന്നിരുന്നു. അയാൾക് ഞാൻ ഒരു ഭാരം ആയത് കൊണ്ടായിരിക്കുമോ എന്നെ ഇത്രയധികം അവഗണിക്കുന്നത് എന്ന് അവൾ മനസ്സിൽ ചോദിച്ചു. അവർ ഒരുമിച്ച് ഉള്ള നല്ല നിമിഷങ്ങളിൽ അവളുടെ മനസ്സ് ചെന്നെത്തി.അവളെ പൊന്ന് പോലെ നിധി കാക്കുന്ന ഭൂതത്തെ പോലെ അവൻ സംരക്ഷിച്ചിരുന്നു. എല്ലായിപ്പോഴും പരിഗണിച്ചിരുന്നു. പിന്നെ ഇപ്പോഴെന്താണ് അയാൾ ഇങ്ങനെ... അവൾക് അത് സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കി. മനസ്സിനെ ഒറ്റക്ക് ഇരിക്കാൻ പറഞ്ഞു പഠിപ്പിച്ചു.. എന്നിട്ട് വീണ്ടും ആ മനസ്സ് അവനിലേക്ക് അവന്റെ ഓർമകളിലേക്ക് തന്നെ ചെന്നെത്തി നില്കുന്നു...

✍🏻Sarah...
495002
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഓർമ്മയിലൊരു മൈലാഞ്ചി ചെടി

ഇനിയൊന്നുവന്നെത്തില്ലെന്നറിഞ്ഞുമോരോ
അവധികാലങ്ങളിലും ഞാൻ ചെന്നെത്തി നോക്കിയിരിക്കാറുണ്ട് പ്രിയേ നാമവസാനമായി വഴിപിരിഞ്ഞ ആ മൈലാഞ്ചിച്ചെടികൾക്ക് അരികിലായി ..

എത്രെയെത്ര സായാഹ്നങ്ങളിൽ ആലിംഗനത്തിലായിരുന്ന നമ്മുടെ നിഴലുകളെ തൊട്ടുമ്മവെച്ച മൈലാഞ്ചിചെടികളായിരുന്നവ

മൂത്തു മുരടിച്ചിട്ടും പൂത്തും കായ്ച്ചും ഇന്നുമാ വഴിവക്കിൽ കാഴ്ചകൾക്ക് ദൃസാക്ഷിയായി നിൽക്കുന്നുണ്ടവ ...

നിനക്കോർമ്മയില്ലേ അന്നൊരു നാളിൽ നിൻ തട്ടം കൊത്തിവലിച്ചതും നീയെന്നിലേക്ക് ഒന്നൂടെ ചാഞ്ഞതും ഏതോ വഴിപോക്കൻ കണ്ടു ആക്കി ചിരിച്ചതും പിന്നെ ഞാൻ നിന്നെ ഇറുകെ പുണർന്നതും ചുംബിച്ചതും എല്ലാം നോക്കിക്കണ്ട ആ മൈലാഞ്ചി ചെടികളെ ..

എന്നെ മറന്നുവെച്ചതുപോൽ നീയവരേയും ആ ഇടവഴികളെയും ഇന്നലെകളിൽ നാം നുണഞ്ഞിറക്കിയ പ്രണയവും മറന്നിരിക്കാം ..

പുതുജീവിതത്തിന്റെ വർണ്ണപ്പകിട്ടിൽ ഓർത്തെടുക്കാൻ മനസ്സനുവധിക്കുന്നില്ലെങ്കിലും
ഒരിക്കലെങ്കിലും നീയാ വഴിയിലൂടെ യാത്രചെയ്യുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുക ..

അവിടെയിപ്പോഴും ഉത്തരം കിട്ടാത്ത ഒരുപിടിചോദ്യങ്ങളുമായി ഒരു നിഴൽ മൈലാഞ്ചിക്കൊമ്പിലേക്ക് ചാഞ്ഞു നിൽക്കുന്നത് കാണാം ..

✍🏻മുല്ല
511003
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഉടമ്പടിയില്ലാത്ത ഉടൽ പ്രണയങ്ങൾ

എത്ര മനോഹരമായാണ്
ഒരു പ്രണയം പൂക്കുന്നത്

എത്ര കരുതലയോടെയാണ്
ആകാശവും സ്വർഗ്ഗവും
വാഗ്ദാനം ചെയ്യുന്നത് ...

എത്ര മധുരം ചേർത്താണ്
വാക്കുകളെ പതിച്ചു വെക്കുന്നത് ..

പിന്നെയെത്ര തന്ത്രങ്ങൾ
മെനഞ്ഞാണ്
ഇഷ്ടത്തെ

പറഞ്ഞു ചുംബിക്കുന്നത് ...

എത്ര ദൂരത്തിരുന്നാണ്
ചുംബനം ഏറ്റുവാങ്ങുന്നത്

അവകാശങ്ങളില്ലാത്തൊരു
അവാകാശിയായിയെത്ര മധുരമോടെയാണ്
പരസ്പരം ഇഴകി ചേരുന്നത് ..

പിരിഞ്ഞിറങ്ങേണ്ടവരാണ്
എന്നറിഞ്ഞിട്ടും പിന്നേയും കൂടുതൽ
ഇറുകിചേരുന്നതാണ് സാക്ഷ്യം

നേരിനെ പൊളിച്ചു വെച്ചുകൊണ്ടാണ്
സത്യത്തെ നിർമിച്ചെടുക്കുന്നത്

തലക്കുമീതെ തൂങ്ങിയാടുന്ന നിയമത്തെ
വെല്ലുവിളിച്ചാണ് ഇണചേരുന്നത്

കടന്നു പോവുന്ന സമയത്തെ
ഓർക്കാതെയാണ് വിയർപ്പൂറ്റി
കുടിക്കുന്നത്

വാഗ്ദാനങ്ങളെ എഴുതിവെക്കാതെയാണ്
ഉടലിൽ മുദ്രങ്ങൾ പതിച്ചു വെക്കുന്നത്

വിധിവിലക്കുകളെ കുടഞ്ഞെറിഞ്ഞാണ്
ഉള്ളാഴങ്ങളിൽ ആർമാദിക്കുന്നത്

ഏറെ സന്തോഷത്തോടെയാണ്
ഉന്മാദത്തിന്റെ അശ്രുക്കൾ പൊഴിക്കുന്നത്

ഏറെ സംതൃപ്തിയോടെയാണ് ഒരോ
രാത്രിയും അവർക്ക് പുതപ്പാവുന്നത് ..

അത്രമേൽ ഇഷ്ടമോടെയാണ്
അവർ പ്രണയം കാണിച്ചിരുന്നത്

പിന്നെയെത്ര പെട്ടെന്നാണ്
അന്യരായി തീർക്കുന്നത്

എത്ര ലാഘവത്തോടെയാണ്
പടിയിറങ്ങി നടക്കുന്നത് ....

✍🏻 മുല്ല
553003
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

കൂടിക്കാഴ്ച്ച



പ്രിയപ്പെട്ട പെണ്ണേ ...

ആകാശം മൂടികെട്ടില്ലെങ്കിൽ ...

പ്രകൃതി ശോഭിക്കില്ലെങ്കിൽ ..

അധികാരങ്ങൾ നിലവിളിക്കില്ലെങ്കിൽ ..

അവകാശങ്ങൾ പിന്തുടറില്ലെങ്കിൽ ..

നിയമങ്ങൾ വേലികെട്ടില്ലെങ്കിൽ ..


ഒരു മഴക്കാലത്തിന്റെ
സായാഹനത്തിൽ ..
മാനം ചുവന്നു
തുടങ്ങുന്നതിന്റെ
തൊട്ടു മുൻപ് ..
ഒടുങ്ങാത്തൊരു
ഇഷ്ടത്തിന്റെ രണ്ടുവരികൾ
കുറിച്ചുവെക്കാൻ
ഞാനവിടെ
വന്നുനിൽക്കും ..

വിഭ്രാന്തി നിറഞ്ഞ
ആകാംക്ഷയുടെ
നോട്ടത്തിന് മുന്നിൽ .

മിടിപ്പ് കൂടിയ
ഹൃദയത്തിന്റെ വിളിയൊച്ചകൾക്കരികിൽ..

മൗനമായൊരു
പുഞ്ചിരിയുതിർക്കുന്ന
അധരങ്ങൾക്ക് സാക്ഷിയായി ..


വന്നു നിൽക്കാം ..

ഒരു ചായനേരം
ഇത്തിരി കുശലം
ഇഷ്ടത്തിന്റെ ഒരു അടയാളപ്പെടുത്തൽ
ഇത്തിരി മുല്ലപ്പൂക്കൾ പൊതിഞ്ഞ ഒരു
സമ്മാനപൊതി ..

അത്രമാത്രം കൊതിച്ചുകൊണ്ട് ..

ഇനിയൊരിക്കൽകൂടെ
കണ്ടുമുട്ടുമോ
എന്നറിയാതെ നിന്നോട്
യാത്രപറയാതെ
തിരിഞ്ഞു നടക്കും ..

അപ്പോഴും പുറകിൽ
നിന്ന്
നീ ഒരു കാഴ്ച്ചക്കാരിയാവണം ..

✍🏻മുല്ല
565002
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഞാൻ വായിച്ചത്

വായിച്ചിട്ടും വായിച്ചിട്ടും ഇനിയും
വായിക്കാൻ ബാക്കിയായ
ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത
ഉമ്മയോളം വലിയ പുസ്തകം
കണ്ടിട്ടില്ല ...

തുറന്ന മിഴികൾക്ക് കാഴ്ചകൾ പോലെ
പ്രകൃതിയും നൽകിയിരുന്നു വായനകൾ

കുഞ്ഞനുറമ്പിലും ഇരപിടിച്ച പില്ലിയും
പുതിയ വായനകൾ തന്നു

പൂമ്പാറ്റയും പുൽചാടിയും മറ്റൊരു
പുസ്തകമാണ് തുറന്നു തന്നത്

പാഠപുസ്തകങ്ങളും ചൂരൽ പിടിച്ചയ_
ധ്യാപകരും ചവിട്ടുപടികൾ വായനക്ക് തന്നു

പച്ച ജീവിതങ്ങൾ പാതയോരങ്ങൾ
പാടിപതിഞ്ഞ കണ്ണീർതുള്ളികളും
വായനക്ക് പേജ് നിവർത്തി

തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും
അക്ഷരങ്ങൾ നിരത്തി മനുഷ്യനും
നൽകി വായന

കാലത്തിന്റെ വേഗതയിൽ ഇരുട്ടിൽ കത്തുന്ന പച്ചവെളിച്ചങ്ങളും നൽകിയിരുന്നു വായന

എല്ലാ മാന്ത്രിക വിദ്യകൾക്കും മേലെ
വേഗതയുടെയും പുതിയ ചിന്തകളുടെയും കാലം പിന്നെയും
പാഠങ്ങൾ വായിക്കാൻ തന്നു

അപ്പോഴും വായിക്കാൻ കൊതി
തന്ത്രങ്ങളും മന്ത്രങ്ങളും
എഴുതിചേർക്കാത്ത ചിന്തകളുടെ
പുസ്തകം തന്നെ ....

✍🏻മുല്ല
582003
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

ഉള്ളുരുകിയാലെന്താ..
ഉയിര് പോകുന്നവരെയല്ലേയുള്ളു..!!

✍🏻__ ഭ്രാന്തി 🌺
1,080004
📖രചനാവേദി📝™ logo
📖രചനാവേദി📝™

06 செப்., 2026, 02:10

എൻ്റെ "വെളിച്ചം തേടിയുള്ള യാത്ര" എന്ന കവിതാസമാഹാരത്തിലെ ഒരു ദേശസ്‌നേഹ കവിതയാണ് എൻ്റെ കേരളം.

[ ഇൻ്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയിട്ടുള്ള ഒരു കവിതയാണ് എൻ്റെ കേരളം. ഏതെങ്കിലും വസ്തുതകളിൽ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ ചൂണ്ടിക്കാണിച്ചുതരുവാൻ അപേക്ഷിക്കുന്നു]

എൻ്റെ കേരളം

കൊച്ചുവെള്ളരിപ്രാവായ് പറക്കട്ടെ

കൊച്ചുകേരളത്തിൻ മേലെയാവട്ടെ

കൊച്ചുതുമ്പപ്പൂക്കൾ ചുണ്ടിൽ നാട്ടട്ടെ

കേരനാടിൻപ്പുതപ്പിൽ വീഴ്ത്തീടട്ടെ

തിരുവനന്തപുരത്തിലാവട്ടെ

തെക്കിന്റെയറ്റത്തുനിന്നും പാറട്ടെ

തലസ്ഥാനനഗരിയെ കാണട്ടെ

തലങ്ങും വിലങ്ങുമെ പറക്കട്ടെ

കൊല്ലമെത്തിയല്ലോ മുമ്പിൽ ലോകത്തിൽ-

കശുവണ്ടി വിദേശത്തയക്കുവാൻ

കായലുകളിൽ മുങ്ങിക്കിടക്കുന്നോൾ

കയർ ആലപ്പുഴയിൻ കരങ്ങളിൽ

ആരണ്യത്താലൊ പത്തനംതിട്ടയും

അക്ഷര, റബ്ബർ, തടാകം കോട്ടയം

ആനനത്തിലൊ നീലക്കുറിഞ്ഞിയും

ആരണ്യം, മലകളാൽ ഇടുക്കിയും

വ്യാപാരതലസ്ഥാനം എർണാകുളം

വളർന്നേ നെല്ലറ പാലക്കാട്ടിലും

വിളങ്ങുമെ ത്രിശ്ശൂരോ മധ്യത്തിലും

വദനം സാംസ്കാരിക തലസ്ഥാനം

പന്തുകളിയിൽ മുന്നിൽ മലപ്പുറം

പർവ്വതം, കാടുകൾ വയനാട്ടിലും

പൂക്കുമെ സുഗന്ധവ്യഞ്ജനങ്ങളും

പ്രസിദ്ധം 'അലുവ' കോഴിക്കോടിലും

കല, തറികൾ കണ്ണൂരിനിഷ്ടമായ്

കേരളത്തിൻ വടക്കാണെയറ്റത്തായ്

കൈത്തറിയും, കയറും പ്രസിദ്ധമായ്

കാസർഗോഡ് നിവർന്നു തിളങ്ങയായ്

കൊച്ചുവെള്ളരിപ്രാവ് പറക്കട്ടെ

കേരളനാട്ടിൽ ശാന്തി പൊഴിക്കട്ടെ

കേരളത്തിൽ നന്മപ്പൂക്കൾ പാറട്ടെ

കേരളം സദ്ഗുണശാലയാവട്ടെ!

✍️റീന ജേജി
1,280007
നിറസാന്നിധ്യങ്ങളെ നിറകേട് ബാധിക്കുമ്പോൾ നിറക്കൂടുകളിൽ നിശബ്ദത പതിയെ പരക്കുന്നു. നിറഞ്ഞ് കത്തിയ ദീപത്തിന് അല്പം മങ്ങലേറ്റെങ്കിലും വെളിച്ചത്തിന്റെ സാന്നിധ്യം അവശേഷിക്കുന്നു.
✍ ആത്മമിത്രം.
667002
കരയാൻ തുടങ്ങുന്ന ഒരു കൊച്ചു കുട്ടിയെ പോലാണ് മനുഷ്യന്റെ മനസ്സ്....

✍🏻ആത്മ
872002
📖രചനാവേദി📝™ logo
📖രചനാവേദി📝™

28 ஜூலை, 2026, 19:54

തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല... പക്ഷേ, ഒടുവിൽ നെഞ്ചിലവശേഷിക്കുന്ന ശൂന്യതയുടെ കനൽ ഭയന്നാണ്, മനുഷ്യൻ സ്വയം ഏകാന്തതയുടെ തണുപ്പിലേക്ക് ഉൾവലിയുന്നത്!

✍🏻ആത്മ
1,070003
📖രചനാവേദി📝™ logo
📖രചനാവേദി📝™

27 ஜூலை, 2026, 23:29

പ്രണയിക്കപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ.... തനിച്ചാക്കുമോ എന്ന ഭയം അല്ലേ മനുഷ്യനെ ഏകാന്തത തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്..
✍🏻Shamon
1,030003
📖രചനാവേദി📝™ logo
📖രചനാവേദി📝™

26 ஜூலை, 2026, 22:19

ഋതുക്കൾ എത്ര മാറിമറിഞ്ഞിട്ടും, മാഞ്ഞുപോകാത്ത ആ പഴയ വസന്തത്തെ നെഞ്ചിലേറ്റുകയാണ് അവൻ... ലോകം അവന് ഭ്രാന്തെന്ന് പേരിടുമ്പോഴും, ആത്മാവിൽ നിറയുന്ന അവളുടെ വറ്റാത്ത പ്രണയത്തിലാണ് അവൻ ഇന്നും ജീവിക്കുന്നത്.
ആ മിഴികളിൽ തെളിയുന്നത് നഷ്ടബോധമല്ല, കാലങ്ങൾക്കുമപ്പുറം പൂത്തുനിൽക്കുന്ന അതിരറ്റ പ്രണയത്തിന്റെ നിത്യസൗന്ദര്യമാണ്!

✍🏻ആത്മ
1,020004
📖രചനാവേദി📝™ logo
📖രചനാവേദി📝™

25 ஜூலை, 2026, 21:54

അവളില്ലാത്ത രാത്രികളുടെ ശൂന്യതയിൽ, അവൻ തൻ്റെ ആത്മാവിന്റെ വിതുമ്പലുകൾ കേട്ടു... നെഞ്ചിലെ നിശ്ശബ്ദമായ വിടവിൽ അവളുടെ ഓർമ്മകൾ എരിഞ്ഞുതീരുമ്പോൾ, അവൻ മരവിപ്പിലേക്ക് മിഴികൾ പൂട്ടി.
ആ നഷ്ടത്തിന് മരണത്തേക്കാൾ ആഴമുണ്ടെന്നും, താനിന്ന് സ്വന്തം ഓർമകളുടെ അവശിഷ്ടങ്ങളിൽ തനിച്ചാണെന്നും അവൻ തിരിച്ചറിയുകയായിരുന്നു...

✍🏻ആത്മ
869004
📖രചനാവേദി📝™ logo
📖രചനാവേദി📝™

24 ஜூலை, 2026, 17:22

കാലത്തിന്റെ ഏതോ വിതുമ്പലുകളിൽനിന്ന് ഊർന്നു വീണ നിശ്ശബ്ദതയ്ക്ക്, ഇന്ന് അവളുടെ ഓർമ്മകളുടെ മർമ്മരമായിരുന്നു... ഉയിരിന്റെ ഓരോ കണികയിലും അവളുടെ നിശ്വാസങ്ങൾ തങ്ങിനിൽക്കുന്നതുപോലെ... അവൻ ലോകത്തോടു വിടപറഞ്ഞ് കണ്ണുകൾ അടച്ചു.
അവളുടെ സ്‌നേഹത്തിന് ആതിരരാത്രിയിലെ പനിമഞ്ഞിന്റെ വിശുദ്ധിയാണെന്നും, അവളുടെ മിഴികൾക്ക് ജന്മജന്മാന്തരങ്ങളുടെ വിരഹഭാരം താങ്ങുന്ന പ്രണയാർദ്രമായ തിളക്കമുണ്ടെന്നും അവന് അനുഭവേദ്യമായി...


✍🏻ആത്മ
781003
📖രചനാവേദി📝™ logo
📖രചനാവേദി📝™

24 ஜூலை, 2026, 15:42

ഇത് പതിവായി മാറുകയായിരുന്നു. എന്നും അവളുടെ എഴുത്തുകൾ അയാൾ ആ ഗ്രൂപ്പിൽ കാണുകയും react ചെയ്യുകയും ചെയ്ത് പോന്നു. ചില ദിവസം അവളുടെ എഴുത്തിൽ സങ്കടങ്ങൾ നിഴലിച്ചിരുന്നു.. ഒരു കടൽ അവൾ ഉള്ളിലൊതുക്കുന്ന പോലെ തോന്നി അയാൾക്ക്. എന്നാൽ ചില ദിവസങ്ങൾ അവൾക്ക് ജീവിക്കാൻ ഇനിയും പ്രതീക്ഷകൾ ഉള്ളത് പോലെ തോന്നി.

വായനയും.. റിയാക്ഷനും ആയിട്ട് ദിവസങ്ങൾ കടന്നു പോയി.. മാസങ്ങൾ.. വർഷങ്ങൾ.. ശര വേഗത്തിൽ പാഞ്ഞു.

നേരിൽ കണ്ടിട്ടില്ലാത്ത.. എന്തിന്.. ടെലഗ്രാമിൽ പോലും കണ്ടിട്ടില്ലാത്ത അവൾ.. അയാൾക്കിപ്പോ ആരെല്ലാമോ ആയി കഴിഞ്ഞിരിക്കുന്നു.

ആകെയുള്ള ബന്ധം.. ഈ അക്ഷരങ്ങൾ ആണ്. എന്നെങ്കിലും ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അയാൾ ആലോചിച്ചു സ്വയം നെടുവീർപ്പിട്ടു.

അയാളും എഴുതാൻ തുടങ്ങി.. ദിവസങ്ങൾ... മാസങ്ങൾ.. വർഷങ്ങൾ.. കടന്നു പോകാൻ തുടങ്ങി. പക്ഷെ ഒരിക്കൽ പോലും ഇതുവരെ അവളുടെ ഒരു reaction അയാളുടെ എഴുത്തിനു വന്നിട്ടില്ല.

അയാൾ അവളെ പറ്റി തന്നെ പരോക്ഷമായി പറഞ്ഞുകൊണ്ട് ഒരു കഥ എഴുതി. പ്രതീക്ഷിച്ച പോലെ അവളുടെ love റിയാക്ഷൻ എത്തി. പ്രതീക്ഷകൾ അയാളിലേക്ക് വീണ്ടും വന്നു ചേരുക ആയിരുന്നു..

ഒരു ടെലഗ്രാം പ്രണയം..

തുടരും..
✍🏻Shamon
640002
📖രചനാവേദി📝™ logo
📖രചനാവേദി📝™

22 ஜூலை, 2026, 00:42

വിധിയുടെ ഇരുളടഞ്ഞ ഇടനാഴികളിൽ എവിടെയോ എന്റെ ആത്മാവിന്റെ പാതി അടർന്നുപോയതുപോലെ... നെഞ്ചിൽ ഒരു കടൽ ഇരമ്പുന്നുണ്ട്, പക്ഷേ പുറത്തേക്കൊഴുകാൻ ഒരു തുള്ളി കണ്ണീരുപോലും മിച്ചമില്ല. ചില്ലുടഞ്ഞൊരു മാടപ്രാവിനെപ്പോലെ എന്റെ മോഹങ്ങൾ ഉള്ളിൽ കിടന്ന് പിടയുകയാണ്... എന്റെ തൂലികയിൽ ഇനിയും ജീവൻ വെയ്ക്കാത്ത ആയിരം വസന്തങ്ങൾ എന്നെ നോക്കി വിതുമ്പുന്നതുപോലെ ഒരു ശൂന്യത എന്നെ മൂടുന്നു..

✍🏻ആത്മ
546004

Showing 30 of 42 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

📖രചനാവേദി📝™ டெலிகிராம் சேனல் எதைப் பற்றியது?+

📖രചനാവേദി📝™ (@rachanavedi) என்பது tgdio இல் பிளாக்கிங் (Blogging) வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 1,247 சந்தாதாரர்கள் உள்ளனர்.

நான் 📖രചനാവേദി📝™ (@rachanavedi) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @rachanavedi இல் இலவசமாக சந்தா செய்யுங்கள்.

📖രചനാവേദി📝™ நல்ல பிளாக்கிங் (Blogging) சேனலா?+

tgdio இல் சேருவதற்கு முன் 📖രചനാവേദി📝™ இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 1,247 சந்தாதாரர்கள் உள்ளனர். ஒத்த பிளாக்கிங் (Blogging) சேனல்களுடன் ஒப்பிடுங்கள்.

📖രചനാവേദി📝™ புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @rachanavedi பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.