Virtual Library Telegram channel photo

Virtual Library

@tgvirtuallibraryPublic Channel

പൊതുവിജ്ഞാനം @harithakeralam ( കൃഷി, ആരോഗ്യസംരക്ഷണം,സസ്യപരിചയം ) Music channels : @musictreasure @musiclinkscollection (music links) 🌴 എന്റെ കേരളം WhatsApp Channel https://whatsapp.com/channel/0029Vb2bERp5q08jYPqoER3V വിജ്ഞാനം, സാഹിത്യം, ഫിലിം റിവ്യൂ

387

Last views

3k (3,011 subscribers)
உறுப்பினர்
—
Rating
50
Total Posts
Oct 16, 2026, 3:16 AM
புதுப்பிக்கப்பட்டது
Apr 13, 2026
Created
Stats

நீங்கள் தமிழில் உள்ளடக்கத்தைப் பார்க்கிறீர்கள். வேறு மொழிகளில் உள்ள உள்ளடக்கத்தைப் பார்க்க தளத்தின் மொழியை மாற்றவும்.

Channel Information

Channel Information
Channel NameVirtual Library
Username@tgvirtuallibrary
Categoryமருத்துவம் (Medical)
Languageதமிழ்
Countryஇந்தியா
உறுப்பினர்3,011
Channel TypePublic Channel
Created13 ஏப்., 2026
Last Updated16 அக்., 2026 • 7 நாட்களுக்கு முன்
StatusActive

தரவரிசை

உலகளாவிய தரவரிசை
#272398-99
மொழி தரவரிசை
#618-4
வகை தரவரிசை
#7298-30

சந்தாதாரர் வளர்ச்சி

மொத்தம்: 3.0K30 Days growth: -260.9%
09/1609/2109/2610/0110/0610/1110/15
சந்தாதாரர் வளர்ச்சி - 30 Days
DateSubscribers
16:09:20263,037
17:09:20263,037
18:09:20263,031
19:09:20263,031
20:09:20263,031
21:09:20263,031
22:09:20263,031
23:09:20263,031
24:09:20263,031
25:09:20263,031
26:09:20263,031
27:09:20263,031
28:09:20263,031
29:09:20263,031
30:09:20263,031
01:10:20263,031
02:10:20263,031
03:10:20263,031
04:10:20263,031
05:10:20263,031
06:10:20263,031
07:10:20263,031
08:10:20263,031
09:10:20263,031
10:10:20263,031
11:10:20263,031
12:10:20263,031
13:10:20263,031
14:10:20263,031
15:10:20263,011
சந்தாதாரர் வளர்ச்சி - Weekly
DateSubscribers
Week of 13:04:20263,008
Week of 20:04:20263,008
Week of 27:04:20263,008
Week of 04:05:20263,008
Week of 11:05:20263,008
Week of 18:05:20263,008
Week of 25:05:20263,008
Week of 01:06:20263,008
Week of 08:06:20263,008
Week of 15:06:20263,008
Week of 22:06:20263,008
Week of 29:06:20263,027
Week of 06:07:20263,027
Week of 13:07:20263,027
Week of 20:07:20263,027
Week of 27:07:20263,027
Week of 03:08:20263,027
Week of 10:08:20263,027
Week of 17:08:20263,049
Week of 24:08:20263,049
Week of 31:08:20263,039
Week of 07:09:20263,037
Week of 14:09:20263,031
Week of 21:09:20263,031
Week of 28:09:20263,031
Week of 05:10:20263,031
Week of 12:10:20263,011
சந்தாதாரர் வளர்ச்சி - Monthly
DateSubscribers
April 20263,008
May 20263,008
June 20263,008
July 20263,027
August 20263,039
September 20263,031
October 20263,011
சந்தாதாரர் வளர்ச்சி - Yearly
DateSubscribers
20263,011

Top 10 posts

Most viewed posts from this channel

By views
  1. #1Post #11215727
  2. #2വിദേശങ്ങളിൽ പടച്ചുവിട്ടിരിക്കുന്ന വലിയ വലിയ വാക്സിനുകൾ നമ്മുടെ നാട്ടില704
  3. #3Post #11217682
  4. #4ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കർശന മുന്നറിയിപ്പ്; ജനങ്ങളു624
  5. #5🚨 കൊല്ലം ബീച്ചിലേക്ക് പോകുന്നവർ ഇത് തീർച്ചയായും വായിക്കുക! 🌊605
  6. #6അതെ, സിനിമാറ്റിക് രീതിയിൽ ആളുകളെ പൂർണ്ണമായി വിഴുങ്ങി ചത്തൊടുക്കാൻ ക്വി588
  7. #7Post #11190587
  8. #8ഇന്ന് നമ്മൾ ബ്രിട്ടനെ (UK) ഒരു ദ്വീപായിട്ടാണ് കാണുന്നത്. ചുറ്റും കടൽ മ587
  9. #9Post #11183532
  10. #10Post #11129505

சமீபத்திய இடுகைகள்

Virtual Library logo
Virtual Library

05 அக்., 2026, 16:39

ചക്രം എന്നത് ഒരൊറ്റ നിമിഷത്തിൽ പെട്ടെന്ന് മിന്നിയ ആശയമല്ല; മറിച്ച് റോളറുകളിൽ നിന്ന് തുടങ്ങി ഘട്ടം ഘട്ടമായി വികസിച്ചുവന്ന ഒരു സാങ്കേതിക വിദ്യയാണ്….


ചക്രത്തിന് മുൻപ്, വലിയ പാറക്കല്ലുകളും കനത്ത തടികളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ മനുഷ്യൻ നിലത്ത് വൃത്താകൃതിയിലുള്ള മരത്തടികൾ നിരത്തിവെച്ച് അതിന് മുകളിലൂടെ സാധനങ്ങൾ തള്ളിക്കൊണ്ടുപോയിരുന്നു….

ഈ പ്രക്രിയയ്ക്കിടയിലാണ് വൃത്താകൃതിയിലുള്ള വസ്തുക്കൾ കറങ്ങുമ്പോൾ തരാതരം പ്രതലങ്ങളിൽ ഉടക്കാതെ വലിയ ഭാരങ്ങൾ എളുപ്പത്തിൽ നീക്കാം എന്ന പ്രാഥമിക ഐഡിയ മനുഷ്യന് കിട്ടുന്നത്…

കനത്ത ഭാരം മരത്തടികൾക്ക് മുകളിലൂടെ നിരന്തരം തള്ളിക്കൊണ്ടുപോകുമ്പോൾ, ഭാരം അമരുന്ന ഭാഗത്തെ മരത്തടിയുടെ നടുഭാഗം തേഞ്ഞുതീർന്ന് ഒരു ചാൽ പോലെ രൂപപ്പെടാറുണ്ടായിരുന്നു….

ഇത് ശ്രദ്ധിച്ച പുരാതന മനുഷ്യർക്ക് അടുത്ത തിരിച്ചറിവ് ഉണ്ടായി…

മരത്തടിയുടെ നടുഭാഗം കനം കുറഞ്ഞതും, രണ്ട് അറ്റങ്ങളും വണ്ണമുള്ളതുമായി നിലനിർത്തിയാൽ സാധനങ്ങൾ കൂടുതൽ ഉറപ്പോടെയും ദിശ മാറാതെയും തള്ളാം…

ഈ കണ്ടെത്തലാണ് പിന്നീട് അച്ച് അഥവാ ആക്സിൽ പിന്നെ ചക്രം എന്നിങ്ങനെ രണ്ട് വെവ്വേറെ ഭാഗങ്ങളാക്കി മാറ്റാൻ അവർക്ക് പ്രചോദനമായത്….

പലരും കരുതുന്നത് ഗതാഗതത്തിനാണ് ആദ്യമായി ചക്രം ഉപയോഗിച്ചത് എന്നാണ്…

എന്നാൽ പുരാവസ്തു തെളിവുകൾ പ്രകാരം, ഗതാഗതത്തിന് മുൻപേ കളിമണ്ണുകൊണ്ട് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പോട്ടേഴ്സ് വീൽ നിലവിലുണ്ടായിരുന്നു…

ഏകദേശം ബി.സി. 4000-ൽ…

അതാണ്‌ കുശവന്റെ ചക്ര..

പരന്ന മരപ്പലകയോ കല്ലോ ഒരു അച്ചിൽ വെച്ച് വേഗത്തിൽ കറക്കി കളിമണ്ണിന് ആകൃതി നൽകുന്ന ഈ രീതിയിൽ നിന്നാണ്, ഇത് കുത്തനെ നിർത്തി വണ്ടികളിൽ ഘടിപ്പിച്ചാൽ ഭാരം ചുമക്കാൻ ഉപയോഗിക്കാം എന്ന ആശയം മനുഷ്യന് ലഭിക്കുന്നത്…

വെറുതെ ഒരു ആശയം മനസ്സിൽ വന്നാൽ മാത്രം പോരല്ലോ, അത് പ്രായോഗികമാക്കാനും കഴിയണം…

ബി സി. 3500 ആയപ്പോഴേക്കും മനുഷ്യൻ ചെമ്പ് കൊണ്ടുള്ള മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിച്ചിരുന്നു….

മരം കൃത്യമായ വൃത്താകൃതിയിൽ വെട്ടിയെടുക്കാനും, അതിൽ തുളയിട്ട് അച്ച് കൃത്യമായി ഉറപ്പിക്കാനും ഈ ആയുധങ്ങൾ സഹായിച്ചു….

നിലത്തു കിടന്ന മരത്തടികൾ ഉരുട്ടിയുള്ള അനുഭവ പരിചയവും, കളിമണ്ണ് പാത്രങ്ങൾ ഉണ്ടാക്കിയ സാങ്കേതികവിദ്യയും, ചെമ്പ് ആയുധങ്ങൾ ഉപയോഗിച്ചുള്ള മരപ്പണിയും ഒന്നിച്ചെത്തിയപ്പോഴാണ് ചക്രം എന്ന വിപ്ലവകരമായ ആശയം മനുഷ്യന്റെ മനസ്സിൽ തെളിഞ്ഞത്…

6000 വർഷം മുമ്പ് മനുഷ്യൻ കുശവന്റെ ചക്രം കണ്ടെത്തി..

പിന്നെയും 500 കൊല്ലം കഴിഞ്ഞാണ് ഗതാഗതത്തിന് വേണ്ടിയുള്ള ചക്രം കണ്ടുപിടിച്ചത്…

ഈ 500 വർഷത്തെ ഗ്യാപ്പ് ചരിത്രത്തിലെ ഏറ്റവും രസകരമായ ഒരു കടങ്കഥയാണ്…

കറങ്ങുന്ന ഒരു ചക്രത്തിന്റെ തത്വം കൈയ്യിലുണ്ടായിട്ടും, അത് വണ്ടിയിൽ ഘടിപ്പിച്ച് ഗതാഗതത്തിന് ഉപയോഗിക്കാൻ മനുഷ്യന് 500 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു…

അതിന് പ്രധാനമായും 4 തടസ്സങ്ങളാണ് അന്നുണ്ടായിരുന്നത്..

ഒരു കുശവന്റെ ചക്രം വെറുതെ കറക്കുന്നതും അതിൽ ടൺ കണക്കിന് ഭാരം താങ്ങാൻ പാകത്തിന് അച്ച് ഘടിപ്പിക്കുന്നതും പൂർണ്ണമായും രണ്ട് കാര്യങ്ങളാണ്….

ചക്രവും അച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം കൃത്യമല്ലെങ്കിൽ, ഉരസൽ കാരണം മരം കരിഞ്ഞുപോവുകയോ ഒടിഞ്ഞുപോവുകയോ ചെയ്യും….

ഈ വീൽ ആൻഡ് ആക്സിൽ മെക്കാനിസം എഞ്ചിനീയറിംഗ് പരമായി വികസിപ്പിച്ചെടുക്കാൻ മനുഷ്യന് നൂറ്റാണ്ടുകളുടെ പരീക്ഷണങ്ങൾ വേണ്ടിവന്നു….

മരത്തടി വൃത്താകൃതിയിൽ വെട്ടി മാത്രം എടുത്താൽ പോരാ, അതിന്റെ നടുവിൽ കൃത്യമായ അളവിൽ തുളയിടാനും, മിനുസമുള്ള അച്ച് നിർമ്മിക്കാനും സാധിക്കണം….

ബിസി. 3500-ഓടെ ചെമ്പ് അലോയ് ഉപയോഗിച്ചുള്ള മൂർച്ചയേറിയ കോടാലികളും ഉളികളും വികസിച്ചപ്പോഴാണ് ഈ എഞ്ചിനീയറിംഗ് പണി സാദ്ധ്യമായത്….

വണ്ടികൾ വലിക്കാൻ മൃഗങ്ങൾ വേണമായിരുന്നു…

വണ്ടിയുണ്ടാക്കിയാൽ മാത്രം പോരല്ലോ, അത് വലിക്കാൻ ശേഷിയുള്ള മൃഗങ്ങൾ വേണം….

അതിനായി കാളകളെയും കന്നുകാലികളെയും മെരുക്കിയെടുക്കാനും അവയുടെ കഴുത്തിൽ നുകം വെച്ച് വണ്ടിയുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികപിക്കാനും സമയമെടുത്തു…

അന്ന് റോഡുകൾ ഇല്ലായിരുന്നു..

ചക്രമുള്ള വണ്ടി ഓടിക്കാൻ പരന്ന പ്രതലം വേണം….

ആദ്യകാല മനുഷ്യർ ജീവിച്ചിരുന്ന കാടുകളിലും മലനിരകളിലും വണ്ടികൾ ഓടിക്കാൻ കഴിയില്ലായിരുന്നു….

പുൽമേടുകളും പരന്ന സമതലങ്ങളും ഉപയോഗിക്കാൻ തുടങ്ങുകയും, പ്രാഥമികമായ വഴികൾ വെട്ടിത്തെളിക്കുകയും ചെയ്ത ശേഷമാണ് ചക്രവണ്ടികൾ പ്രായോഗികമായത്…


സ്മാർട്ട്‌ഫോണോ എഐയോ ഉണ്ടാക്കാൻ മനുഷ്യന് പ്രകൃതിയിൽ നിന്ന് ഒരുപാട് പ്രചോദനങ്ങൾ ഉണ്ടായിരുന്നു…

എന്നാൽ പ്രകൃതിയിൽ ചക്രം എന്നൊന്ന് കറങ്ങിനടക്കുന്നുണ്ടായിരുന്നില്ല…

പ്രകൃതിയെ അനുകരിക്കാതെ, മനുഷ്യന്റെ സ്വന്തം ബുദ്ധിയിൽ നിന്ന് മാത്രം ഉദിച്ച പൂർണ്ണമായും കൃത്രിമമായ ആദ്യത്തെ കണ്ടുപിടിത്തമായിരുന്നു അത്.

അതായത് ഗതാഗതത്തിന് ഉപയോഗിക്കുന്ന ചക്രം എന്ന കണ്ടുപിടിത്തതിന് മുകളിൽ മറ്റൊന്നില്ല…

അതിനെ റീ പ്ലേസ് ചെയ്യാൻ പറ്റില്ല…

Jagadeep J L Unni 😍
374000
Virtual Library logo
Virtual Library

05 அக்., 2026, 16:39

❤️❤️

വിമാനം നിർമ്മിക്കാൻ മനുഷ്യന് പ്രകൃതിയിൽ പറവകൾ ഒരു മാതൃകയായി മുന്നിലുണ്ടായിരുന്നു….

എന്നാൽ ചക്രം നിർമ്മിക്കാൻ മനുഷ്യന് പ്രകൃതിയിൽ യാതൊരു മാതൃകയും ഇല്ലായിരുന്നു….

അത് മനുഷ്യന്റെ ബുദ്ധിയിൽ നിന്ന് മാത്രം ഉദിച്ച ആശയമാണ്…

ഡേവിഡ് ഡബ്ല്യു. ആന്റണിയുടെ പ്രശസ്തമായ The Horse, the Wheel, and Language എന്ന പുസ്തകത്തിൽ ഇത്‌ വിവരിക്കുന്നുണ്ട്..


മനുഷ്യചരിത്രത്തിലെ ഏറ്റവും വിപ്ലവകരവും സ്വാധീനശക്തിയുള്ളതുമായ കണ്ടുപിടിത്തമേതാണെന്ന ചോദ്യത്തിന് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും ഒരേ സ്വരത്തിൽ നൽകുന്ന ഉത്തരമാണ് ചക്രം…


പുരാതന വെങ്കലയുഗത്തിൽ യൂറേഷ്യൻ പുൽമേടുകളിൽ നടന്ന ഈ കണ്ടുപിടിത്തം കേവലമൊരു സാങ്കേതിക മുന്നേറ്റമായിരുന്നില്ല, മറിച്ച് ലോക ഭൂപടത്തെയും മാനവ സംസ്കാരത്തെയും പുനർനിർവ്വചിച്ച ആദ്യത്തെ ആഗോള സാങ്കേതിക വിപ്ലവം ആയിരുന്നു….


ഡേവിഡ് ആന്റണിയുടെ പുസ്തകത്തിൽ പ്രത്യേകിച്ച് 4, 12 അധ്യായങ്ങളിൽ ചക്രത്തിന്റെ കാലഘട്ടത്തെയും നിർമ്മിതിയെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്…

ബി.സി. 3500- ഓടെയാണ് കരിങ്കടലിന് വടക്കുള്ള പുൽമേടുകളിലും മെസൊപ്പൊട്ടേമിയൻ പ്രദേശങ്ങളിലും ചക്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്…

ഇന്നത്തെപ്പോലെ സ്പോക്സ് ഉള്ള ഭാരം കുറഞ്ഞ ചക്രങ്ങളായിരുന്നില്ല അവ…

കട്ടിയുള്ള മരത്തടികൾ വൃത്താകൃതിയിൽ മുറിച്ചെടുത്ത്, മൂന്ന് മരപ്പലകകൾ ഒന്നിച്ചുചേർത്ത് നിർമ്മിച്ച സോളിഡ് വുഡൻ വീലുകൾ ആയിരുന്നു ആദ്യകാലത്തേത്…

പ്രകൃതിയിൽ നിലവിലില്ലാത്ത ഒരു സങ്കൽപ്പത്തെ സ്വന്തം ഭാവനയിലൂടെ പടുത്തുയർത്തി എന്നതാണ് ചക്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ആന്റണി ചൂണ്ടിക്കാണിക്കുന്നു…

പക്ഷികളെ നോക്കി വിമാനവും മീനുകളെ നോക്കി കപ്പലും നിർമ്മിച്ച മനുഷ്യന്, ചക്രം നിർമ്മിക്കാൻ പ്രകൃതിയിൽ ഒരു മാതൃകയും ലഭ്യമായിരുന്നില്ല…

ചക്രവും അതിനെ താങ്ങിനിർത്തുന്ന അച്ച് അഥവാ ആക്സിലും തമ്മിലുള്ള കൃത്യമായ സംഘാടനം അന്നത്തെ മനുഷ്യന്റെ ഉയർന്ന സാങ്കേതിക ചിന്തയുടെ തെളിവാണ്…


ചക്രം കണ്ടുപിടിക്കപ്പെട്ടു എന്നതിനേക്കാൾ, അതിനെ എന്തിനോട് ബന്ധിപ്പിച്ചു എന്നതിലാണ് ചരിത്രം തിരിഞ്ഞുസഞ്ചരിച്ചതെന്ന് പുസ്തകം വ്യക്തമാക്കുന്നു…

തുടക്കത്തിൽ കാളകളെയും കന്നുകാലികളെയും ഉപയോഗിച്ചാണ് ചക്രമുള്ള വലിയ വണ്ടികൾ വലിച്ചിരുന്നത്..

എന്നാൽ ബി.സി. 3000-ത്തിന് ശേഷം യൂറേഷ്യൻ പുൽമേടുകളിൽ ജീവിച്ചിരുന്ന യാംനായ സംസ്‌കാരത്തിലെ ജനങ്ങൾ കുതിരകളെ മെരുക്കിയെടുക്കുകയും അവയെ ചക്രവണ്ടികളുമായി ബന്ധിപ്പിക്കുകയും ചെയ്തതോടെ വലിയൊരു വിപ്ലവം പിറവിയെടുത്തു…

കന്നുകാലികളുടെ വേഗതക്കുറവിനെ കുതിരകളുടെ അതിവേഗ ശേഷി മറികടന്നു…

ഇത് സഞ്ചാരസമയത്തെ പത്തിരട്ടിയായി കുറച്ചു…

പിന്നീട് ബി.സി. 2000-ത്തോടുകൂടി ഭാരം കുറഞ്ഞ, സ്പോക്കുകളുള്ള ചക്രങ്ങൾ വികസിപ്പിച്ചതോടെ അതിവേഗം പായുന്ന പോർ രഥങ്ങൾ നിലവിൽ വന്നു….

ഇത് അന്നത്തെ യുദ്ധതന്ത്രങ്ങളെയും സാമ്രാജ്യത്വ വികാസങ്ങളെയും പൂർണ്ണമായി മാറ്റിമറിച്ചു.

ചക്രമുള്ള വണ്ടികൾ പ്രാദേശിക ഗോത്രങ്ങളെ വൻകിട സാമ്പത്തിക ശക്തികളാക്കി മാറ്റി….

കനത്ത ഭാരമുള്ള ലോഹങ്ങൾ, തടികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവ ദൂരദേശങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ ഇത് സഹായിച്ചു….

കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ ഇടയ ജനതയ്ക്ക് വലിയ തോതിൽ ആഹാരവും സമാഗ്രികളും വഹിച്ചുകൊണ്ട് വിശാലമായ പുൽമേടുകളിലേക്ക് ആഴത്തിൽ കുടിയേറാൻ സാധിച്ചു….

ഇത് സ്ഥിരവാസ കേന്ദ്രങ്ങളുടെയും വ്യാപാര ശൃംഖലകളുടെയും വികാസത്തിന് വഴിതെളിച്ചു….

ആന്റണിയുടെ പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന് പ്രോട്ടോ-ഇന്തോ-യൂറോപ്യൻ മാതൃഭാഷയുടെ വ്യാപനമാണ്…

ഇന്ന് ലോകത്ത് സംസാരിക്കപ്പെടുന്ന ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, ബംഗാളി, സംസ്‌കൃതം, റഷ്യൻ തുടങ്ങിയ നൂറുകണക്കിന് ഭാഷകളുടെ മാതൃരൂപമാണ് പ്രോട്ടോ-ഇന്തോ-യൂറോപ്യൻ…

ഈ ഭാഷ സംസാരിച്ചിരുന്ന ജനവിഭാഗങ്ങൾ യൂറേഷ്യൻ പുൽമേടുകളിൽ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും കുടിയേറിയത് ഈ ചക്രവണ്ടികളിൽ സഞ്ചരിച്ചാണ്…

തങ്ങളുടെ ഭാഷ, ആചാരങ്ങൾ, സാമൂഹിക ഘടന, ലോഹനിർമ്മാണ സാങ്കേതികവിദ്യ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചത് ചക്രത്തിന്റെ വേഗതയിലായിരുന്നു…



ഇന്നത്തെ പ്രമുഖ ആഗോള ഭാഷകളുടെയും സംസ്കാരങ്ങളുടെയും വിത്ത് പാകിയത് ചക്രത്തിലേറി വന്ന ഈ ജനവിഭാഗങ്ങളാണ്.


ഇന്നത്തെ വ്യവസായ വിപ്ലവവും, എഞ്ചിനുകളും, ടർബൈനുകളും, വൈദ്യുതി ഉത്പാദനവും, എന്തിനേറെ കമ്പ്യൂട്ടറുകളിലെ ആദ്യകാല ഹാർഡ് ഡിസ്‌കുകൾ വരെ ചക്രത്തിന്റെ ആടിസ്ഥാന തത്വത്തിലാണ് പ്രവർത്തിക്കുന്നത്…

വെങ്കലയുഗത്തിലെ ആ മരച്ചക്രം ഉരുളാൻ തുടങ്ങിയതു കൊണ്ടാണ് മനുഷ്യരാശി ഇന്ന് എഐ യുഗത്തിലേക്കും ബഹിരാകാശ ഗവേഷണങ്ങളിലേക്കും ഓടിയെത്തിയത്…

അതുകൊണ്ടുതന്നെ, ചരിത്രത്തിലെ മറ്റെല്ലാ കണ്ടുപിടിത്തങ്ങൾക്കും മുകളിലാണ് ചക്രത്തിന് നൽകിയിരിക്കുന്ന സ്ഥാനം…

ചക്രം കണ്ടുപിടിച്ചത് ഒരു വ്യക്തിയല്ല..
220000
Virtual Library logo
Virtual Library

03 அக்., 2026, 18:06

ചൈനയ്ക്ക് അത് സ്വന്തമായി ഉണ്ടാക്കാൻ കഴിയില്ല. TSMC-യെ പിടിച്ചെടുത്താൽ ലോക സൈനിക ശക്തിയും സാമ്പത്തിക ശക്തിയും ചൈനയുടെ കാൽക്കീഴിലാകും. പക്ഷെ അമേരിക്ക ഇത് എന്ത് വിലകൊടുത്തും തടയും.

🔌 ഒരു രഹസ്യ ആയുധം: ASML ഉം കിൽ സ്വിച്ചും (Kill Switch)

ചൈന തായ്‌വാൻ ആക്രമിച്ച് TSMC ഫാക്ടറികൾ പിടിച്ചെടുത്താൽ തന്നെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നതൊരു നഗ്നസത്യമാണ്.

കാരണം ഈ ചിപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രങ്ങൾ (EUV Lithography Machines) നിർമ്മിക്കുന്നത് നെതർലാൻഡ്സിലെ 'ASML' എന്ന കമ്പനിയാണ്. ഓരോ മെഷീനും കോടിക്കണക്കിന് രൂപയാണ് വില. റിപ്പോർട്ടുകൾ പ്രകാരം, ചൈനയോ മറ്റാരെങ്കിലുമോ ഈ ഫാക്ടറികൾ പിടിച്ചെടുത്താൽ, റിമോട്ട് കൺട്രോൾ വഴി നെതർലാൻഡ്സിൽ ഇരുന്നുകൊണ്ട് തന്നെ ഈ യന്ത്രങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ (Kill switch) ASML-ന് കഴിയും!

🌍💥 TSMC-ക്ക് എന്തെങ്കിലും സംഭവിച്ചാൽ ലോകത്തിന് എന്ത് സംഭവിക്കും?

നാളെ പെട്ടെന്ന് തായ്‌വാനിൽ ഒരു യുദ്ധം ഉണ്ടാകുകയോ അല്ലെങ്കിൽ ഒരു വലിയ ഭൂകമ്പം വന്ന് TSMC ഫാക്ടറികൾ തകരുകയോ ചെയ്താൽ:

1️⃣ ലോകത്തെ സ്മാർട്ട്‌ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് ഉൽപ്പാദനം ഒറ്റയടിക്ക് നിലയ്ക്കും.

2️⃣ ആധുനിക കാറുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമ്മാണം പൂർണ്ണമായും നിൽക്കും.

3️⃣ ഇന്ന് ലോകത്ത് നടക്കുന്ന എഐ (AI) വിപ്ലവം സ്തംഭിക്കും, കാരണം AI-ക്ക് വേണ്ട ചിപ്പുകൾ നിർമ്മിക്കുന്നത് TSMC ആണ്.

4️⃣ കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടും, ആഗോള സ്റ്റോക്ക് മാർക്കറ്റുകൾ തകർന്നടിയും.

5️⃣ TSMC-ക്ക് പകരം മറ്റൊരു കമ്പനിയും ഫാക്ടറിയും ഉണ്ടാക്കിയെടുക്കാൻ അമേരിക്കയോ മറ്റ് രാജ്യങ്ങളോ വിചാരിച്ചാൽ പോലും വർഷങ്ങളും ട്രില്യൺ കണക്കിന് ഡോളറുകളും ചിലവാകും. അക്ഷരാർത്ഥത്തിൽ ലോകം 15-20 വർഷം പിന്നോട്ട് പോകും!

ചുരുക്കത്തിൽ പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകാൻ ഈ ഒരൊറ്റ കമ്പനിക്ക് കഴിയും.

നമ്മൾ ജീവിക്കുന്ന ഈ ആധുനിക ലോകം മുഴുവൻ കറങ്ങുന്നത് ഒരു ചെറിയ ദ്വീപിലെ കുറച്ച് സിലിക്കൺ ചിപ്പുകൾക്കുള്ളിലാണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതും അതേസമയം ഭയപ്പെടുത്തുന്നതുമായ ഒരു യാഥാർത്ഥ്യമാണ്.

✍️Written By Bibi
#TSMC #Taiwan #Semiconductor #WorldEconomy #TechnologyMalayalam
228000
Virtual Library logo
Virtual Library

03 அக்., 2026, 18:06

നിങ്ങൾക്ക് അറിയാമോ, ഈ കുഞ്ഞൻ രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ 20 ഇരട്ടി വലിയൊരു തകർച്ചയാകും സംഭവിക്കാൻ പോകുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

അതെ, അത് സംഭവിക്കും! 😱

ലോകത്തിന്റെ തലവര മാറ്റിയെഴുതിയ, അമേരിക്കയെയും ചൈനയെയും വിറപ്പിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ കഥയാണിത്. നമ്മുടെയൊക്കെ നിത്യജീവിതം നിയന്ത്രിക്കുന്ന തായ്‌വാനിലെ TSMC (Taiwan Semiconductor Manufacturing Company) എന്ന കമ്പനിയുടെ വിസ്മയിപ്പിക്കുന്ന വിജയഗാഥ.

📱 എന്താണ് ഈ ചിപ്പുകൾ?

ലോകം എന്തിനാണ് ഇതിനെ ആശ്രയിക്കുന്നത്?

നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ നോക്കുന്ന സ്മാർട്ട്‌ഫോൺ മുതൽ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ആധുനിക കാറുകൾ, എന്തിനേറെപ്പറയുന്നു ആകാശത്ത് പറക്കുന്ന അത്യാധുനിക യുദ്ധവിമാനങ്ങൾ വരെ പ്രവർത്തിക്കുന്നത് ഒരു ചെറിയ സിലിക്കൺ ചിപ്പിന്റെ (Microchip/Semiconductor) സഹായത്തോടെയാണ്. പണ്ട് കാലത്ത് ലോകം നിയന്ത്രിച്ചിരുന്നത് എണ്ണ (Oil) ആയിരുന്നെങ്കിൽ, ഇന്ന് ലോകം നിയന്ത്രിക്കുന്നത് ഈ ചെറിയ ചിപ്പുകളാണ്. എന്നാൽ ഈ അത്യാധുനിക ചിപ്പുകളുടെ 70 ശതമാനവും ലോകത്ത് ഒരൊറ്റ കമ്പനി മാത്രമാണ് നിർമ്മിക്കുന്നത് എന്ന് പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞേക്കില്ല.

അതാണ് TSMC.

🧠 ഒരു അസാമാന്യ മനുഷ്യന്റെ സ്വപ്നം

മോറിസ് ചാങ്
1980-കളിൽ തായ്‌വാൻ എന്ന രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. അന്ന് അവിടെയുള്ള ഭരണാധികാരികൾക്ക് ഒരു കാര്യം മനസ്സിലായി - ഭാവി ടെക്നോളജിയുടേതാണ്. അവർ അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് ഇൻസ്ട്രുമെന്റ്സ് (Texas Instruments) കമ്പനിയിൽ പ്രവർത്തിച്ചിരുന്ന മോറിസ് ചാങ് (Morris Chang) എന്ന പ്രതിഭയെ തായ്‌വാനിലേക്ക് ക്ഷണിച്ചു. തന്റെ 56-ാമത്തെ വയസ്സിലാണ് മോറിസ് ചാങ് തായ്‌വാൻ സർക്കാരിന്റെ പിന്തുണയോടെ 1987-ൽ TSMC എന്ന കമ്പനി ആരംഭിക്കുന്നത്. അതൊരു ചരിത്ര നിയോഗമായിരുന്നു.

💡 ചിപ്പ് നിർമ്മാണത്തിലെ 'മാസ്റ്റർസ്ട്രോക്ക്'

അക്കാലത്ത് ഇന്റൽ (Intel), സാംസങ് (Samsung) തുടങ്ങിയ വമ്പൻ കമ്പനികൾ അവരുടെ ചിപ്പുകൾ സ്വന്തമായി ഡിസൈൻ ചെയ്യുകയും അവർ തന്നെ അത് നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ മോറിസ് ചാങ് കൊണ്ടുവന്ന ആശയം മറ്റൊന്നായിരുന്നു - "പ്യുവർ-പ്ലേ ഫൗണ്ടറി" (Pure-play Foundry). അതായത്, TSMC സ്വന്തമായി ഒരു ചിപ്പും മാർക്കറ്റിൽ ഇറക്കില്ല. പകരം ലോകത്തുള്ള മറ്റേത് കമ്പനിക്കും അവരുടെ ചിപ്പുകൾ ഡിസൈൻ ചെയ്ത് നൽകിയാൽ, TSMC അത് നിർമ്മിച്ച് കൊടുക്കും. തുടക്കത്തിൽ ഈ ആശയത്തെ പലരും പരിഹസിച്ചു. കാരണം ഫാക്ടറി (Fab) തുടങ്ങാൻ കോടിക്കണക്കിന് ഡോളർ ചിലവാണ്.

പക്ഷെ കാലം മാറിയപ്പോൾ ആപ്പിൾ, എൻവിഡിയ, എഎംഡി പോലെയുള്ള കമ്പനികൾ വളർന്നുവന്നു. അവർക്ക് ചിപ്പുകൾ ഡിസൈൻ ചെയ്യാൻ മാത്രമേ അറിയുമായിരുന്നുള്ളൂ, നിർമ്മിക്കാൻ ഫാക്ടറികൾ ഇല്ലായിരുന്നു. അവർ എല്ലാവരും TSMC യെ സമീപിച്ചു. സ്വന്തമായി പ്രൊഡക്റ്റുകൾ ഇല്ലാത്തതുകൊണ്ട് തന്നെ തങ്ങളുടെ കസ്റ്റമേഴ്സിന്റെ രഹസ്യങ്ങൾ TSMC ഒരിക്കലും മോഷ്ടിക്കില്ല എന്ന വിശ്വാസം ലോകമെമ്പാടും ഉണ്ടായി.

🚀 ആപ്പിളിന്റെ വരവും TSMC യുടെ കുതിപ്പും

TSMC യുടെ ചരിത്രം തിരുത്തിക്കുറിച്ചത് ആപ്പിളുമായുള്ള (Apple) കൂട്ടുകെട്ടാണ്.

ഐഫോണുകൾക്കും മാക്ബുക്കുകൾക്കുമുള്ള ഏറ്റവും പുതിയ ചിപ്പുകൾ നിർമ്മിക്കാനുള്ള കരാർ TSMC-ക്ക് ലഭിച്ചു.

ഇതോടെ അവരുടെ വളർച്ച റോക്കറ്റ് വേഗത്തിലായി. ഇന്ന് ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഏറ്റവും പുതിയ 3nm സാങ്കേതികവിദ്യയിലുള്ള ചിപ്പുകൾ നൽകുന്നത് TSMC മാത്രമാണ്. ഒരു കാലത്ത് ഇതിൽ ഒന്നാമതായിരുന്ന അമേരിക്കൻ ഭീമൻ ഇന്റൽ ഇന്ന് TSMC യുടെ കാതങ്ങൾ പിന്നിലാണ്.

🛡️ തായ്‌വാനിലെ "സിലിക്കൺ ഷീൽഡ്" (Silicon Shield)

ഇന്ന് തായ്‌വാൻ എന്ന കൊച്ചു രാജ്യത്തെ ലോക രാജ്യങ്ങൾക്കിടയിൽ തലയുയർത്തി നിർത്തുന്നത് TSMC-യാണ്.
ഈ കമ്പനി ഇല്ലെങ്കിൽ തായ്‌വാനെ എന്നോ ആരെങ്കിലും ആക്രമിച്ചു കീഴടക്കിയേനെ. ഇതിനെ ലോക രാജ്യങ്ങൾ വിളിക്കുന്നത് "സിലിക്കൺ ഷീൽഡ്" എന്നാണ്. തായ്‌വാനെ ആരെങ്കിലും ആക്രമിച്ചാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും എന്നതുകൊണ്ട് അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ തായ്‌‌വാനെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.
ലോകം മുഴുവൻ തങ്ങളെ ആശ്രയിക്കുന്ന ഒരു അവസ്ഥ തായ്‌വാൻ ഉണ്ടാക്കിയെടുത്തു.

⚔️ ചൈനയുടെ കണ്ണുകടി
തായ്‌വാൻ തങ്ങളുടെ സ്വന്തം രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന കാലാകാലങ്ങളായി പറയുന്നത്.

എന്നെങ്കിലും ഒരു ദിവസം തായ്‌‌വാനെ ബലപ്രയോഗത്തിലൂടെ തങ്ങളോട് ചേർക്കുമെന്ന് ചൈനീസ് പ്രസിഡന്റ് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഇതിന്റെ പ്രധാന കാരണം ഈ TSMC ഫാക്ടറികളാണ്. വരുംകാല യുദ്ധങ്ങൾ മുഴുവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരിക്കും. ഇതിനൊക്കെ അതിശക്തമായ ചിപ്പുകൾ വേണം.
215000
Virtual Library logo
Virtual Library

29 செப்., 2026, 22:48

ഒരു നഗരം മനോഹരമാക്കുന്നത് Design കൊണ്ട് മാത്രം സാധിക്കുമോ?

എന്നാൽ, ഒരു പ്രമുഖ ഉദ്യോഗസ്ഥനുമായി സംസാരിക്കാനിടയായപ്പോൾ സംസാരത്തിനിടയിൽ അദ്ദേഹം പ്രധാനമായും പറഞ്ഞ ഒരു കാര്യം നമ്മുടെ civic sense നെക്കുറിച്ചായിരുന്നു.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്, വൃത്തിയില്ലായ്മ, waste management ന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു കാര്യം വളരെ ശ്രദ്ധേയമായി തോന്നി.

ഒരു നഗരത്തെ മനോഹരമാക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.

നല്ല റോഡുകൾ, Footpath, landscaping, parks, public spaces, street furniture തുടങ്ങി പലതും design ചെയ്യാം.

പക്ഷേ അതെല്ലാം നിലനിർത്താൻ അവിടെ ജീവിക്കുന്ന ആളുകളുടെ സഹകരണം കൂടി ആവശ്യമാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് proper waste management.

വീടുകളിൽ നിന്നുതന്നെ waste ശരിയായ രീതിയിൽ segregate ചെയ്യുക,
wet waste, dry waste എന്നിവ വേർതിരിക്കുക,
കൃത്യമായ സമയത്ത് waste collection നടത്തുക,
പൊതുസ്ഥലങ്ങളിൽ ആവശ്യമായ waste bins സ്ഥാപിക്കുക,
ശേഖരിച്ച മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക…

ഇതൊക്കെ ഒരു proper system ആയി നടക്കേണ്ടതാണ്.

Waste management system കൃത്യമായി പ്രവർത്തിക്കുമ്പോൾ civic sense ഉം പതുക്കെ മെച്ചപ്പെടും എന്ന് എനിക്ക് തോന്നുന്നു.

ഉദാഹരണത്തിന്, ഒരു സ്ഥലത്ത് ദിവസവും കൃത്യമായി മാലിന്യം ശേഖരിക്കുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അവിടെ വീണ്ടും മാലിന്യം വലിച്ചെറിയാൻ tr ആളുകൾക്ക് മടി തോന്നാൻ സാധ്യതയുണ്ട്.

അതുപോലെ തന്നെ, മാലിന്യം എവിടെ ഇടണം എന്നത് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ സംവിധാനങ്ങൾ ഉണ്ടാകണം.

നമ്മൾ പലപ്പോഴും civic sense ഇല്ലാത്ത ആളുകളെ മാത്രം കുറ്റപ്പെടുത്താറുണ്ട്.

പക്ഷേ ഒരു നല്ല systemt ഉണ്ടാക്കുന്നതും അത്രതന്നെ പ്രധാനമാണ്.

ഒരു സ്ഥലം മനോഹരമായി design ചെയ്യുക എന്നത് ഒരു ഭാഗം മാത്രം.

അത് വൃത്തിയായി സൂക്ഷിക്കുക, ശരിയായ രീതിയിൽ maintain ചെയ്യുക, ആളുകളെ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക ഇതെല്ലാം കൂടി ചേർന്നാലാണ് ഒരു നല്ല public space ഉണ്ടാകുന്നത്.

ഈ Existing & Proposed image അതുമായി ബന്ധപ്പെട്ട ഒരു ചെറിയ conceptual AI idea മാത്രമാണ്.

ഒരേ സ്ഥലം എങ്ങനെ മാറ്റാൻ കഴിയുമെന്ന് കാണിക്കുന്നതോടൊപ്പം, ഒരു സ്ഥലം മനോഹരമാക്കുന്നതിന് design മാത്രം പോരാ; അതിനെ നിലനിർത്താനുള്ള system-ഉം ജനങ്ങളുടെ സഹകരണവും ഒരുപോലെ ആവശ്യമാണ്.

നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും കൂടുതൽ മനോഹരമാകണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.
പക്ഷേ ആ ഭംഗി നിലനിർത്തുന്നതിലും നമ്മൾ ഓരോരുത്തർക്കും ചെറിയൊരു ഉത്തരവാദിത്തമുണ്ട്.

Courtesy: Noufal Manjeri
494000
Virtual Library logo
Virtual Library

17 செப்., 2026, 17:12

🚨 കൊല്ലം ബീച്ചിലേക്ക് പോകുന്നവർ ഇത് തീർച്ചയായും വായിക്കുക! 🌊
കടൽ കാണാൻ പോകുമ്പോൾ… കടലിനെ നിസ്സാരമായി കാണരുത്.
കൊല്ലം ബീച്ചിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. പക്ഷേ തിരമാലകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ശക്തമായ അടിയൊഴുക്കും ആഴവും പലപ്പോഴും കണ്ണുകൾക്ക് കാണാൻ കഴിയില്ല.
⚠️ കടലിലെ പ്രധാന അപകടസാധ്യതകൾ:
🌊 പെട്ടെന്ന് കൂടുന്ന ആഴം – തീരത്തോട് ചേർന്നുതന്നെ ചില ഭാഗങ്ങളിൽ ആഴം വേഗത്തിൽ കൂടാം.
🌊 Rip Current / ശക്തമായ അടിയൊഴുക്ക് – നിങ്ങളെ കരയിൽ നിന്ന് കടലിലേക്ക് വലിച്ചുകൊണ്ടുപോകാൻ കഴിയും. വെള്ളം ശാന്തമായി തോന്നിയാലും അപകടം ഉണ്ടാകാം.
🌊 ശക്തമായ തിരമാലകൾ – ഒരു വലിയ തിരമാലയുടെ ശക്തി ഒരാളുടെ ബാലൻസ് നഷ്ടപ്പെടുത്താൻ മതിയാകും.
🌊 പാറകളും ബ്രേക്ക്‌വാട്ടറും – വഴുതി വീഴാനും തിരമാലയിൽപ്പെട്ട് അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്.
🌊 വേലിയേറ്റം – കുറച്ച് സമയത്തിനുള്ളിൽ തന്നെ കടലിന്റെ സ്വഭാവം മാറാം.
👶 കുട്ടികളുമായി വരുന്നവർ പ്രത്യേക ശ്രദ്ധ നൽകുക.
ഒരു നിമിഷം പോലും കുട്ടികളെ കടലിനരികിൽ ഒറ്റയ്ക്ക് വിടരുത്.
❌ ലൈഫ്‌ഗാർഡിന്റെ നിർദ്ദേശം അവഗണിക്കരുത്.
❌ അപകടസൂചനകൾ ഉള്ളപ്പോൾ കടലിൽ ഇറങ്ങരുത്.
❌ മദ്യപിച്ച ശേഷം കടലിൽ ഇറങ്ങരുത്.
❌ നീന്തൽ അറിയില്ലെങ്കിൽ ആഴമുള്ള വെള്ളത്തിലേക്ക് പോകരുത്.
🚨 ഓർക്കുക:
കടലിന്റെ ആഴം കണ്ണുകൊണ്ട് അളക്കാൻ കഴിയില്ല.
തിരമാലയുടെ ശക്തി കണക്കാക്കാൻ കഴിയില്ല.
അടിയൊഴുക്ക് കാണാനും കഴിയില്ല.

🙏 നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വമാണ്.
പ്രാദേശിക ലൈഫ്‌ഗാർഡുകളുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ പാലിക്കുക.

❤️ ഈ വിവരം ഒരു സുഹൃത്തിനും കുടുംബാംഗത്തിനും share ചെയ്യൂ.
ഒരു share… ഒരുപക്ഷേ ഒരു ജീവൻ രക്ഷിച്ചേക്കാം

.
.

#kollambeach #kollam #BeachSafety #seasafety #ripcurrent #staysafe #awareness #Kerala
605000
Virtual Library logo
Virtual Library

14 செப்., 2026, 05:35

വിദേശങ്ങളിൽ പടച്ചുവിട്ടിരിക്കുന്ന വലിയ വലിയ വാക്സിനുകൾ നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് നൽകിയാൽ പലപ്പോഴും വിചാരിച്ചത്ര ഫലം കിട്ടാറില്ല. ഒരേ വാക്സിൻ, ഒരേ അളവ്... എന്നിട്ടും എന്തുകൊണ്ട് ഇവിടെ മാത്രം പ്രതിരോധശേഷി കുറയുന്നു? 🤔 വർഷങ്ങളായി ഡോക്ടർമാർ പോലും വലിയ ഗൗരവത്തിൽ കാണാത്ത ഈ ചോദ്യത്തിന് പിന്നാലെ നടന്ന് ഉത്തരം കണ്ടുപിടിച്ച ഒരു മിടുക്കിയായ ശാസ്ത്രജ്ഞയുണ്ട്—ഗഗൻദീപ് കാങ്. 👩‍🔬

തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അവർ, സാധാരണ ഡോക്ടർമാരെപ്പോലെ ക്ലിനിക്കിൽ ഇരിക്കാൻ പോയില്ല. പകരം ലബോറട്ടറിയിൽ കയറി ഗവേഷണം തുടങ്ങി. 🧪 കുട്ടികളുടെ കുടലിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു അവരുടെ പഠനം.

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ഇടയ്ക്കിടെ വയറിളക്കവും അണുബാധയും ഉണ്ടാകുന്നത് അവരുടെ കുടലിന്റെ ഭിത്തിയെ സാരമായി ബാധിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. അങ്ങനെ തുടർച്ചയായ അണുബാധകൾ കാരണം കുടൽ തകർന്ന കുട്ടികളിൽ വാക്സിനുകൾ ശരിയായി പ്രവർത്തിക്കില്ലെന്ന് അവർ തെളിയിച്ചു. 👶 കുഴപ്പം വാക്സിനിൽ അല്ലായിരുന്നു, മറിച്ച് ആ കുഞ്ഞുങ്ങളുടെ കുടൽ നേരിട്ട പരീക്ഷണങ്ങളിലായിരുന്നു!

ഇത് കണ്ടുപിടിച്ചതുകൊണ്ട് അവർ നിർത്തിയില്ല. കുട്ടികളുടെ മരണത്തിന് പ്രധാന കാരണമായ വയറിളക്കം തടയാൻ റോടാവൈറസ് (Rotavirus) വാക്സിൻ ഇന്ത്യയിൽ തന്നെ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള ക്ലിനിക്കൽ ട്രയലുകൾക്ക് അവർ നേതൃത്വം നൽകി. അങ്ങനെ ഇന്ത്യയുടെ സ്വന്തം 'റോടാവക്' (Rotavac), 'റോട്ടാസിൽ' (Rotasiil) എന്നീ വാക്സിനുകൾ യാഥാർത്ഥ്യമായി. 💉

ഇന്ന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ വാക്സിനുകൾ നമ്മുടെ നാട്ടിലെ സാധാരണക്കാരായ പാവപ്പെട്ട കുഞ്ഞുങ്ങൾക്കും സൗജന്യമായി ലഭിക്കുന്നു. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഗഗൻദീപ് കാങ്, 2019-ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ശാസ്ത്രജ്ഞയായി മാറി. 🌟

പലരും ശ്രദ്ധിക്കാത്ത ചെറിയൊരു കാര്യത്തിൽ നിന്ന് തുടങ്ങി, ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ആ ശാസ്ത്രജ്ഞയുടെ യാത്ര ശരിക്കും നമുക്കെല്ലാവർക്കും ഒരു വലിയ പ്രചോദനമാണ്. 🙌
704000
Virtual Library logo
Virtual Library

13 செப்., 2026, 19:31

ചെറിയൊരു മൺതരി എടുത്ത് കയ്യകലത്തിൽ വെച്ച് ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുക.

ഇപ്പൊൾ ആ മൺതരി കവർ ചെയ്യുന്ന ഭാഗത്ത് എത്ര ഗാലക്സികൾ ഉണ്ടെന്നോ??

പതിനായിരം എണ്ണം..!!!!!

അതെ, ഈ കുഞ്ഞൻ മൺതരി നിങ്ങളുടെ കാഴ്ച മറയ്ക്കുന്ന ആകാശത്തിൻ്റെ അത്രയും ചെറിയ ഭാഗത്താണ് ഇത്രയധികം ഗാലക്സികൾ ഉള്ളത്.

ഓരോ ഗാലക്സിയിലും നമ്മുടെ സൂര്യനെപ്പോലെയുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളും അതിൻ്റെ ഗ്രഹങ്ങളും അവയുടെ ചന്ദ്രന്മാരും ബ്ലാക്ക് ഹോളുകളും എല്ലാം ഉൾപ്പെടും.!!!

1995 ൽ റോബർട്ട് വില്യംസിൻ്റെ നേതൃത്വത്തിൽ നടത്തിയ ഹബിൾ ഡീപ് ഫീൽഡ് പ്രോജക്ടിലാണ് ആകാശത്തിൻ്റെ നമ്മൾ കാണുന്ന ഏറ്റവും ശൂന്യമായ ചെറിയ angular size ൻ്റെ ഭാഗത്ത് പോലും എത്രത്തോളം ഗാലക്സികൾ തിങ്ങി നിറഞ്ഞിരിക്കുന്നുവെന്ന് നമുക്ക് മനസിലായത്.

ഇതുവരെ നമുക്ക് അറിയാവുന്ന കണക്കുകൾ വെച്ചുള്ള എണ്ണമാണിത് കേട്ടോ. ചിലപ്പോൾ ഇതിലും കൂടാം..!

#science #astronomy #sciencefacts #doyouknow #galaxy #SpaceFacts
420000
Virtual Library logo
Virtual Library

11 செப்., 2026, 15:05

AI സൃഷ്ടിച്ച ചിത്രങ്ങൾ യഥാർത്ഥ ചരിത്രചിത്രങ്ങൾ എന്ന രീതിയിൽ അവതരിപ്പിക്കരുത്. മുഖം, വിരലുകൾ, ആഭരണങ്ങൾ, പശ്ചാത്തലത്തിലെ എഴുത്തുകൾ എന്നിവ AI തെറ്റായി നിർമ്മിക്കാൻ സാധ്യതയുണ്ട്. സ്വകാര്യതയുള്ളതോ മറ്റുള്ളവരെ ഉൾപ്പെടുത്തിയതോ ആയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും ജാഗ്രത വേണം.

ഈ ട്രെൻഡ് എത്രകാലം നിലനിൽക്കും എന്ന് പറയാനാവില്ല. അടുത്ത ആഴ്ച മറ്റൊരു കാലഘട്ടമോ മറ്റൊരു visual style-ഓ ഇതിനെ മാറ്റിസ്ഥാപിച്ചേക്കാം.

പക്ഷേ ഈ ട്രെൻഡ് ഒരു വലിയ സത്യം വ്യക്തമാക്കുന്നു - -- -

മനുഷ്യന് സാങ്കേതികവിദ്യ മാത്രം പോരാ; അതിനൊപ്പം ഒരു കഥയും ഓർമയും വികാരവും വേണം.

അതുകൊണ്ടാണ് ഏറ്റവും പുതിയ AI ഉപയോഗിച്ച് മനുഷ്യൻ വീണ്ടും പഴയ ഫിലിം ക്യാമറയുടെ മങ്ങിയ വെളിച്ചത്തിലേക്ക് മടങ്ങുന്നത്.

നമ്മൾ പഴയകാലത്തെ തിരികെ കൊണ്ടുവരികയല്ല…
ആ പഴയകാലത്തിനുള്ളിൽ നമ്മളെത്തന്നെ പുതുതായി കണ്ടെത്തുകയാണ്!

#80sTrend #RetroPhotos #ChatGPT #ArtificialIntelligence #Nostalgia #SocialMediaTrends #AIGeneratedImages
363000
Virtual Library logo
Virtual Library

11 செப்., 2026, 15:05

എന്തുകൊണ്ടാണ് എല്ലാവരും പെട്ടെന്ന് 80കളിലേക്ക് മടങ്ങുന്നത്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്നാൽ കാണുന്നത് ഒരു പ്രത്യേകതരം ചിത്രങ്ങളാണ്…

വലിയ മുടി, കട്ടിമീശ, തുറന്ന കോളറുള്ള ഷർട്ട്, സാരി, വലിയ കമ്മലുകൾ, മങ്ങിയ വെളിച്ചം, പഴയ ഫിലിം ക്യാമറയുടെ grain… ഇന്നത്തെ മനുഷ്യർ, പക്ഷേ 1980കളിലെ സിനിമയിലേതുപോലുള്ള രൂപത്തിൽ!

ChatGPT ഉപയോഗിച്ച് സ്വന്തം ചിത്രങ്ങളെ 80കളിലെ സിനിമാ സ്റ്റില്ലുകളും സ്റ്റുഡിയോ പോർട്രെയിറ്റുകളും പോലെയാക്കി മാറ്റുന്ന ഈ ട്രെൻഡിൽ സാധാരണക്കാർ മുതൽ സിനിമാതാരങ്ങളും രാഷ്ട്രീയപ്രമുഖരും വരെ പങ്കുചേരുകയാണ്. മലയാളം ടെലിവിഷൻ രംഗത്തുള്ള നിരവധി താരങ്ങളും ഇതിനോടകം ഈ തരംഗത്തിന്റെ ഭാഗമായി. Indian Express

എന്നാൽ എന്തുകൊണ്ടാണ് ഇതിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്?

1. ജീവിക്കാത്ത കാലത്തേക്കുപോലും മനുഷ്യന് നൊസ്റ്റാൾജിയ തോന്നാം

80കളിൽ ജീവിച്ചവർക്ക് ഇത് സ്വന്തം യൗവനത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പഴയ വിവാഹ ആൽബങ്ങൾ, സിനിമാ പോസ്റ്ററുകൾ, സ്റ്റുഡിയോ ഫോട്ടോകൾ, കാസറ്റ് കവറുകൾ—എല്ലാം ഓർമകളെ ഉണർത്തുന്നു.

80കളിൽ ജനിച്ചിട്ടില്ലാത്ത പുതിയ തലമുറയ്ക്കാകട്ടെ അത് ഒരിക്കലും അനുഭവിക്കാത്ത കാലത്തേക്കുള്ള കൗതുകമാണ്. മാതാപിതാക്കളുടെ പഴയ ഫോട്ടോകളിൽ മാത്രം കണ്ടിരുന്ന ലോകത്തിനുള്ളിൽ സ്വയം പ്രത്യക്ഷപ്പെടാനുള്ള അവസരം!

2. ഇത് ഒരു ഫോട്ടോ എഡിറ്റിങ് മാത്രമല്ല; ഒരു ചെറിയ ടൈം ട്രാവലാണ്

“ഞാൻ 1985ൽ ഒരു സിനിമാനായകനായിരുന്നെങ്കിൽ എങ്ങനെയിരിക്കും?”

“ഞങ്ങളുടെ വിവാഹം 80കളിൽ നടന്നിരുന്നെങ്കിൽ ഫോട്ടോ എങ്ങനെയായിരിക്കും?”

“ഞാൻ അന്നത്തെ ഒരു ബിസിനസുകാരനോ രാഷ്ട്രീയനേതാവോ ആയിരുന്നെങ്കിൽ?”

ഇത്തരം ചോദ്യങ്ങൾക്ക് AI നിമിഷങ്ങൾക്കുള്ളിൽ ദൃശ്യമായ മറുപടി നൽകുന്നു. സ്വന്തം മുഖം നിലനിർത്തിക്കൊണ്ട് മറ്റൊരു കാലഘട്ടത്തിലെ കഥാപാത്രമായി മാറുന്നതിലാണ് ഇതിന്റെ രസം.

3. ഇന്നത്തെ ‘perfect’ ഫോട്ടോകൾ ആളുകളെ മടുപ്പിച്ചു

ഇന്നത്തെ ചിത്രങ്ങളെല്ലാം അതീവ sharp ആണ്. ഒരേ തരത്തിലുള്ള skin smoothing, lighting, poses, filters… എല്ലാം കണ്ടുകണ്ട് സോഷ്യൽ മീഡിയയ്ക്ക് ഒരു കൃത്രിമമായ ഏകതാനത വന്നിട്ടുണ്ട്.

അതേസമയം 80കളിലെ ചിത്രങ്ങൾക്ക് imperfections ഉണ്ടായിരുന്നു—film grain, soft focus, അമിതമായ നിറങ്ങൾ, നാടകീയമായ പോസുകൾ. അതുകൊണ്ടുതന്നെ അവയ്ക്ക് കൂടുതൽ വ്യക്തിത്വവും വൈകാരികതയും അനുഭവപ്പെടുന്നു.

ഇവിടെ രസകരമായൊരു വൈരുദ്ധ്യമുണ്ട്:

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നാം പഴയ സാങ്കേതികവിദ്യയുടെ അപൂർണത പുനഃസൃഷ്ടിക്കുന്നു!

4. എല്ലാവരുടെയും ഉള്ളിൽ അഭിനയിക്കപ്പെടാതെ പോയ ഒരു കഥാപാത്രമുണ്ട്

ഒരാൾക്ക് പഴയകാല സിനിമാനായകനാകണം. മറ്റൊരാൾക്ക് രാജകീയ വേഷം ധരിക്കണം. മറ്റൊരാൾക്ക് 80കളിലെ പ്രണയനായകനോ നായികയോ ആകണം.

ഇതിന് സിനിമയിൽ അവസരം ലഭിക്കേണ്ടതില്ല. വലിയ ഫോട്ടോഷൂട്ട് നടത്തേണ്ടതില്ല. മേക്കപ്പ്, costume, studio—ഒന്നും വേണ്ട. ഒരു ചിത്രം, ഒരു prompt, ഏതാനും മിനിറ്റുകൾ!

AI സാധാരണ മനുഷ്യന് തന്റെ സങ്കൽപ്പത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം നൽകുന്നു.

5. ട്രെൻഡിൽ ചേരാൻ വളരെ എളുപ്പമാണ്

പഴയ രീതിയിൽ ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ costume, location, camera, makeup, Photoshop എന്നിവ ആവശ്യമായിരുന്നു. ഇന്ന് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത് ആവശ്യമുള്ള വസ്ത്രം, മുടി, പശ്ചാത്തലം, lighting എന്നിവ പറഞ്ഞാൽ മതി.

ഈ കുറഞ്ഞ പരിശ്രമവും ഉടൻ ലഭിക്കുന്ന മനോഹരമായ ഫലവുമാണ് ട്രെൻഡിന്റെ വേഗം കൂട്ടുന്നത്.

6. സോഷ്യൽ മീഡിയയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഘടകങ്ങൾ ഇതിലുണ്ട്

ഈ ചിത്രങ്ങളിൽ മൂന്ന് കാര്യങ്ങൾ ഒരുമിച്ചുണ്ട്:

പരിചിതമായ മുഖം

അപ്രതീക്ഷിതമായ രൂപമാറ്റം

മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയുന്ന ലളിതമായ ആശയം

“ഇയാൾ ഇങ്ങനെ ആയിരുന്നോ?” എന്ന കൗതുകം ചിത്രം നിർത്തി നോക്കാൻ പ്രേരിപ്പിക്കുന്നു. താരങ്ങളും പ്രമുഖരും ട്രെൻഡിൽ ചേരുമ്പോൾ മറ്റുള്ളവരിലും “എനിക്കും ഒന്ന് പരീക്ഷിക്കണം” എന്ന തോന്നൽ ശക്തമാകുന്നു. ഇപ്പോൾ പ്രമുഖ ഇന്ത്യൻ താരങ്ങളുടെയും ദമ്പതികളുടെയും retro രൂപങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. Economic Times

7. വേഗത്തിൽ മാറുന്ന ലോകത്തിൽ പഴയകാലം സുരക്ഷിതമെന്ന് തോന്നുന്നു

AI, automation, സാമ്പത്തിക അനിശ്ചിതത്വം, വിവരങ്ങളുടെ അമിതവേഗം—ഇവയെല്ലാം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ പഴയകാലം താരതമ്യേന ലളിതവും സമാധാനപരവുമായിരുന്നു എന്ന് മനുഷ്യൻ സങ്കൽപ്പിക്കുന്നു.

യഥാർത്ഥത്തിൽ 80കൾ എല്ലാവർക്കും അത്ര മനോഹരമായിരുന്നില്ല. എന്നാൽ ഓർമകൾ സാധാരണയായി ബുദ്ധിമുട്ടുകളെക്കാൾ നിറങ്ങളും പാട്ടുകളും പ്രണയവും ആഘോഷങ്ങളുമാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് retro ചിത്രം ഒരു ചെറിയ emotional escape കൂടിയാണ്.

എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു വശവുമുണ്ട്…
326000
Virtual Library logo
Virtual Library

11 செப்., 2026, 06:18

കാണാതായ വിസ്മയം
സ്വർണ്ണത്തേക്കാൾ വിലമതിച്ച സിൽഫിയം....

​പഴയകാലത്ത് ഗ്രീക്ക്-റോമൻ സാമ്രാജ്യങ്ങളിൽ സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും മൂല്യമുളള ഒന്നുണ്ടായിരുന്നു അതിൻ്റെ പേരാണ് സിൽഫിയം , ഇന്നത്തെ ലിബിയയിലെ സൈറീൻ എന്ന തീരദേശ മേഖലയിൽ മാത്രം കാട്ടുമരമായി വളർന്നിരുന്ന ഈ പ്രകൃതിദത്ത ഔഷധച്ചെടി പുരാതന ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ നിയന്ത്രിച്ചിരുന്നു

​പനി, ഉദരരോഗങ്ങൾ, അപസ്മാരം, വിഷബാധ എന്നിവയ്ക്ക് സിൽഫിയത്തിന്റെ കറ ഔഷധമായി ഉപയോഗിച്ചിരുന്നു
ലോകത്തിലെ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ഗർഭനിരോധന ഉപാധിയായി റോമൻ പ്രഭുക്കന്മാരും സ്ത്രീകളും ഇതിനെ കണക്കാക്കിയിരുന്നു
കൂടാതെ അന്നത്തെ പ്രമുഖ പാചകക്കാരുടെ വിഭവങ്ങളിൽ സിൽഫിയം അത്യപൂർവ്വ സുഗന്ധവ്യഞ്ജനമായി ചേർക്കുകയും ചെയ്തിരുന്നു

​സൈറീനിലെ ജനങ്ങൾക്ക് ഈ ചെടി നൽകിയ വരുമാനം വളരെ വലുതായിരുന്നു സിൽഫിയത്തിന്റെ ഉയർന്ന മൂല്യം കാരണം അന്നത്തെ ഗ്രീക്ക് നാണയങ്ങളിൽ ഈ ചെടിയുടെയും അതിൻ്റെ ഹൃദയാകൃതിയിലുള്ള വിത്തുകളുടെയും രൂപം കൊത്തിവെച്ചിരുന്നു ഇന്നത്തെ ഹൃദയ ചിഹ്നം രൂപപ്പെട്ടത് സിൽഫിയത്തിന്റെ വിത്തിന്റെ ആകൃതിയിൽ നിന്നാണെന്ന നിഗമനവും ചില ചരിത്രകാരന്മാർക്കിടയിലുണ്ട്

​റോമൻ ചക്രവർത്തിമാർ സിൽഫിയം വൻതോതിൽ ശേഖരിച്ച് ഖജനാവിൽ സൂക്ഷിച്ചിരുന്നു എന്നാൽ കൃത്രിമമായി വച്ചുപിടിപ്പിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു ഇത്
കാട്ടുചെടിയായി മാത്രം വളരുന്ന ഇതിന്റെ വിത്തുകൾ മറ്റ് മണ്ണിൽ മുളച്ചില്ല

അമിതമായ ഉപയോഗം, മൃഗങ്ങളെ അമിതമായി മേയ്ക്കൽ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ കാരണം ബി.സി. ഒന്നാം നൂറ്റാണ്ടോടെ സിൽഫിയം ഭൂമിയിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായി
പ്ലിനി ദി എൽഡറുടെ രേഖകൾ പ്രകാരം, ഭൂമിയിൽ നിന്ന് ലഭിച്ച അവസാന സിൽഫിയം തണ്ട് റോമൻ ചക്രവർത്തിയായ നീറോയ്ക്ക് കാഴ്ചവെക്കപ്പെടുകയും അദ്ദേഹം കിട്ടിയ ഉടനെ അത് കഴിക്കുകയും ചെയ്തു

​നൂറ്റാണ്ടുകളായി വംശനാശം സംഭവിച്ചുവെന്ന് കരുതിയ സിൽഫിയത്തിന് സമാനമായ ഒരു സസ്യം തുർക്കിയിലെ കാപ്പഡോഷ്യൻ മലനിരകളിൽ വളരുന്നതായി ഇസ്താംബൂൾ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തുകയുണ്ടായി
Ferula drudeana എന്ന ഈ അപൂർവ്വ ചെടിക്ക് പുരാതന നാണയങ്ങളിലെ സിൽഫിയത്തിന്റെ അതേ രൂപവും, കാൻസർ പ്രതിരോധ ശേഷിയുള്ള ശക്തമായ രാസഘടകങ്ങളും ഉള്ളതിനാൽ ഇത് സിൽഫിയം തന്നെയാകാൻ വലിയ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ
എന്നാൽ 100% ഉറപ്പില്ല

​സിൽഫിയം ഒരു പ്രകൃതിദത്ത സസ്യമാണെങ്കിലും, അതിൽ നിന്ന് ഔഷധങ്ങളും രസക്കൂട്ടുകളും നിർമ്മിച്ചിരുന്ന രീതിയും, ചെടി തന്നെയും കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടു
ഒരു പ്രധാന ഫോർമുലയോ പ്രകൃതിദത്ത അറിവോ നഷ്ടപ്പെടുമ്പോൾ നൂറ്റാണ്ടുകളുടെ ഗവേഷണഫലം ഒറ്റനിമിഷം കൊണ്ട് ഇല്ലാതാവുകയും ശാസ്ത്രലോകം വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിവരികയും ചെയ്യുന്നു
രോഗങ്ങൾക്കുള്ള ബദൽ ചികിത്സകളും പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളും എന്നെന്നേക്കുമായി ഇല്ലാതാകുന്നതിനോടൊപ്പം, വരുംതലമുറയ്ക്ക് പൂർവ്വികരുടെ അറിവ് ലഭിക്കാതെ പോവുകയും സമാനമായ സാങ്കേതികവിദ്യ വീണ്ടെടുക്കാൻ വൻതോതിൽ പണം ചെലവഴിക്കേണ്ടിയും വരുന്നു
രേഖപ്പെടുത്തി വെക്കാത്ത അറിവുകളും പ്രകൃതിയെ ചൂഷണം ചെയ്ത് ഇല്ലാതാക്കുന്ന വിഭവങ്ങളും മനുഷ്യരാശിക്ക് വരുത്തിവെക്കുന്ന വലിയൊരു മുന്നറിയിപ്പാണ് സിൽഫിയത്തിന്റെ കഥ.....

​#silphium #extinctplants #lostknowledge #ancienthistory #historyfacts #botanicalmysteries
#renusidh
434000
Virtual Library logo
Virtual Library

06 செப்., 2026, 09:41

ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കർശന മുന്നറിയിപ്പ്; ജനങ്ങളുടെ പരാതികളിൽ ഉടൻ നടപടി വേണം, അല്ലാത്ത പക്ഷം സസ്‌പെൻഷൻ.
ചെന്നൈ: പൊതുജനങ്ങളുടെ പരാതികളിൽ ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് തങ്ങളുടെ പരാതികളുമായി നേരിട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, അത് ഭരണസംവിധാനത്തിന്റെ വീഴ്ചയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഭരണയന്ത്രത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഈ കർശന നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്.
തങ്ങളുടെ സങ്കടങ്ങൾ ബോധിപ്പിക്കാൻ ജനങ്ങൾ നേരിട്ട് ചെന്നൈയിലേക്ക് വരേണ്ടി വരുന്നത് പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നിശ്ചിത സമയത്തിനകം പരാതികൾ പരിഗണിക്കാത്തതും വീഴ്ച വരുത്തുന്നതുമായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ഇത്തരം അലംഭാവങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഫയലുകൾ വൈകിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജനകീയവും ഉത്തരവാദിത്വമുള്ളതുമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. അഴിമതി രഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കാൻ താഴെത്തട്ടു മുതലുള്ള ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണം. സാധാരണക്കാരുടെ ആവശ്യങ്ങൾക്കും പ്രയാസങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന രീതിയിലേക്ക് ഭരണകൂടം മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഈ കടുത്ത മുന്നറിയിപ്പ് തമിഴ്‌നാട് ഭരണവർഗത്തിനിടയിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് സിനിമാ ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് അധികാരത്തിലെത്തിയ വിജയ്, തൻ്റെ ഭരണശൈലിയിൽ പുലർത്തുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകുന്നു. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ കർശനമായ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
624000
Virtual Library logo
Virtual Library

06 செப்., 2026, 09:41

ഇന്ന് നമ്മൾ ബ്രിട്ടനെ (UK) ഒരു ദ്വീപായിട്ടാണ് കാണുന്നത്. ചുറ്റും കടൽ മാത്രം. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാഴ്ച മറ്റൊന്നായിരുന്നു. അന്ന് ബ്രിട്ടനിൽ നിന്ന് യൂറോപ്പിലെ ഇന്നത്തെ നെതർലാൻഡ്, ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കടൽ കടക്കാതെ തന്നെ പോകാൻ കഴിയുമായിരുന്നു. കാരണം, അവയെല്ലാം തമ്മിൽ ബന്ധിപ്പിച്ചിരുന്ന വിശാലമായ ഒരു ഭൂവിഭാഗം ഉണ്ടായിരുന്നു. ആ നഷ്ടപ്പെട്ട ഭൂമിയുടെ പേരാണ് 'ഡോഗർലാൻഡ്'.

ഏകദേശം 20000 മുതൽ 8000 വർഷങ്ങൾക്ക് മുമ്പ് വരെ ഈ പ്രദേശം ജീവൻ തുടിക്കുന്ന ഒരു ലോകമായിരുന്നു. വിശാലമായ പച്ചപ്പാർന്ന കാടുകൾ, ഒഴുകുന്ന നദികൾ, ശുദ്ധജല തടാകങ്ങൾ, സമൃദ്ധമായ പുല്മേടുകൾ—പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ ഒരു നാട്. മാമത്ത്, മാൻ, കാട്ടുപോത്ത്, കാട്ടുകുതിര തുടങ്ങിയ മൃഗങ്ങൾ ഇവിടെ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു. മനുഷ്യർ ചെറിയ കൂട്ടങ്ങളായി താമസിച്ച് വേട്ടയാടിയും മീൻപിടിച്ചും കാട്ടിൽ നിന്ന് പഴങ്ങളും കിഴങ്ങുകളും ശേഖരിച്ചും ജീവിതം നയിച്ചു. അന്ന് അവർക്ക് അറിയില്ലായിരുന്നു, ഒരുദിവസം അവരുടെ നാട് ലോകത്തിന്റെ ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്ന്.

കാലം കടന്നുപോയി. അവസാന ഹിമയുഗം അവസാനിച്ചതോടെ ഭൂമിയിലെ വലിയ ഹിമാനികൾ ഉരുകിത്തുടങ്ങി. അതിന്റെ ഫലമായി സമുദ്രനിരപ്പ് പതുക്കെ ഉയർന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ആദ്യം നദീതീരങ്ങൾ വെള്ളത്തിനടിയിലായി. പിന്നീട് കാടുകളും പുൽമേടുകളും ഗ്രാമങ്ങളും ഒന്നൊന്നായി കടൽ വിഴുങ്ങി. ജീവൻ രക്ഷിക്കാൻ ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

എന്നാൽ പ്രകൃതിയുടെ താണ്ഡവം അവിടെ അവസാനിച്ചിരുന്നില്ല. ഏകദേശം 8200 വർഷങ്ങൾക്ക് മുമ്പ്, നോർവേയുടെ തീരത്തിനടുത്ത് സമുദ്രത്തിനടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ, (സ്റ്റോറേഗ സ്ലൈഡ്), ഒരു ഭീമൻ സുനാമിക്ക് കാരണമായി. ആ തിരമാലകൾ ഡോഗർലാൻഡിന്റെ അവശേഷിച്ച ഭാഗങ്ങളെയും വെള്ളത്തിനടിയിലേക്ക് തള്ളിയെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അങ്ങനെ ഒരുകാലത്ത് ആയിരക്കണക്കിന് മനുഷ്യരും അനേകം മൃഗങ്ങളും ജീവിച്ചിരുന്ന ഒരു വലിയ ഭൂവിഭാഗം സമുദ്രത്തിനടിയിൽ മുഴുവനായും മറഞ്ഞുപോയി.

നൂറ്റാണ്ടുകൾ കടന്നപ്പോൾ ലോകം ആ ഭൂമിയെ മറന്നു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. വടക്കൻ കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മനുഷ്യരുടെ അസ്ഥികളും മൃഗങ്ങളുടെ എല്ലുകളും കല്ലുപകരണങ്ങളും ലഭിക്കാൻ തുടങ്ങി. തുടർന്ന് സമുദ്രതറയിൽ നടത്തിയ ആധുനിക ശാസ്ത്രീയ പഠനങ്ങളിൽ പുരാതന നദികളുടെ പാതകളും വനങ്ങളുടെ അവശിഷ്ടങ്ങളും മനുഷ്യവാസത്തിന്റെ തെളിവുകളും കണ്ടെത്തി. അപ്പോഴാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത് കടലിനടിയിൽ നഷ്ടപ്പെട്ട ഒരു ലോകം യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെന്ന്.

ഇന്ന് ഡോഗർലാൻഡ് നേരിട്ട് കാണാൻ കഴിയില്ല. കാരണം അത് നോർത്ത് സീയുടെ അടിയിലാണ്. എന്നിരുന്നാലും അവിടെ നിന്ന് ലഭിച്ച പുരാവസ്തു തെളിവുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അവിടെ ജീവിച്ചിരുന്നതായി വ്യക്തമായി തെളിയിക്കുന്നു. ഒരുകാലത്ത് മനുഷ്യരുടെ ചിരിയും ജീവിതവും നിറഞ്ഞിരുന്ന ഒരു ലോകം ഇന്ന് സമുദ്രത്തിന്റെ ആഴങ്ങളിൽ നിശ്ശബ്ദമായി ഉറങ്ങുകയാണ്. അതുകൊണ്ടുതന്നെ ഡോഗർലാൻഡിനെ പലരും "യൂറോപ്പിന്റെ നഷ്ടപ്പെട്ട ലോകം" എന്ന് വിളിക്കുന്നു.

© Stephen Alexander
587000
Virtual Library logo
Virtual Library

06 செப்., 2026, 09:41

അവർ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, തലമുറകൾ കൈമാറി വന്നപ്പോൾ അവരുടെ ശരീരപ്രകൃതിയും തൊലിനിറവുമെല്ലാം പൂർണ്ണമായി പോർച്ചുഗീസ് ശൈലിയിലാവുകയും ചെയ്തു.

1755-ൽ ലിസ്ബണിലുണ്ടായ വലിയ ഭൂകമ്പത്തിൽ അവിടുത്തെ പള്ളിരേഖകളെല്ലാം നശിച്ചതുകൊണ്ട്, ആ വംശാവലി കൃത്യമായി കണ്ടെത്തുക ഇന്ന് അസാധ്യമാണ്.

യൂറോപ്യൻ അധിനിവേശത്തിന്റെ കറുത്ത അധ്യായങ്ങൾക്കിടയിൽ, സ്വന്തം വേരുകൾ നഷ്ടപ്പെട്ട്, അപരിചിതമായൊരു ദേശത്ത് ജീവിച്ചുതീർക്കേണ്ടി വന്ന ആ പതിനെട്ട് മലയാളികൾ... ചരിത്രപുസ്തകങ്ങളുടെ താളുകളിൽ ഒരിടത്തും അവരുടെ യഥാർത്ഥ പേരുകളോ ചിത്രങ്ങളോ ഇല്ല. എങ്കിലും, ആധുനിക ആഗോളീകരണത്തിന് എത്രയോ മുൻപ്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരങ്ങളിൽ മലയാളത്തിന്റെ പാരമ്പര്യം അറിയാതെയാണെങ്കിലും കലർത്തിയ ആ മനുഷ്യർ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത പ്രവാസി മുഖങ്ങൾ തന്നെയാണ്.

(വലിയശാല രാജു)

റഫറൻസ്കൾ (References)

*******

​Journal of the First Voyage of Vasco da Gama (1497-1499): വാസ്കോഡഗാമയുടെ ആദ്യ കപ്പൽയാത്രയിലെ ഡയറിക്കുറിപ്പുകൾ (മലബാറിൽ നിന്ന് ആളുകളെ കൊണ്ടുപോയതിന്റെ പ്രാഥമിക രേഖ).

​The Career and Legend of Vasco da Gama – Sanjay Subrahmanyam: പ്രശസ്ത ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ഈ പുസ്തകത്തിൽ ഗാമ കൊണ്ടുപോയ മലബാറുകാരെക്കുറിച്ചും അവർക്ക് ലിസ്ബണിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു.

​The Voyage of Pedro Álvares Cabral to Brazil and India (William Brooks Greenlee): 1500-ൽ കബ്രാളിന്റെ കപ്പലിൽ മലയാളി പരിഭാഷകർ (ബൽത്തസാർ ഉൾപ്പെടെ) തിരികെ വന്നതിനെക്കുറിച്ചുള്ള ചരിത്രരേഖ.

​Lendas da Índia – Gaspar Correia: പോർച്ചുഗീസ് ചരിത്രകാരനായ ഗാസ്പർ കൊറെയയുടെ ഈ കൃതിയിൽ മലയാളികൾക്ക് ലിസ്ബണിൽ വെച്ച് പേര് മാറ്റിയതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്.

​കേരള ചരിത്രം – എ. ശ്രീധരമേനോൻ: പോർച്ചുഗീസ് അധിനിവേശ കാലത്തെ മലബാറിന്റെ സാമൂഹിക പശ്ചാത്തലം വ്യക്തമാക്കുന്ന ഗ്രന്ഥം.
462000
Virtual Library logo
Virtual Library

06 செப்., 2026, 09:41

വാസ്കോഡഗാമ കപ്പലിൽ പോർച്ചുഗലിൽ കൊണ്ട് പോയ 18 മലയാളികൾക്ക് പിന്നീട്
എന്ത് സംഭവിച്ചു ?

**********

🖊️വലിയശാല രാജു

ചരിത്രത്തിന്റെ കൗതുകം ഒളിഞ്ഞിരിക്കുന്നത് യുദ്ധങ്ങളിലോ സാമ്രാജ്യങ്ങളുടെ തകർച്ചയിലോ മാത്രമല്ല, വലിയ മാറ്റങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോയ ചില സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലാണ്. 1498 മേയ് മാസത്തിൽ കോഴിക്കോട് കാപ്പാട് തീരത്ത് വാസ്കോഡഗാമയുടെ കപ്പലുകൾ വന്നിറങ്ങിയതോടെയാണ് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ആധുനിക ചരിത്രം മാറാൻ തുടങ്ങിയതെന്ന് നമുക്കറിയാം. എന്നാൽ, ആ ചരിത്രയാത്രയുടെ മറുപുറത്ത് അധികമാരും ചർച്ച ചെയ്യാത്ത, അത്രമേൽ നാടകീയമായ ഒരു മനുഷ്യക്കടത്തിന്റെ കഥയുണ്ട്. നാട്ടിലേക്ക് മടങ്ങിയ ഗാമയുടെ കപ്പലിൽ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചരിത്രകാരന്മാരുടെ കുറിപ്പുകൾ പ്രകാരം പതിനെടട്ട് പേർ!

യൂറോപ്യൻ മണ്ണിൽ ആദ്യമായി കാലുകുത്തിയ, കേരളക്കരയുടെ ആദ്യത്തെ 'പ്രവാസികൾ' എന്ന് വിശേഷിപ്പിക്കാവുന്ന ആ മനുഷ്യർക്ക് പിന്നീട് എന്ത് സംഭവിച്ചു?

*********

എന്തുകൊണ്ട് അവരെ കൊണ്ടുപോയി?

***********

കോഴിക്കോട് സാമൂതിരിയുമായി ആദ്യമൊക്കെ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് ചില കച്ചവടത്തർക്കങ്ങളും പൊരുത്തക്കേടുകളും ഗാമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അറബി വ്യാപാരികളുടെ സ്വാധീനവും ഇതിന് കാരണമായി. താൻ വിചാരിച്ചതുപോലെ കാര്യങ്ങൾ നീങ്ങില്ലെന്ന് കണ്ടപ്പോൾ, അടുത്ത തവണ കൂടുതൽ തയ്യാറെടുപ്പുകളോടെ വരാൻ ഗാമ ഒരു തന്ത്രം മെനഞ്ഞു. പ്രാദേശിക ഭാഷയും രീതികളും അറിയാവുന്ന ചിലരെ കൂടെക്കൂട്ടുക എന്നതായിരുന്നു അത്.

ചിലരെ നിർബന്ധിതമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും, മറ്റു ചിലരെ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചു കൊണ്ടുപോയതാണെന്നും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. കൂടാതെ, താൻ ഇന്ത്യയെന്ന ആ മഹാത്ഭുത ദ്വീപ് കണ്ടെത്തുക തന്നെ ചെയ്തു എന്ന് സ്വന്തം രാജാവായ മാനുവൽ ഒന്നാമന് മുന്നിൽ തെളിയിക്കാനുള്ള ഒരു 'ജീവനുള്ള സാക്ഷ്യങ്ങൾ' കൂടിയായിരുന്നു ഗാമയ്ക്ക് ഈ മനുഷ്യർ.

***********

ലിസ്ബണിലെ രാജകീയ സ്വീകരണവും രൂപമാറ്റവും

*********

കടൽ കടന്ന് മാസങ്ങൾ നീണ്ട ദുരിതയാത്രയ്ക്കൊടുവിൽ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ഈ മലയാളികൾ എത്തുമ്പോൾ അവർക്ക് അവിടെ ലഭിച്ചത് വലിയ സ്വീകരണമായിരുന്നു. പോർച്ചുഗീസ് കൊട്ടാരത്തിനും അവിടുത്തെ പ്രഭുക്കന്മാർക്കും അപരിചിത വസ്ത്രധാരണവും ഭാഷയുമുള്ള ഈ മനുഷ്യർ കൗതുകക്കാഴ്ചകളായിരുന്നു.

എന്നാൽ ഈ കൗതുകത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അവിടെയെത്തിയ ഉടൻ തന്നെ അവരെ പൂർണ്ണമായി പോർച്ചുഗീസ് വൽക്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.



അവരുടെ യഥാർത്ഥ നാടൻ പേരുകൾ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. പകരം, ഗാമയുടെ യാത്രയ്ക്ക് പണം മുടക്കിയ ധനികരുടെയും കൊട്ടാരത്തിലെ പ്രഭുക്കന്മാരുടെയും പേരുകളാണ് അവർക്ക് നൽകിയത്. അങ്ങനെ മലയാളികളായ ആ മനുഷ്യർ 'ബൽത്തസാർ' (Baltazar), 'മാനുവൽ' എന്നൊക്കെ വിളിക്കപ്പെടാൻ തുടങ്ങി.

അവരെ പോർച്ചുഗീസ് ഭാഷയും സംസ്കാരവും വേഗത്തിൽ പഠിപ്പിച്ചെടുത്തു. അടുത്ത അധിനിവേശ യാത്രകളിൽ ഇവർ മികച്ച പരിഭാഷകരും (Interpreters) വഴികാട്ടികളുമായി മാറണം എന്നതായിരുന്നു ലക്ഷ്യം

**********

ചരിത്രം വഴിമാറ്റിയ 'ബൽത്തസാർ'

**********

ഈ മലയാളികളിൽ പലരും പോർച്ചുഗലിൽ തന്നെ സ്ഥിരതാമസമാക്കിയെങ്കിലും, ചിലരെ പിൽക്കാലത്ത് പോർച്ചുഗീസുകാർ തങ്ങളുടെ അടുത്ത കപ്പൽവ്യൂഹങ്ങളിൽ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. അങ്ങനെ തിരികെ വന്നവരിൽ ഏറ്റവും പ്രമുഖനായിരുന്നു 'ബൽത്തസാർ' എന്ന് പേരിടപ്പെട്ട മലയാളി.

1500-ൽ പെഡ്രോ അൽവാരസ് കബ്രാളിന്റെ (Pedro Álvares Cabral) നേതൃത്വത്തിൽ പോർച്ചുഗീസുകാരുടെ രണ്ടാമത്തെ വലിയ കപ്പൽവ്യൂഹം ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ ബൽത്തസാർ കൂടെയുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയും യൂറോപ്യൻ രീതികളും നന്നായി പഠിച്ചെടുത്ത ബൽത്തസാറാണ് പിന്നീട് സാമൂതിരിയുമായുള്ള കബ്രാളിന്റെ ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി നിന്നത്. കച്ചവടക്കരാറുകൾ ഒപ്പിടുന്നതിലും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ പോർച്ചുഗീസുകാർക്ക് വിശദീകരിച്ചു കൊടുക്കുന്നതിലും ഇയാൾ വലിയ പങ്കുവഹിച്ചു. സ്വന്തം നാടിനെ അധിനിവേശ ശക്തികൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടി വന്ന ഒരു പരിഭാഷകന്റെ വിധി കൂടിയായിരുന്നു അത്.

********

ആ തലമുറകൾ ഇപ്പോൾ എവിടെ?

***********

പോർച്ചുഗലിൽ തന്നെ തുടർന്ന മറ്റു മലയാളികളുടെ അവസ്ഥ എന്തായിരിക്കാം? അഞ്ചൂറിലധികം വർഷങ്ങൾക്കപ്പുറം ഇന്ന് നോക്കുമ്പോൾ, അവരവിടെ പൂർണ്ണമായും അവിടുത്തെ സമൂഹവുമായി ലയിച്ചുചേർന്നു എന്ന് വേണം കരുതാൻ.
378000
Virtual Library logo
Virtual Library

06 செப்., 2026, 09:41

പെറുവിലെ ആൻഡീസ് പർവതനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,430 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ് മാച്ചു പിച്ചു (Machu Picchu).
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ നഗരം ഇൻകാ സാമ്രാജ്യത്തിന്റെ പ്രൗഡിയുo അവരുടെ അതുല്യമായ വാസ്തുവിദ്യയുടെയും അടയാളമാണ്. 'പഴയ കൊടുമുടി' എന്നാണ് മാച്ചു പിച്ചു എന്ന വാക്കിന്റെ അർത്ഥം.

​എ.ഡി. 1450 കാലത്ത് ഇൻകാ ഭരണാധികാരിയായിരുന്ന പച്ചാകുട്ടി (Pachacuti) യുടെ കാലത്താണ് മാച്ചു പിച്ചു നിർമിച്ചതെന്ന് കരുതപ്പെടുന്നു. ഇതൊരു രാജകീയ കൊട്ടാരമായോ അല്ലെങ്കിൽ പ്രകൃതിയെയും, സൂര്യനെയും ആരാധിക്കുന്നതിനുള്ള ഒരു വിശുദ്ധ കേന്ദ്രമായോ ആണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു.

​നിർമിച്ച് ഏകദേശം 100 വർഷങ്ങൾക്ക് ശേഷം (എ.ഡി. 1572-ഓടെ) ഈ നഗരം പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. സ്പാനിഷ് അധിനിവേശക്കാർ ഇൻകാ സാമ്രാജ്യം കീഴടക്കിയതാണ് ഇതിന് കാരണം. എന്നാൽ കുന്നിൻമുകളിൽ കാടുകളാൽ മൂടപ്പെട്ടിരുന്നതിനാൽ സ്പാനിഷുകാർക്ക് ഈ നഗരം കണ്ടെത്താനായില്ല. അതുകൊണ്ട് ഇത് തകർക്കപ്പെടാതെ അവശേഷിച്ചു.

​പിന്നീട് നൂറ്റാണ്ടുകളോളം പുറംലോകമറിയാതെ കിടന്ന ഈ നഗരത്തെ 1911-ൽ അമേരിക്കൻ ചരിത്രകാരനായ ഹിരാം ബിംഗ്ഹാം (Hiram Bingham) ആണ് വീണ്ടും കണ്ടുപിടിച്ച് ലോക ശ്രദ്ധയിൽ കൊണ്ടു വരുന്നത്. പ്രാദേശിക കർഷകരുടെ സഹായത്തോടെയാണ് അദ്ദേഹം കാടുമൂടിക്കിടന്ന ഈ വിസ്മയം കണ്ടെത്തിയത്. ഇതിനാൽ മാച്ചു പിച്ചുവിനെ "ഇൻകാകളുടെ നഷ്ടപ്പെട്ട നഗരം" (The Lost City of the Incas) എന്നും വിളിക്കാറുണ്ട്.

​ഇതിൻ്റെ നിർമാണരീതി ഇന്നും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

​ആഷ്ലർ സാങ്കേതികവിദ്യ അതായത് സിമന്റോ മറ്റ് ചാന്തുകളോ ഒട്ടും ഉപയോഗിക്കാതെ, കൂറ്റൻ പാറക്കല്ലുകൾ കൃത്യമായ അളവിൽ മുറിച്ച് ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ചാണ് ഇവിടുത്തെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. കല്ലുകൾക്കിടയിൽ ഒരു കത്തിപോലും കടത്താൻ കഴിയാത്തത്ര കൃത്യതയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

​കല്ലുകൾ പരസ്പരം കോർത്തുനിൽക്കുന്ന ഈ നിർമാണരീതി പെറുവിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളെപ്പോലും പ്രതിരോധിക്കാൻ ഇതിനെ സഹായിക്കുന്നു. ഭൂകമ്പം ഉണ്ടാകുമ്പോൾ ഈ കല്ലുകൾ ചെറുതായി ആടിയ ശേഷം വീണ്ടും പഴയപടി തന്നെ തിരിച്ചെത്തുന്നു.

​മാച്ചു പിച്ചുവിൽ ഇരുന്നൂറിലധികം കെട്ടിടങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

1. ​ഇൻതിഹുവതാന (Intihuatana Stone)

ഇതൊരു പ്രത്യേകതരം കല്ലാണ്. സൂര്യന്റെ ചലനങ്ങളും ഋതുഭേദങ്ങളും മനസ്സിലാക്കാൻ ഇൻകാകൾ ഉപയോഗിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര ഘടികാരമാണിത്.

2. ​സൂര്യന്റെ ക്ഷേത്രം (Temple of the Sun)

വളഞ്ഞ ചുവരുകളുള്ള ഈ ക്ഷേത്രം സൂര്യദേവനെ ആരാധിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന സ്ഥലമാണ്.

3. ​മൂന്ന് ജനലുകളുള്ള ക്ഷേത്രം (Temple of the Three Windows)

മനോഹരമായ മൂന്ന് ജനലുകളുള്ള ഈ ഘടന ഇൻകാകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. ​കൃഷിത്തട്ടുകൾ (Terraces)

പർവതച്ചരിവുകളിൽ തട്ടുകളായി തിരിച്ച് കൃഷി ചെയ്യാനുള്ള സംവിധാനം ഇവർ ഒരുക്കിയിരുന്നു. ഇത് നഗരത്തിന് ആവശ്യമായ ഭക്ഷണം നൽകുക മാത്രമല്ല, മണ്ണിടിച്ചിൽ തടയുകയും ചെയ്തു.

​1983-ൽ യുനെസ്കോ (UNESCO) മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. 2007-ൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ് മാച്ചു പിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. പ്രകൃതിഭംഗിയും മനുഷ്യന്റെ നിർമാണ വൈഭവവും ഒത്തുചേരുന്ന ഈ സ്ഥലം ഇൻകാ സംസ്കാരത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

Virtual Library 📚
504000
Virtual Library logo
Virtual Library

06 செப்., 2026, 09:41

അതെ, സിനിമാറ്റിക് രീതിയിൽ ആളുകളെ പൂർണ്ണമായി വിഴുങ്ങി ചത്തൊടുക്കാൻ ക്വിക്സാൻഡിന് (Quicksand) കഴിയില്ലെങ്കിലും, അതിൽ കുടുങ്ങിപ്പോകുന്നത് ജീവന് തന്നെ അപകടകരമായേക്കാം.
മനുഷ്യശരീരത്തേക്കാൾ സാന്ദ്രത ക്വിക്സാൻഡിനുണ്ട്, അതിനാൽ അതിൽ വീണാൽ നമ്മൾ പൂർണ്ണമായി മുങ്ങിപ്പോകില്ല

ക്വിക്സാൻഡ് എന്നാൽ വെള്ളം, മണൽ, കളിമണ്ണ് എന്നിവയുടെ ഒരു മിശ്രിതമാണ്. ചലനമില്ലാത്തപ്പോൾ അതൊരു ഉറച്ച പ്രതലമായിരിക്കും, എന്നാൽ ചലിക്കുമ്പോൾ (stress) അത് ഒരു ദ്രാവകം പോലെയാകുകയും ആളുകൾ അതിലേക്ക് താഴുകയും ചെയ്യും

ഭയന്ന് അമിതമായി വെപ്രാളം കാണിക്കുമ്പോൾ, ശരീരത്തിന്റെ ഭാരം കാരണം നിങ്ങൾ അരപ്പട്ടയോളം താഴ്ന്നുപോയേക്കാം. ഇങ്ങനെ കുടുങ്ങിക്കിടക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകാം

കുടുങ്ങി കിടക്കുമ്പോൾ രക്ഷപെടാൻ സാധിച്ചില്ലെങ്കിൽ, ദാഹം, പട്ടിണി, സൂര്യാഘാതം (sunstroke) അല്ലെങ്കിൽ ശരീരത്തിലെ ചൂട് കുറയുന്ന അവസ്ഥ (hypothermia) എന്നിവ മൂലം മരണം സംഭവിക്കാം.

ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാം?

പെട്ടെന്ന് രക്ഷപെടാനായി കൈകാലുകൾ ഇളക്കി വെപ്രാളം കാണിക്കരുത്, ഇത് നിങ്ങളെ കൂടുതൽ താഴേക്ക് വലിച്ചിടും.പതുക്കെ പുറകിലേക്ക് മലർന്നു കിടക്കുക, ഇത് ശരീരഭാരം മുഴുവൻ പ്രതലത്തിൽ വ്യാപിക്കാൻ സഹായിക്കും.കാലുകൾ പതുക്കെ ഇളക്കി മണ്ണിലേക്ക് വായു കടത്തിവിട്ട് സാവധാനം പുറത്തേക്ക് വലിഞ്ഞെടുക്കുക.

#quicksand #emergency #facts #malayalam #science
588000

Showing 30 of 50 posts

மதிப்பீடு

உள்நுழைவு தேவை

Frequently Asked Questions

Virtual Library டெலிகிராம் சேனல் எதைப் பற்றியது?+

Virtual Library (@tgvirtuallibrary) என்பது tgdio இல் மருத்துவம் (Medical) வகையில் பட்டியலிடப்பட்ட டெலிகிராம் சேனல். தரவரிசை, மதிப்பீடு, விமர்சனங்கள் மற்றும் சமீபத்திய இடுகைகளைப் பார்த்து சந்தா செய்வதற்கு முன் முடிவு செய்யுங்கள். தற்போது tgdio இல் சுமார் 3,011 சந்தாதாரர்கள் உள்ளனர்.

நான் Virtual Library (@tgvirtuallibrary) ஐ டெலிகிராமில் எப்படி சேர்வது?+

tgdio இல் சேனல் சுயவிவரத்தைத் திறந்து, Join / Open in Telegram மூலம் @tgvirtuallibrary இல் இலவசமாக சந்தா செய்யுங்கள்.

Virtual Library நல்ல மருத்துவம் (Medical) சேனலா?+

tgdio இல் சேருவதற்கு முன் Virtual Library இன் மதிப்பீடு, விமர்சனங்கள், தரவரிசை மற்றும் இடுகைகளைப் பாருங்கள். தற்போது tgdio இல் சுமார் 3,011 சந்தாதாரர்கள் உள்ளனர். ஒத்த மருத்துவம் (Medical) சேனல்களுடன் ஒப்பிடுங்கள்.

Virtual Library புள்ளிவிவரங்களையும் இடுகைகளையும் எங்கே பார்ப்பது?+

tgdio இல் @tgvirtuallibrary பக்கத்தைத் திறங்கள் — சந்தாதாரர் புள்ளிவிவரங்கள், தரவரிசை, மதிப்பீடு மற்றும் இடுகைகள். Stats இணைப்பில் வளர்ச்சி விளக்கப்படம் பாருங்கள்.